തംബുരു താനേ ശ്രുതി മീട്ടി

ആ..ആ..ആ...... 
തംബുരു... താനേ ശ്രുതി മീട്ടി
ഗമരിസ നിസധനി പധമപ രിഗമാ
എൻ തങ്കക്കിനാവിൻ മണിയറയിൽ
തംബുരു താനേ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കല്പത്തിൻ നന്തുണിയിൽ
മണിത്തംബുരു താനേ ശ്രുതി മീട്ടി

പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ
വ്രതവും ധ്യാനവും നോറ്റൊരു കാലം
ഗന്ധർവ്വകിന്നരി ജതിനാദവുമായ്
വസന്തമാ വഴി വന്നൂ
അന്നെന്റെ മൌനം എന്നോടു മന്ത്രിച്ചൂ
എവിടെയായിരുന്നു ഇതു വരെ എവിടേയായിരുന്നൂ (തംബുരു..)

ആലിലദീപങ്ങൾ ആരതിയുഴിയും
അനുഭൂതികളുടെ അമ്പലനടയിൽ
അർദ്ധനാരീശ്വര പ്രതിമയുണർന്നൂ
അനുഗ്രഹങ്ങൾ വിടർന്നൂ
ഇന്നെന്റെ ഹൃദയം ധന്ന്യാസി പാടുന്നു
അതിനു താളമിടാൻ മനസ്സൊരു മൃദംഗമായിടുന്നു (തംബുരു..)