സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ ഓമൽ കുളിരല്ലോ നീ
സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ തൂവൽ കിളിയല്ലോ നീ
വെണ്ണിലാ തംബുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം(2)
അമ്പിളി പെണ്ണിനൊരുമ്മ കൊടുക്കാൻ ആമ്പൽ പെണ്ണിനു മോഹം
[സ്നേഹിക്കാൻ...]
എന്തിനിന്നൊരു പനിനീർ പൂവെൻ നെഞ്ചിനുള്ളിൽ വിരിഞ്ഞു
ഓമനിക്കും പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു
എന്നൂടെ വാർമുടി അഴകിൽ ചൂടാൻ മുല്ലപ്പൂവുകൾ പോരാ
കണ്ണിൽ കന്നിൽ നോക്കിയിരിക്കാൻ കാലം തികയുന്നില്ല
പുഞ്ചിരി മുത്തു കിലുങ്ങണ ചെപ്പിനു കുങ്കുമ തിലകം പോരേ
( സ്നേഹിക്കാൻ...)
നിന്നെ ഞാനൊരു തുളസി കതിരായ് മഞ്ഞു നീരിൽ കഴുകാം
കണ്ണുറങ്ങാൻ പൂവിതൾ മെയ്യിൽ പൊൻ കിനാവായ് ഉഴിയും
ഇക്കിളി മൊട്ടുകൾ നുള്ളിയെടുത്തത് രാക്കിളിയറിയില്ലല്ലൊ
പവിഴ ചുണ്ടിൽ പതയും പുഞ്ചിരി പാൽക്കുടമറിയില്ലല്ലോ
പഞ്ചമിരാവിനു നിന്നെപോലെ പ്രായം പതിനേഴല്ലോ
(സ്നേഹിക്കാൻ..)