തൃക്കാക്കരെ തീർത്ഥക്കരെ

തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്
തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

ആളുകൾക്കൊക്കെയും തനി അസത്ത്
അവൻ അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത്
തൃക്കാക്കരെ തീർഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

കൊള്ളാനടുത്താലും കൊല്ലാനടുത്താലും
കൊല്ലുന്ന പോലാണു നോട്ടം (2)
അവനു എള്ളുമില്ലാരോടും സ്നേഹം
കോപം വന്നാലും പ്രേമം വന്നാലും
വേർതിരിച്ചറിയാത്ത ഭാവം
അവനു ഏതോ വിദഗ്ദ്ധന്റെ ഭാവം
തൃക്കാക്കരെ തീർഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

അവനെനിക്കെന്നുമൊരു പവിഴമുത്ത്
ആദ്യാനുരാഗത്തിൻ അമൃത സത്ത്
അവനെനിക്കെന്നുമൊരു പവിഴമുത്ത്
ആദ്യാനുരാഗത്തിൻ അമൃത സത്ത്
നാണിച്ചു വിടരുമെൻ താരുണ്യ സ്വപ്നത്തെ
നാണിച്ചു വിടരുമെൻ താരുണ്യ സ്വപ്നത്തെ
കോരിത്തരിപ്പിക്കും കുളിഷത്ത്

തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്
ആളുകൾക്കൊക്കെയും തനി അസത്ത്
അവൻ അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത്
തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്