കാറ്റു വന്നൂ കള്ളനെപ്പോലെ

Title in English
kaattu vannu kallane pole

കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ (കാറ്റു...)

മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു - മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം 
ലലലലാ ലലലലാ ലലലലാലലലാ (കാറ്റു...)

പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വനമുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു
ലലലലാ ലലലലാ ലലലലലാലല (കാറ്റു...)

തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ - അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലലലാ ലലലലാ ലലലലലാലലാ  (കാറ്റു...)
 

മഞ്ഞക്കിളിയുടെ

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ (2)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
( മഞ്ഞ..)
വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ
മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്
(മഞ്ഞ..)

Film/album

കിലുകിലുക്കാം ചെപ്പുകളേ

കിലുകിലുക്കാം ചെപ്പുകളേ കിളികളേ കിളികളേ
തുകിലുണരൂ തുകിലുണരൂ കിളികളേ കിളികളേ
പിഞ്ചവയൽ പെൺ കിടാവിന്
പൂത്തിരുന്നാളിന്നാണു
നിറയം പുത്തരിനാളാണു (കിലുകിലുക്കാം..)

ശർക്കരപ്പന്തലിൽ

ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരിയായ്
വന്നു നിൽക്കാനൊരു മോഹം (ശര്‍ക്കര...)

ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമരവള്ളം തുഴയാൻ (2)
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര...)

വീണുടയാതെയിരിക്കാൻ ജീവിത
വീണ തരാം ഞാൻ കൈയ്യിൽ
കനകസ്മരണകൾ നീട്ടിയ നെയ്ത്തിരി
കാഴ്ച്ച വെയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളിത്തരുമോ(2)
വിജനലതാഗൃഹ വാതിലിൽ വരുമോ
വീണ മീട്ടി തരുമോ
വീണ മീട്ടി തരുമോ (ശര്‍ക്കര...)

ഗോപീഹൃദയം

ഗോപീഹൃദയം നിറയുന്നു
സ്നേഹം പനിനീർ മഴയായ് പൊഴിയുന്നു (2)
കോമള താമര പെണ്ണിൻ തങ്കക്കൈകൾ വിടരുന്നൂ
കളകാകളി പാടി വരൂ പൈങ്കിളിയേ രാഗോദയമായ് (ഗോപീ..)

രാവിൻ വൃന്ദഗാനം ശ്രുതി സാന്ദ്രമായ്
അഴകാം അകമലരിൽ നറു പൂന്തേൻ കണമായ്
ഏതോ മൌന ഗീതം മോഹാർദ്രമായ്
അലിയും മഞ്ഞലയിൽ ശുഭ മംഗള നടയായ്
ആനന്ദ ലോലമേതോ സ്വര സംക്രമങ്ങളിൽ
ആരോ വീണ മീട്ടി മധുരമായ് ( ഗോപീ..)

ഊഞ്ഞാലൂഞ്ഞാല്

Title in English
Oonjaloonjaalu

ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്
താലോലം കിളി താലോലം
താണിരുന്നാടും പൊന്നൂഞ്ഞാല്
(ഊഞ്ഞാലൂഞ്ഞാല്...)

പൂന്തേൻ ചുണ്ടിലൊരുമ്മ
പുഞ്ചിരിപ്പാൽക്കുടം കൊണ്ടു നടക്കും
പൂന്തേൻ ചുണ്ടിലൊരുമ്മ (2)
ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്

പൂ പോലുള്ള നിലാവത്തെത്തിയ
പൂക്കുലത്തുമ്പീ പോരൂല്ലേ (2)
കനകക്കാൽത്തള കാലിൽ കെട്ടി
കഥകളി നൃത്തങ്ങളാടൂല്ലേ (2)
(ഊഞ്ഞാലൂഞ്ഞാല്...)

മാമ്പൂ കണ്ടും മക്കളെക്കണ്ടും
മാടം കെട്ടും പൂങ്കുയിലേ (2)
കൊഞ്ചും മൊഴിക്കുഞ്ഞിനു നിന്റെ -
കുഞ്ഞോലക്കുഴൽ നൽകൂല്ലേ (2)
(ഊഞ്ഞാലൂഞ്ഞാല്...)

Film/album

കടലമ്മേ

കടലമ്മേ കടലമ്മേ
കനിയുകയില്ലേ കനിയുകയില്ലേ കടലമ്മേ
(കടലമ്മേ...)

തിരകളാം കരിഞ്ചിടകൾ ചിക്കി
നുരയും പതയും തുപ്പീ
അട്ടഹസിക്കും നിൻ കൈകളിലെൻ
മുക്കുവനണയുകയാണല്ലോ
(കടലമ്മേ...)

കൊലയറകളിലെ ഭൂതത്താന്മാർ
അലറുകയാണകലെ
അവരുടെ മരണച്ചുഴികളിൽ വീഴാ
തവനെ തിരികേ തരില്ലേ
(കടലമ്മേ...)

 
Film/album

ഏതു കടലിലോ ഏതു കരയിലോ

Title in English
Ethu kadalilo

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും - തോഴന്‍ 
എവിടെയായിരിക്കും

ഒരുപോളക്കണ്ണടച്ചൊന്നു മയങ്ങിയി -
ട്ടൊരുപാടുനാളായീ ഒരുപാടുനാളായീ
ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍
അറിയാതെ പിടയുന്നു ഞാന്‍ - തോഴാ
അറിയാതെ പിടയുന്നു ഞാന്‍

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും - തോഴന്‍ 
എവിടെയായിരിക്കും

Film/album

വരമരുളുക വനദുർഗ്ഗേ

Title in English
Varamaruluka vanadurge

 

വരമരുളുക വനദുർഗ്ഗേ - ദുർഗ്ഗേ
വസന്ത വനരുദ്രേ - ദുർഗ്ഗേ
വരമരുളുക വനദുർഗ്ഗേ

കർപ്പൂരത്താലങ്ങൾ നടയിൽ കൊളുത്തി
ചെത്തിപ്പൂമാലകൾ മേനിയിൽ ചാർത്തീ (2)
സംക്രമ സന്ധ്യകൾ വഴിപാടു നേരുന്നു (2)
കുങ്കുമക്കാവടി അഭിഷേകങ്ങൾ (2)
(വരമരുളുക...)

പൂജിച്ചെടുത്തൊരീ പൊന്നുടവാളും
പൂവും പ്രസാദവും പഞ്ചാമൃതവും (2)
അടിയങ്ങൾക്കരുളണം അഷ്ടൈശ്വര്യങ്ങൾ (2)
അന്നപൂർണ്ണേശ്വരീ മംഗളദായിനീ (2)

വരമരുളുക വനദുർഗ്ഗേ - ദുർഗ്ഗേ
വസന്ത വനരുദ്രേ - ദുർഗ്ഗേ
വരമരുളുക വനദുർഗ്ഗേ

 

Film/album