തിരുവാതിരയുടെ നാട്ടീന്നോ

Title in English
thiruvathirayude

തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ വീട്ടീന്നോ
വരുന്നതെവിടുന്നെവിടുന്നാണെന്‍ 
വാനമ്പാടീ വാനമ്പാടീ
(തിരുവാതിരയുടെ... )

ഒന്നു ദൂരെക്കണ്ടേയുള്ളു 
കണ്ണുകള്‍ തമ്മിലിടഞ്ഞു
പുഞ്ചിരിപൊട്ടി വിടര്‍ന്നേയുള്ളു
പുളകം കൊണ്ടു നിറഞ്ഞു - ഹൃദയം
പുളകം കൊണ്ടു നിറഞ്ഞൂ
ആ..... ഓ....
(തിരുവാതിരയുടെ... )

സ്വരസുധയൊന്നു നുകര്‍ന്നേയുള്ളു
സ്വര്‍ഗ്ഗം മുന്നില്‍ വിരിഞ്ഞു
നൂറു നൂറു സങ്കല്‍പ്പങ്ങള്‍ 
നൂപുരമണികളണിഞ്ഞൂ - തങ്ക
നൂപുരമണികളണിഞ്ഞു
ആ..... ഓ....
(തിരുവാതിരയുടെ... )

Film/album

പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ

Title in English
Paalaazhikkadavil

പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ 
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ
(പാലാഴിക്കടവില്‍... )

കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ
(പാലാഴിക്കടവില്‍.... )

കരളിലെ കടലില്‍ കാണാക്കടലില്‍ 
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ
കടപ്പുറത്തേക്കോടിവരൂ
(പാലാഴിക്കടവില്‍... )

Film/album

ഓലഞ്ഞാലി കിളിയുടെ

Title in English
Olanjaali kiliyude

ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ ഒരു വിരുന്ന് (2)
വിരുന്നിനു പോകാൻ ഇതുവഴി വായോ ഓമനത്തിങ്കളേ (2)

മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മ പെണ്ണൊരുങ്ങീ (2)
മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും-
കൊണ്ടടക്കം പറഞ്ഞിറങ്ങീ
അടക്കം പറഞ്ഞിറങ്ങീ
( ഓലഞ്ഞാലി.. )

സ്വപ്നം നിറം കൊണ്ടു മൂടി
മയില്‍പ്പീലി കണ്ണിണയില്‍ (2)
മഷിത്തണ്ടും വളത്തുണ്ടും
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
ആ ആ ആ....
(ഓലഞ്ഞാലി..)

സ്വർഗ്ഗം സ്വർഗ്ഗം

സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം ഇതു
സ്വപ്നങ്ങൾക്കു സുഗന്ധം നൽകിയ സങ്കല്പം ( സ്വർഗ്ഗം..)

പൂത്തിരുനാളിനു പൂക്കൾ പറിക്കുന്നു ഇവിടെ
പൂക്കളിൽ നിന്നു മനുഷ്യൻ ജനിക്കുന്നൂ (2)
ഇവിടെയൊരൊറ്റ വികാരം മാത്രം
ഇവിടെയൊരൊറ്റ വിചാരം മാത്രം
വിശ്വസ്നേഹം വിശ്വസ്നേഹം (സ്വർഗ്ഗം..)

നക്ഷത്രങ്ങൾ വിളക്കു കൊളുത്തുന്നൂ ഇവിടെ
നാകാംഗനകൾ നർത്തനമാടുന്നു
ഇവിടെയൊരേയൊരു മന്ത്രം മാത്രം
ഇവിടെയൊരേയൊരു ദൈവം മാത്രം
ദിവ്യപ്രേമം ദിവ്യപ്രേമം (സ്വർഗ്ഗം..)

Film/album

മാലാഖേ മാലാഖേ

Title in English
Malakhe malakhe

മാലാഖേ - മാലാഖേ
മായാനർത്തന സോപാനത്തിലെ
മാളവികേ മാളവികേ
(മാലാഖേ..)

ആയിരമിതളുള്ള വാസരസ്വപ്നത്തിൽ
അവതരിച്ചു നീ അവതരിച്ചു
അനുരാഗവല്ലകിയിൽ ഞാൻ മീട്ടും
ആനന്ദഭൈരവിയിൽ
സപ്തസ്വരങ്ങൾ ചിലമ്പണിഞ്ഞു-
അണിഞ്ഞു നിന്റെ
നഗ്ന പദങ്ങൾ ചലിച്ചു - ചലിച്ചു - ചലിച്ചു
(മാലാഖേ..)

മാനസസരസ്സിലെ മന്മഥ പൂമദം
അപഹരിച്ചു നീ അപഹരിച്ചു
അലിയുന്ന ലജ്ജകളിൽ നീ നൽ-
കുമാശ്ലേഷ നിർവൃതിയിൽ
സ്വർഗ്ഗസുഖം ഞനനുഭവിച്ചു
രസിച്ചു നിന്റെ
ദുഃഖശതങ്ങൾ അകന്നു - അകന്നു - അകന്നു
(മാലാഖേ..)

