കാറ്റിൽ ഇളം കാറ്റിൽ

Title in English
Kaattil Ilam Kaattil

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം
(കാറ്റിൽ...)

ആത്മ വിപഞ്ചികയിൽ
മധുമാസ പഞ്ചമിയിൽ (2)
അന്നു മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം (2)
മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം 
ഇതാ ഇതാ ഇതാ.. 
ആ... ആ... ആ... 
(കാറ്റിൽ...)

മാദകരജനികളിൽ
പ്രിയമാനസ യമുനകളിൽ (2) - അനു
രാഗലഹരിയിൽ ഗോപികൾ പാടിയ
രാധാ മാധവ ഗാനം (2)
ഇതാ ഇതാ ഇതാ..
ആ... ആ... ആ...

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം

അമ്മേ അമ്മേ അമ്മേ നമ്മുടെ

Title in English
Amme Amme Nammude

അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും (2)
അമ്മിണിത്താരക കുഞ്ഞിന്റെ കൂടെ 
അത്താഴമുണ്ണാനെപ്പവരും (2)

ഇന്നലെ രാത്രിയും കണ്ടില്ല ഇന്നുവെളുപ്പിനും കണ്ടില്ല
ചന്ദനക്കിണ്ണവും വെണ്ണനെയ്ചോറുമായ് വന്നുവിളിക്കില്ല
അമ്മാവന്‍ വന്നു വിളിക്കില്ല (2)
(അമ്മേ അമ്മേ...)

അന്തിവിളക്കു കെടുത്താറായ് അങ്കണവാതിലടയ്ക്കാറായ്
പഞ്ചവങ്കാട്ടിലെ പഞ്ചവര്‍ണക്കിളി പാടിയുറങ്ങാറായ്
കീര്‍ത്തനം പാടിയുറങ്ങാറായ് (2)
(അമ്മേ അമ്മേ ...)

അമ്പലക്കുളങ്ങരെ

Title in English
Ambalakkulangare

അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ
അയലത്തെ പെണ്ണുങ്ങൾ കളിയാക്കീ
കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ
കല്യാണപ്പെണ്ണിനെപോൽ കളിയാക്കി (അമ്പല...)

അഷ്ടപദിപ്പാട്ടുകൾ കേട്ടു ഞാൻ നിന്നപ്പോൾ
അർഥം വെച്ചവരെന്റെ കവിളിൽ നുള്ളി
അവരുടെ കഥകളിൽ ഞാനൊരു രാധയായീ
അങ്ങെന്റെ കായാമ്പൂ വർണ്ണനായീ (അമ്പല...)

കള്ളികൾ ചിരിച്ചപ്പോൾ ഉള്ളിലെ മോഹങ്ങൾ
എല്ലാം ഞാനവരോടൂ പറഞ്ഞു പോയീ
അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം
അങ്ങനെയവരെല്ലാമറിഞ്ഞു പോയി (അമ്പല...)

നവമീ മഹാനവമീ

Title in English
Navami Mahaanavami

നവമീ മഹാനവമീ നാദനർമ്മദാ നദിക്കരയിൽ
നവരാത്രി വളർത്തും കാമ സുരഭീ
(നവമീ..)

അമൃതവർഷിണികൽ സ്വരദേവതകൾ
ആരാധികമാരല്ലൊ ദേവി നിൻ
ആരാധികമാരല്ലൊ
സഖികളും അവരുടെ കരവല്ലിയിലെ
ശങ്കരാഭരണമായുണരേണം ഞാൻ ഉണരേണം
(നവമീ..)

അമര സുന്ദരികൾ ഋതുകന്യകൾ
പരിചാരികമാരല്ലൊ ദേവി നിൻ
പരിചാരകമാരല്ലോ
അവരുടെ നവരത്ന മണി മഞ്ജുഷയിലെ
അഞ്ജലീ മുകുളമായ് വിടരേണം ഞാൻ വിടരേണം
(നവമീ..)

വെണ്ണ തോൽക്കുമുടലോടെ

Title in English
Venna Tholkkum Udalode

വെണ്ണ തോൽക്കുമുടലോടെ ഇളം
വെണ്ണിലാവിൻ തളിർ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
( വെണ്ണ...)

