ചേലുള്ള വള്ളത്തിൽ
|
- Read more about ചേലുള്ള വള്ളത്തിൽ
- 1176 views
|
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ (2)
കൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാ
കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ(2)
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ
കൂടെ കളിക്കാൻ വാ ഓ ...താളം തുള്ളാൻ വാ
കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ (2)
അക്കരെയുണ്ടൊരു ചക്കരമാവു
കൊമ്പു നിറച്ചും മാങ്ങാ
അക്കരെയുണ്ടൊരു ചക്കരമാവു
കൊമ്പു നിറച്ചും മാങ്ങാ
ചക്കരകുട്ടീ നീ കൂടെ വന്നാൽ മാങ്ങാ പറിച്ചു തരാം (2)
നല്ല മാങ്ങാ പറിച്ചു തരാം
സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം
സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
നിറകുടം തുളുമ്പീ നിന്റെ തിരുമുഖം തിളങ്ങീ
നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ
(നിറകുടം..)
കവികൾ മേഘങ്ങളാക്കി വർണ്ണിക്കുമീ
കണങ്കാൽ മൂടും മുടിയിൽ - നിന്റെ മുടിയിൽ
സുസ്മേരവദനേ ചൂടിച്ചതാരീ
സിന്ദൂരപുഷ്പങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവർണ്ണനോ
(നിറകുടം..)
മനസ്സിൽ പൂവമ്പിൻ തേൻമുള്ളു കൊള്ളുമീ
മധുമാസത്തിൻ കുടിലിൽ - വള്ളിക്കുടിലിൽ
അംഗങ്ങൾ മുഴുവൻ ചാർത്തിച്ചതാരീ ശൃംഗാര ചിത്രങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവർണ്ണനോ
(നിറകുടം..)
കാമാക്ഷീ കാതരാക്ഷീ
കണ്ടു ഞാൻ രസിച്ചു
കണാപ്പാഠം പഠിച്ചു - നിന്റെ
കടാക്ഷ മുനയുടെ കാമശാസ്ത്രം (കാമാക്ഷീ..)
ആദ്യമായ് യൗവനം ചൂടേൽക്കുമ്പോൾ
അസ്ഥികൾ പൂക്കുമെന്നറിഞ്ഞിരുന്നില്ല ഞാൻ
സ്വപ്നം കണ്ടു വിടർന്നാൽ ജീവിതം
സുന്ദരമാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ
ആഹാ...അഹാ... (കാമാക്ഷീ..)
ആദ്യമായ് ലജ്ജയെ ലാളിക്കുമ്പോൾ
ആ സുഖമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ
പ്രേമം കൊണ്ടു പൊതിഞ്ഞാൽ സ്ത്രീയൊരു
ദേവതയാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ
ആഹാ...അഹാ... (കാമാക്ഷീ..)
വെണ്ണക്കല്ലു കൊണ്ടല്ലാ
വെള്ളിനിലാവു കൊണ്ടല്ലാ
സൌന്ദര്യദേവതേ നിന്നെ നിര്‍മ്മിച്ചത്
സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ..)
രാസക്രീഡയിൽ കാമുകർ ചൂടും
രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു
പ്രേമമെന്ന വികാരമുരുക്കി
കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ
മെനഞ്ഞെടുത്തു
ആ ...ആ ...ആ ....(വെണ്ണ..)
നാഗപഞ്ചമി രാത്രിയില്‍ വിടരും
നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു
ഈ മനോജ്ഞ ലതാസദനത്തിന്‍
പൂമുഖങ്ങള്‍ നിനക്കു തന്നു
ഭൂമി നിനക്കു തന്നു
ആ ...ആ ...ആ ... (വെണ്ണ..)
വല്ലഭൻ പ്രാണവല്ലഭൻ
കല്യാണരാത്രിയിൽ അരികിലെത്തീ
കണ്ണുപൊത്തീ കവിളിൽ പൊട്ടുകുത്തീ (വല്ലഭൻ..)
