തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
സുന്ദരിമാർ മണിമൂളി ചെങ്കൊടിയാളുന്നൊരു
സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ
സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ
തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
ഇന്നെന്റെ കണ്ണിനകത്തൊരു കിനാവിൻ വെട്ടം കിനാവിൻ വെട്ടം
ഇന്നെന്റെ മുഖത്തൊരു പുഞ്ചിരിത്തോട്ടം പുഞ്ചിരിത്തോട്ടം
മൊഞ്ചുകാരീ ഇന്നു നിൻ മനസ്സിന്റെ മുറ്റത്തുണ്ടൊരു
പഞ്ചവർണ്ണ പുന്നെല്ലിൻ ഇളകിയാട്ടം
തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
മുല്ലമലർ മുടിത്തൈലം മുടിയിൽ തേച്ച് (2)
നല്ല നീലക്കണ്മുനയിൽ സുറുമ തേച്ച് (2)
പത്തര മാറ്റൊത്ത പൊന്നിൻ മുത്തുമണിമാലയിട്ടിന്നെത്തുമല്ലോ
പുതുപ്പെണ്ണു മണിയറയിൽ പുതുപ്പെണ്ണു മണിയറയിൽ
ഇന്നു രാത്രി പൊന്നു രാത്രി ഒന്നാം രാത്രി ഒന്നാം രാത്രി
സുന്ദരിപ്പെണ്ണേ നിന്റെ കല്യാണ രാത്രി കല്യാണ രാത്രി
പുതുക്കപ്പെണ്ണൂങ്ങൾ നിന്നെ കളിയാക്കും
പുന്നാര പുതുമാരൻ ഇന്ന് ഇക്കിളിയാക്കും
പുന്നാര പുതുമാരൻ ഇന്ന് ഇക്കിളിയാക്കും
തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page