മധുമാസം ഭൂമിതൻ മണവാട്ടി

Title in English
Madhumaasam bhoomithan

മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
മനസ്സാകും പൊയ്ക നളിനങ്ങൾ അണിഞ്ഞു
മധുരാംഗി കുളിർനീരിൽ നീന്തി
മനസ്സാകും പൊയ്ക നളിനങ്ങൾ അണിഞ്ഞു
മധുരാംഗി കുളിർനീരിൽ നീന്തി

പങ്കജാക്ഷൻ കടൽവർണ്ണൻ

Title in English
Pankajakshan kadalvarnan

പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍
പഞ്ചശരരൂപന്‍ കൃഷ്ണന്‍
പണ്ടൊരുനാള്‍ കാളിന്ദിതന്‍ കരയിലെത്തി
ശ്രീപദങ്ങള്‍ കിലുങ്ങാതെ നൂപുരങ്ങളനങ്ങാതെ
ഗോപസ്ത്രീകള്‍ നീരാടുന്ന കടവിലെത്തി
(പങ്കജാക്ഷന്‍..)

ചന്ദനക്കല്‍പ്പടവിങ്കല്‍ ചേലയെല്ലാമഴിച്ചിട്ട്
ചഞ്ചലമിഴിമാര്‍ മുങ്ങിക്കുളിക്കും നേരം
പട്ടുചേലകട്ടുവാരി പൊന്നരയാല്‍ക്കൊമ്പിലേറി
കുത്തഴിച്ചു ചുളിനീര്‍ത്തി മടക്കിത്തൂക്കി

പല്ലവപ്പൂഞ്ചുണ്ടുകളില്‍ വെള്ളിയോടക്കുഴലോടെ
ലല്ലലലം ചലിക്കുന്ന കൈവിരലോടെ
കണ്ണനവനിരുന്നപ്പോള്‍ കാളിന്ദിതരംഗങ്ങള്‍
കന്യമാരെപ്പുണരുന്നതൊളിച്ചുകണ്ടു
(പങ്കജാക്ഷന്‍..)

സ്വാതന്ത്ര്യം ജന്മാവകാശം

Title in English
Swathanthryam janmavakasham

ജയ്ബോലോ - ഭാരത് മാതാ കീ ജയ്‌
സ്വാതന്ത്ര്യം ജന്മാവകാശം
സ്വാതന്ത്ര്യം നമ്മുടെ സ്വര്‍ഗ്ഗം
പുറത്തു പോകൂ പരദേശി
പുറത്തു പോകൂ പരദേശി
പുറത്തു പോകൂ പരദേശി
(സ്വാതന്ത്ര്യം..)

ഭാര്‍ഗവ രാമന്റെ നാടല്ല
ശ്രീപത്മനാഭന്റെ നാടല്ല
വഞ്ചിഭൂമി വഞ്ചിഭൂമി
ഇന്നിത് ജനകോടികളുടെ
മോചന വിപ്ലവരണഭൂമി
ഈ രണഭൂമി

മഹാത്മാ ഗാന്ധി കീ ജയ്‌
ജവഹര്‍ലാല്‍ നെഹ്‌റു കീ ജയ്‌

തൂക്കുമരങ്ങളുയര്‍ന്നാലും
നിറതോക്കുകള്‍ തീമഴ പെയ്താലും
മാറുകില്ല പിന്മാറുകില്ല
പലപല ബലിപീഠങ്ങള്‍
ചവുട്ടിക്കയറിയ മലയാളി
ഈ മലയാളി

കനകക്കുന്നിൽ നിന്ന്

Title in English
Kanakakkunnil ninnu

കനകക്കുന്നിൽ നിന്ന് കവടിയാർക്കുന്നിലേക്ക്
കളഭവുമായ് വന്ന പൗർണ്ണമാസി
ശംഖുമുദ്ര പതിപ്പിച്ചു തമ്പുരാൻ തന്നൊരു
തങ്കപ്പതക്കമിട്ട പൗർണ്ണമാസി (കനക..)
ധന്യവാദം - ധന്യവാദം - ധന്യവാദം

അക്ഷരാഞ്ജലീ മലരാക്കി
ആശയങ്ങളാഭരണ മണികളാക്കി
നീ രചിച്ച തിരുനാൾ മംഗളശ്ലോകങ്ങൾ
നക്ഷത്രപഥത്തോളമുയർത്തി - നിന്നെ
നക്ഷത്രപഥത്തോളമുയർത്തി (കനക..)
ധന്യവാദം - ധന്യവാദം - ധന്യവാദം

പ്രാണനാഥനെനിക്കു നൽകിയ

Title in English
Prananadhanenikku nalkiya

പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....

അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര-
പങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പലവേല തുടര്‍ന്നും
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....

ഒന്നാം മാനം പൂമാനം

Title in English
Onnaam maanam

ഓ..
ഒന്നാം മാനം പൂമാനം
പിന്നത്തെ മാനം പൊന്മാനം
പൂമാനത്തിനും പൊന്മാനത്തിനും മീതേ
ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി
(ഒന്നാം..)

സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച
പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ
പമ്പയാറ്റിന്‍കരെ പട്ടുവിതാനിച്ച
പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ
നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു
നേരംവെളുക്കുമ്പം വേളി നാളെ
മാനം വെളുക്കുമ്പം വേളി ഓ..
(ഒന്നാം. )

ദൂരേ ഒരു കുരുന്നിളംസൂര്യനായ് (F)

Title in English
Doore oru kurunnilam sooryanai

ദൂരേ ഒരു കുരുന്നിളം സൂര്യനായ്
വിരിയാൻ വെമ്പുന്നു നീ (2)
മനസ്സിൽ പിടയും കടലിനു പോലും
പുതിയൊരു ശോക മുഖം (ദൂരെ...)

നിറം ചാർത്തുവാനെന്നെ
വിലോലം തലോടുവാൻ
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിനക്കുള്ളതല്ലേ പാടും
ഉഷസ്സിന്റെ ദീപാഞ്ജലി(2)
നിലാവിന്റെ നൃത്താഞ്ജലി ( ദൂരേ..)

വെയിൽ തൂവലായ് വന്നു
മണിപൈതലായ് മെല്ലെ
മയങ്ങുന്ന താരാട്ടായ് തുളുമ്പുന്നു നീ (2)
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി
കിനാവിന്റെ ദീപാഞ്ജലി (ദൂരേ...)
 

വാവാവോ വാവേ

വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,
കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍ (2)

ഒരു കുമ്പിള്‍ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ (2)
കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ  ( വാവാവോ...)

ഓരോ പുലരിയും

ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്നൂ
ഓരോ രജനിയും എനിക്കുറങ്ങാൻ
ശയ്യകൾ നീർത്തുന്നൂ
ഓമലേ ആരോമലേ ഓർമ്മിച്ചു പോകുന്നു നിന്നെ
ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്നൂ

നിന്റെ ഭൂപാളങ്ങളിലൂടെൻ ഉദയമുണർന്നിരുന്നു
നിന്റെ നീലാംബരികളിൽ വീണ്ടുമെൻ ബാല്യമുറങ്ങിയിരുന്നു
ഒരു ധ്വനിയായ് ഒരു ഗീതമായ്
ഒരിക്കലെങ്കിലുമൊന്നു വരൂ
മുന്നിൽ വരൂ
ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്ന്നൂ

തംബുരു താനേ ശ്രുതി മീട്ടി

Title in English
Thamburu thaane

ആ..ആ..ആ...... 
തംബുരു... താനേ ശ്രുതി മീട്ടി
ഗമരിസ നിസധനി പധമപ രിഗമാ
എൻ തങ്കക്കിനാവിൻ മണിയറയിൽ
തംബുരു താനേ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കല്പത്തിൻ നന്തുണിയിൽ
മണിത്തംബുരു താനേ ശ്രുതി മീട്ടി

പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ
വ്രതവും ധ്യാനവും നോറ്റൊരു കാലം
ഗന്ധർവ്വകിന്നരി ജതിനാദവുമായ്
വസന്തമാ വഴി വന്നൂ
അന്നെന്റെ മൌനം എന്നോടു മന്ത്രിച്ചൂ
എവിടെയായിരുന്നു ഇതു വരെ എവിടേയായിരുന്നൂ (തംബുരു..)