സുഖമോ ദേവീ

Title in English
sukhamo devi sukhamo devi

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)

നിൻകഴൽ തൊടും മൺ‌തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2)
കുളിർ‌പകരും പനിനീർക്കാറ്റും (2)
(സുഖമോ ദേവി)

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകിൽ കോതിയ മുടിയിൽ തിരുകീ (2)
കളമൊഴികൾ കുശലം ചൊല്ലും (2)
(സുഖമോ ദേവി)

Year
1986
Submitted by AjeeshKP on Thu, 04/09/2009 - 20:39

സ്വർണ്ണത്താമര ഇതളിലുറങ്ങും

Title in English
Swarna thamara ithalilurangum

ഓ ...കന്യകേ ...
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും 
കണ്വതപോവന കന്യകേ 
ആരുടെ അനുരാഗമല്ലിക നീ 
ആരുടെ സ്വയംവരകന്യക നീ
(സ്വര്‍ണ്ണ... )

ചൂടാത്ത നവരത്നമണി പോലെ 
ചുംബനമറിയാത്ത പൂ പോലെ (2)
നുള്ളാത്ത തളിര്‍ പോലെ 
മീട്ടാത്ത ശ്രുതി പോലെ 
നുകരാത്ത മധു പോലെ - നിന്നു നീ 
നുകരാത്ത മധു പോലെ 
(സ്വര്‍ണ്ണ... )

കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ 
മാറില്‍ പുഷ്പശരം കൊണ്ടിട്ടോ (2)
അല്ലിപ്പൂന്തണലില്‍ നാണിച്ചു നിന്നു നീ 
അരയന്നപ്പിട പോലെ - നിന്നു നീ 
അരയന്നപ്പിട പോലെ 

Submitted by AjeeshKP on Thu, 04/09/2009 - 20:38

പത്തുവെളുപ്പിന്

Title in English
Pathuveluppinu Muttathunikkana

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥൻ പള്ളിയുണരുമ്പോൾ
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടുന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയിൽ വരവേൽപ്പ്(2)
നാക്കില നിറപറ പൂക്കുല പൊൻ‌കണി
നാലുംവച്ചുള്ളൊരു വരവേൽപ്പ്
(പത്തുവെളുപ്പിന്)

Submitted by AjeeshKP on Thu, 04/09/2009 - 20:36

അന്തിപ്പൊൻ വെട്ടം മെല്ലെ

അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..
അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്

തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നമ്പലനടയിൽ (2)
തൊഴുതുവലംവച്ച് തുളസിക്കതിർവച്ച്
കളഭമണിയുന്നു പൂനിലാവ്..

Film/album
Submitted by AjeeshKP on Thu, 04/09/2009 - 20:32

നിലാവിന്റെ തൂവൽ

നിലാവിന്റെ തൂവൽ തൊടുന്ന പോലേ
നിശാപുഷ്പം രാവിൽ വിരിഞ്ഞ
പോലേ
പ്രണയാർദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തിൽ
ഒരു മാത്ര മിന്നി മറഞ്ഞു
പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ

പകലിന്റെ പടിവാതിൽ പതിയെത്തുറന്നു

വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു
വെരുതെയിരിക്കുമ്പോൾ
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എൻ കവിളത്തു
വിരിയുന്നൊരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു

Submitted by AjeeshKP on Thu, 04/09/2009 - 20:30

ഞാറ്റുവേലക്കിളിയേ

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ
പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പുഞാനി പുത്തിലഞ്ഞിച്ചോട്ടിൽ
തനിയേ
(ഞാറ്റുവേലക്കിളിയേ)

അണയൂനീയെൻ അമ്പിളീ കുളിരുചൊരിയുമഴകായ്
വരൂ
മുകിലിൻ ചേലത്തുമ്പിലായ് അരിയകസവുതുന്നിവാ
താഴമ്പൂവിനുള്ളിൽ
താണിറങ്ങും കാറ്റുറങ്ങവെ..(2)
കദളീ കുളുർത്തേ തിരികേ
ശലഭമിതണയേ..
(ഞാറ്റുവേലക്കിളിയേ)

Film/album
Submitted by AjeeshKP on Thu, 04/09/2009 - 20:27

സ്വർഗ്ഗങ്ങൾ സ്വപ്നം കാണും

Title in English
swargangal swpanam

സ്വർ‌ഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ
വിടുരുന്നേതോ ഋതുഭാവങ്ങൾ(2)
നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം
(സ്വർ‌ഗ്ഗങ്ങൾ )

ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2)
ഓണവില്ല്  മീട്ടാൻ മീനത്തുമ്പീ നീവാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വർ‌ഗ്ഗങ്ങൾ )

വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2)
കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം
നിൻ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ്
(സ്വർ‌ഗ്ഗങ്ങൾ )

Submitted by AjeeshKP on Thu, 04/09/2009 - 20:25

മുത്തേ

മുത്തേ ഉം.. മുത്തേ.. ഉം.. (2)
ഇത്തിരിപ്പൂവിന്റെ
കൈക്കുമ്പിളിൽ‌വീണ മുത്തേ മണിമുത്തേ.. (2)
മാറാടോണച്ചുഞാൻ പാടാം
മാമരനൂലിന്മേൽ ആലോലം
നീർമണിമുത്തുപോൽ ആടാട്
(മുത്തേ)

കൈവന്ന
സ്വർഗ്ഗത്തിൻ കുഞ്ഞുമുഖം കണ്ടുഞാൻ കൈവല്യമാർന്നു
കൈവിട്ട സ്വർഗം
കിനാവുകണ്ടൊ കണ്മണി നീയൊന്നു തേങ്ങീ
നിന്ദ്രയിൽ കണ്മണി നീയൊന്നു
തേങ്ങീ..
(മുത്തേ)

സ്‌നേഹിച്ചുതീരാത്തരാത്മാവല്ലേ ഈ മോഹത്തിൻ
മുത്തെനിക്കേകീ
കന്നിയിളം മുത്തേ നീയെനിക്കെൻ കണ്ണിലെ
കൃഷ്‌ണമണിപോലെ
നീയെൻ.. കണ്ണിലെ കൃഷ്‌ണമണിപോലെ..
(മുത്തേ)

Submitted by AjeeshKP on Thu, 04/09/2009 - 20:18

പഴന്തമിഴ് പാട്ടിഴയും

Title in English
Pazhamthamizh Paattizhayum

പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ
വിരലിൽ നിന്നും വഴുതിവീണു
വിരസമായൊരാദിതാളം
(പഴംതമിഴ്)

വിരഹഗാനം വിതുമ്പിനിൽക്കും
വീണപോലും മൌനമായ്(2)
വിധുരയാമീ വീണപൂവിൻ
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകൾ
(പഴംതമിഴ്)

Raaga
Submitted by AjeeshKP on Thu, 04/09/2009 - 20:16

ചിത്രശിലാപാളികൾ

Title in English
Chithrasila palikal

ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില്
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി - കാമിനീ
എന്റെ തപസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

Submitted by AjeeshKP on Thu, 04/09/2009 - 20:13