വീണെടം വിഷ്ണുലോകം
ഞാനെന്റെ ശവം ചുമന്നു പൊണെടം
പ്രേതലോകം (വീണെടം)
മായ - മായ - ഈയുടുപ്പെനിക്കു തന്നതു മായ
മായ - എടുത്തു കൊള്ളൂ ഊരിയെടുത്തു കൊള്ളൂ
നിഴലേ - നിഴലേ - മിണ്ടാതെ കൂടെ വരും നിഴലേ
നിന്നെയേതു ചാരായക്കടയിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ ഹ ഹ
ചിരിവരും നിന്റെയീ അഭിനയം കാണുമ്പോൾ ചിരിവരും..ഹ ഹ (വീണെടം)
പ്രേമം - പ്രേമം - പേടിയാണെനിക്കു നിന്നെ
പേടി - പേടി - അകലെ നിൽക്കൂ മാറിയകലെ നിൽക്കൂ
അഴകേ - അഴകേ സ്ത്രീ വേഷം കെട്ടി വരുമഴകേ
നിന്നെയേതു വ്യഭിചാരത്തെരുവിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ..ഹ ഹ
ചിരിവരും നിന്റെയീ മൂടുപടം കാണുമ്പോൾ ചിരിവരും ..ഹ..ഹ (വീണെടം)