മാർ വിരിഞ്ഞ മലർ പോലെ
പൂമാരനെയ്ത കതിർ പോലെ
മഞ്ഞിൽ മുങ്ങിയീറൻ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ പൊതിയൂ
(വെണ്ണ...)

മൂടി വന്ന കുളിരോടെ
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നൽകും രോമഹർഷത്തോടെ
എന്റെ ദാഹം തീരും വരെ നീ
എന്നിൽ വന്നു നിറയൂ നിറയൂ
(വെണ്ണ...)

സീതപ്പക്ഷീ സീതപ്പക്ഷീ

Title in English
Seethappakshi

സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ 
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ 
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ

കല്യാണവില്ലുകുലയ്ക്കും 
കര്‍ണ്ണികാരമാലയിടീയ്ക്കും ഒരുനാ‍ള്‍
ആ കൈവല്ലികളില്‍ നാഥന്‍ 
നിന്നെ കോരിയെടുക്കും
പീതാംബരമാകെയിലഞ്ഞും 
പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും 
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യമംഗല്യം ഗ്രാമകന്യകമാര്‍ക്കെല്ലാം 
നിത്യമംഗല്യം
(സീതപ്പക്ഷീ...)

മുത്തേ വാ വാ

Title in English
Muthe Va Va

മുത്തേ വാ വാ മുത്തം താ താ
അമ്പിളി പോലെ ആമ്പൽ പോലെ
അഴകിൻ കതിരേ വാ വാ
ഊഹും വരില്ല(മുത്തേ...)

നീ ചിരിക്കും തേനൊലിക്കും
ഞാനീ ലോകം മറക്കും
എൻ മൊഴിയിൽ പൂ പൊഴിയും
ദു:ഖം ദൂരെയൊഴിയും
തങ്കക്കുടമേ വാ വാ
ഒന്നെന്നരികിൽ വാ വാ
ഊഹും.. അമ്മ വഴക്കു പറയും
(മുത്തെ..)

നെഞ്ചിൽ നിറയും കൂരിരുട്ടിൽ
നീയേ ദീപം നീട്ടി
മാനസത്തിൻ തന്ത്രികളിൽ
നീയേ നാദം മീട്ടി
കണ്മണി വരാത്തതെന്തേ
ഇനിയും പിണക്കമാണോ
ങ്ങാ ..പിണക്കമാണ്
ഡാഡിക്കമ്മയോടൂ പിണക്കല്ലേ
(മുത്തേ..)

കരുണാമയനേ (M)

Title in English
Karunaamayane (M)

കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ (കരുണ...)

പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
നിത്യനായ ദൈവമേ കാത്തിടേണമേ  ( കരുണാ..)

കാടേഴ് കടലേഴ്

Title in English
Kaadezhu Kadalezhu

കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ്
ആ കുളിരിൽ മുങ്ങി വരും
അഴകിനു പ്രായം പതിനേഴ് (കാടേഴ്..)

രണ്ടിലയും തിരിയും നുള്ളി വരുന്നവളേ
മുത്തമിഴകമോ കേരളമോ നിന്നെ
പെറ്റു വളർത്തിയ നാടേത് (കാടേഴ്..)

പുള്ളിപൊന്മയിലാടും നാട്
വള്ളുവർ പാടും നാട്
ആവണിയവിട്ടവും മാട്ടുപ്പൊങ്കലും 
ആരാധിക്കും നാട്
ആ നാടീനാടയലൽ നാട് 
നമ്മൾക്കെല്ലാമൊരു നാട്
തൊഴിലാളികളുടെ കൊടിയുടെ കീഴിൽ
തുടി കൊട്ടും നാട്

കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ്
ആ കുളിരിൽ മുങ്ങി വരും
അഴകിനു പ്രായം പതിനേഴ്

 

വാനവും ഭൂമിയും

Title in English
Vanavum Bhoomiyum

വാനവും ഭൂമിയും തീയും ജലവും
വായുവും നിർമ്മിച്ച വിശ്വശില്പി
മണ്ണിലെ മനുഷ്യന്റെ അന്തരാത്മാവിൽ നീ
നിന്നിലെ നിന്നെ കൊളുത്തി വെച്ചു
(വാനവും...)

പണ്ടു പൂന്താനം പാടിയ പോലെ
തണ്ടിലേറ്റുന്നതും താഴെ നിർത്തുന്നതും നീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലോ
ജന്മങ്ങളെ കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളിൽ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ
(വാനവും...)