മുനയുള്ള ജ്വാലയായ്

മുനയുള്ള ജ്വാലയായ് നീയെ കനലുള്ളൊരെന്റെയുള്ളിൽ
നീറുന്നുവെന്നാലെന്നും തേനുള്ള നോവ് നീയേ
ഉരുകുന്ന മേനിയിൽ നീളെ എരിയുന്ന നാളമല്ലേ
ചൂടുള്ള ശ്വാസം പോലെ ചേലുള്ള വേനലല്ലേ
(മുനയുള്ള...)

കാലങ്ങളേറെയായ് നീയെൻ കരളിന്റെ വിങ്ങലല്ലേ
കടലിന്റെ തേങ്ങലോടെ പുകയുന്ന മേഘമല്ലേ
അനുരാഗ ധാരയല്ലേ അതിലുള്ള പൊള്ളലോടേ
എരിതീയിലെന്ന പോലെ നവരസ ലാസ്യമാടും നഖമുള്ള നാണമല്ലേ (മുനയുള്ള...)

അനിലന്റെ തേരിലേറും അനലന്റെ പൂവ് നീയേകാം
അഴകുള്ള മെയ്യുരുമ്മാൻ അരുണന്റെ കൈകളാകാം
അതി മോഹമുള്ള പോലെ വരളുന്ന ചുണ്ടിലെന്നും
നനവിന്റെ ചെണ്ടു നൽകാം അലയുന്ന വണ്ടു നീയേ
(മുനയുള്ള...)