Film/album

പള്ളിമണികളും പനിനീര്‍ക്കിളികളും

Title in English
Pallimanikalum

പള്ളിമണികളും പനിനീര്‍ക്കിളികളും
പള്ളിയുണര്‍ത്തും നാട് - ഈനാട് നല്ല നാട്
ചുറ്റും കുളമുള്ള ചെന്താമരയുള്ള
മുറ്റത്തു തണലുള്ള വീട് - ഈവീട് നല്ലവീട്
(പള്ളിമണികളും..)

കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക്
കമ്മലുനല്‍കിയ വെയിലേ
ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു
വൈഡൂര്യമോതിരം തന്നേപോ - തന്നേപോ
(പള്ളിമണികളും..)

കുന്നത്തെപ്പള്ളിയില് കോടിയുമായ് വന്നു
കുരിശ്ശുവരയ്ക്കുമുഷസ്സേ
പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ
പ്രാര്‍ത്ഥനാപുസ്തകം തന്നേപോ - തന്നേപോ

Film/album

ഓ റിക്ഷാവാലാ

Title in English
Oh Rikhshaavaala

ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ

കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു 
കോളുകിട്ടീ ഒരു കോളുകിട്ടി
അഞ്ചരട്ടണ്‍ തൂക്കമുള്ളൊരു സേട്ട്
സേട്ടിന്നന്‍പതുടണ്‍ തൂക്കമുള്ളൊരു പെട്ടി

അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു 
കോളുകിട്ടീ ഒരു കോളുകിട്ടി

ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ

ഹലാക്കിന്റെ വലിവലിച്ച് നടുവൊടിഞ്ഞല്ലോ
ഞമ്മടെ നടൂവൊടിഞ്ഞല്ലോ
അരപ്പണം കൂലിതന്നതു മുഖത്തെറിഞ്ഞ്
ഞമ്മള് മുഖത്തെറിഞ്ഞ്

അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു 
കോളുകിട്ടീ ഒരു കോളുകിട്ടി

വണ്ടിക്കാരാ വണ്ടിക്കാരാ

Title in English
Vandikkara Vandikkara

വണ്ടിക്കാരാ വണ്ടിക്കാരാ 
വഴിവിളക്ക് തെളിഞ്ഞു 
സ്വപ്നം കണ്ടു നടക്കും നീയൊരു 
സ്വാഗത ഗാനം കേട്ടു 
നാളെ... നാളെ ...നാളെ...

കുത്തഴിഞ്ഞു കിടന്ന നിൻ ജീവിത 
പുസ്തകത്താളിന്മേൽ ഒരു 
കൊച്ചു കൈവിരൽ ആദ്യമെഴുതിയ 
ചിത്രം കണ്ടൂ നീ (കൊച്ചു.. ) 
നാളെ ...നാളെ ... നാളെ ... 

ഒറ്റക്കമ്പി മുറുക്കിയ ജീവിത -
മുത്തണി വീണയിന്മേൽ (2)- ഒരു 
കൊച്ചു കൈവിരൽ ആദ്യമുയർത്തിയ 
ശബ്ദം കേട്ടു നീ (2)
നാളെ... നാളെ... നാളെ ...

 

മുറ്റത്തെ മുല്ലയിൽ

Title in English
muttathe mullayil

മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞൂ - പണ്ടൊരിത്തിരി 
പൂ വിരിഞ്ഞൂ
(മുറ്റത്തെ....)

മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചൂ
മടിയിലിരുത്തീ പൂമുല്ല (2)
മുത്തണി കിങ്ങിണിയരമണി കെട്ടിച്ചു
നൃത്തം പഠിപ്പിച്ചു പൂക്കാലം (2)
(മുറ്റത്തെ....)

നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു
ചിത്രശലഭം വന്നു പോൽ (2)
മുത്തം മേടിച്ചു മോതിരമണിയിച്ചു
നൃത്തം കണ്ടു മയങ്ങീ പോൽ
(മുറ്റത്തെ...)

മാനത്തു ദൈവമില്ല

Title in English
Maanathu Daivamilla

മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണു ദൈവം ( മാനത്തു...)

മനസ്സിലെ ദൈവം മനുഷ്യനു നൽകിയ
മണിവിളക്കല്ലോ സ്നേഹം (2)
തുടയ്ക്കേണം മിനുക്കേണം
തൈലമൊഴിക്കേണം
തിരിയിട്ടു കൊളുത്തേണം നമ്മൾ - പൊന്നും
തിരിയിട്ടു കൊളുത്തേണം നമ്മൾ (മാനത്തു....)

കൊടുങ്കാറ്റു കെടുത്താതെ
പടുതിരി കത്താതെ
കൊണ്ടു നടക്കണം നമ്മൾ - സ്നേഹം
കൊണ്ടു നടക്കണം നമ്മൾ (കൊടുങ്കാറ്റു...)

അതു മറക്കുമ്പോൾ മനസ്സിലെ
തിരിയൂതി കെടുത്തുവാൻ
കൂടെ നടക്കുന്നു കാലം  - എന്നും
കൂടെ നടക്കുന്നു കാലം