കുയിലേ നിൻ

കൂ..കൂ‍...കൂ..കൂ

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂഹൂ കൂഹൂ കൂഹൂ

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ

ഗ്രാമകന്യക പച്ചനിറമുള്ള പുള്ളിപ്പാവാട ചുറ്റി (2)
നാണം കുണുങ്ങുന്ന നദിയാലവളൊരു
വെള്ളിയരഞ്ഞാണം കെട്ടി
വെള്ളിയരഞ്ഞാണം കെട്ടി

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ

ബാല സൂര്യൻ നീലവാനിൽ
കാവു തൊഴുതിറങ്ങി (2)
ഈറൻ മുഴങ്ങുന്ന പാഴ് മുളം തണ്ടിൽ
കാറ്റു ചൂളം വിളിച്ചു
കാറ്റു ചൂളം വിളിച്ചു
കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ

കൂഹൂ കൂഹൂ കൂഹൂ