ഒരു മേഘ നാദം ഇരുളും വിട ചൊല്ലി മാഞ്ഞതെന്തേ
തേങ്ങുന്നൂ ദൂരെയേതോ തേനിൽ കുതിർന്ന ഗാനം (2)
പറയാതെ പോയതെന്തെ നീ
തളിരാർന്നു നിന്നു ബാല്യം താരാട്ടു പാട്ട് പോലെ
പാറിപറന്നൂ ഹൃദയം പാൽത്തുമ്പിയെന്ന പോലെ
കനിവിന്റെ അമ്മ അരികെ കനിവിന്റെ അമ്മ അരികെ
കണിമുല്ല പൂത്ത പോലെ തിരയുന്നതെന്തു തമ്മിൽ
നിറയുന്നതെന്തു മിഴികൾ ഒരു നോക്കു കാണുവാൻ വരൂ
തിരി താഴുമീ നിലാവിൽ തിരയുന്നതാരെ
തേരിൽ വരുന്നൊരുദയം തേടുന്നതാരെയാരെ
തളരുന്നൂ ജീവലതകൾ പൊഴിയുന്നൂ ശോക മണീകൾ
ചിറകാർന്ന മോഹ ശകലം പിടയുന്നൂ വീണ്ടുമഴകിൽ
ഒരു നീല ചന്ദ്രനായ് ദൂരേ ചിരി തൂകി നിന്നതാരോ
നീയെന്നുമെന്റേതല്ലോ കാണാതെ മാഞ്ഞുവല്ലോ
ഒരു നോക്കു മിണ്ടുവാൻ വരുമോ
ഒരു നോക്കു കാണുവോൻ വരുമോ