വ്രീളാവിവശയാം എന്നെയവനൊരു
വിലാസലതികയാക്കീ
വിരിമാറിടത്തോടടുക്കീ പൂക്കളെ
ഉണർത്തീ വിടർത്തീ പടർത്തീ
എന്നെ അടിമയാക്കീ (വല്ലഭൻ...)
ലീലാലഹരിയിൽ എന്നെയവനൊരു
വികാര വീണയാക്കീ
അംഗതലത്തിൽ കിടത്തീ ആയിരം കലകള്‍
മനസ്സില്‍ പകര്‍ത്തി
എന്നെ അടിമയാക്കീ (വല്ലഭൻ...)
അഭിനന്ദനം എന്റെ അഭിനന്ദനം
സഖി നിന്റെ കവിളിന്മേൽ
ഒരു ചുംബനം ചുടുചുംബനം (അഭിനന്ദനം..)
ഇനിയേഴു ദിവസങ്ങൾ എഴുന്നൂറു സ്വപ്നങ്ങൾ
ഇതളിന്മേൽ ഇതൾ ചൂടുമനുഭൂതികൾ
കതിർമണ്ഡപത്തിലേക്കവയുമായ് നീ ചെന്നു
കയറുമ്പോളിതു കൂടി കൊണ്ടു പോകൂ
കൊണ്ടു പോകൂ (അഭിനന്ദനം..)
കുളിരോടു കുളിർ കോരി തളിരോടു തളിർ ചൂടി
ചിരി കൊണ്ട് ചിരി മൂടി പ്രണയാർദ്രയായ്
പ്രിയമന്ദിരത്തിലേക്കൊരു രാത്രി നീ ചെന്നു
കയറുമ്പോളിതു കൂടി കൊണ്ടു പോകൂ
കൊണ്ടു പോകൂ (അഭിനന്ദനം..)
ഞാലിപ്പൂവൻ വാഴപ്പൂ പോലെ
ഞാറ്റുവേലക്കുളിരു പോലെ
ഞാനിന്നൊരു നാടൻ പെണ്ണിൻ
നാണം പൊത്തിയ ചിരി കണ്ടു (ഞാലി...)
ഓരോ തേനിതളിന്നുള്ളിലും
അതിനോരോ രത്നങ്ങളായിരുന്നു
അതിലൊന്നെടുത്തൊരു നക്ഷത്രമാക്കി ഞാൻ
അവളെയലങ്കരിക്കും (ഞാലി...)
ഓരോ പൊൻ ചിറകിനുള്ളിലും
അതിനോരോ സ്വപ്നങ്ങളായിരുന്നു
അതിലൊന്നിറുത്തൊരു പൂത്താലിയാക്കി ഞാൻ
അവൾക്കു തിരിച്ചു നൽകും (ഞാലി...)
ഓരോ പൂങ്കുളിരിനുള്ളിലും
അതിനോരോ ദാഹങ്ങളായിരുന്നു
അതിലൊന്നിലെന്നിലെ പനിനീർ നിറച്ചു ഞാൻ
അവൾക്കു കൊടുത്തയയ്ക്കും (ഞാലി...)
ഇല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാൻ
പുടവയുമായിളം വെയിലേ വാ
ഇളം കവുങ്ങിൻ പൂക്കുല ചൂടിച്ച്
നിറപറ വെച്ചൂ വിളക്കു വെച്ചു - ഈ
ഋതുമതിപ്പൂവിനെ നീരാടിക്കുവാൻ
ഇതു വഴി നീ കുളിർക്കാറ്റേ വാ കാറ്റേ വാ
(ഇല്ലാരില്ലം...)
കടൽക്കരയിൽ മാനം ചുവക്കുമ്പോൾ
കമ്പിളി വിരിക്കും പൊൻ മുകിലേ - ഈ
ഋതുമതിപ്പൂവിനു മാറു മറയ്ക്കുവാൻ
ഇണത്തുകിലും കൊണ്ടിതിലേ വാ മുകിലേ വാ
(ഇല്ലാരില്ലം...)