ജന്മങ്ങൾ തൻ കൽപ്പടവുകളിൽ

ജന്മങ്ങൾതൻ കല്‌പടവുകളിൽ
നമ്മളൊന്നിച്ചിരുന്നു
പാടി
പാടിയ പാട്ടുകൾക്കെല്ലാം
ഒരേ പല്ലവിയായിരുന്നു
ഞാൻ നിന്നെ
സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

സ്‌നേഹത്താൽ
കത്തിജ്വലിക്കും
സൂര്യദേവൻ തഴുകുമ്പോൾ
ആർദ്രയാം ഭൂമിതന്നാത്മാവ്
പാടുന്നു
നിന്നെ ഞാൻ സ്‌നേഹിക്കുന്നു
ഞാൻ നിന്നെ
സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

വേർപെടും
വേളയിൽ‌പോലും
പിന്നിൽ ഏതോ വിജനതയിൽ
പിൻ‌നിലാവായ് വന്നു
മന്ദഹസിക്കുന്ന
നിന്നെ ഞാൻ സ്‌നേഹിക്കുന്നു
ഞാൻ നിന്നെ
സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

Submitted by vikasv on Sun, 04/19/2009 - 02:39

സ്നേഹത്തെ വാഴ്ത്തിപ്പാടാം

സ്‌നേഹത്തെ വാഴ്‌ത്തിപ്പാടാം -
പാടം
ആത്മാവിന്നോമൽക്കുളിരായ് - കുളിരായ്
മേലേ താരകൾ
കേൾക്കട്ടെ...
ഈ ലോകമാകെയുമേകകുടുംബം

(സ്‌നേഹത്തെ...)

പൂമാനം...

നമ്മുടെ സ്വപ്‌നംപോലെ
ഈ ഭൂമി നമ്മുടെ അമ്മയല്ലേ
ആരും അനാഥരല്ല
ഭൂമിയെ
സ്വർഗ്ഗമായ് മാറ്റും
സ്‌നേഹചൈതന്യം നാം...

(സ്‌നേഹത്തെ...)


ഗാനം...
നാമൊന്നായ് പാടിടുമ്പോൾ
ഈ മണ്ണും കോരിത്തരിക്കയല്ലേ
ആരാരും
അന്യരല്ല
മർത്യന്നെ ദേവനായ് മാറ്റും
സ്‌നേഹസൗ‍ന്ദര്യം
നാം

(സ്‌നേഹത്തെ...)

Submitted by vikasv on Sun, 04/19/2009 - 02:37

കുളിരു പെയ്യുന്ന നീലാംബരം

കുളിരു പെയ്യുന്ന നീലാംബരം
കിളികൾ മൂളുന്ന
ലീലാങ്കണം
കഥകളോരോന്നു കൈമാറിടുമ്പോൾ
കാതിലേതോ
തേൻ‌മഴ....

(കുളിര്...)

അളകങ്ങൾ വീണിളകും നിൻ
കുളിർനെറ്റി
ഞാൻ തഴുകുമ്പോൾ
ഈ നീലക്കൺകൾ തന്നാഴങ്ങളിൽ
ഞാനേതോ മുത്തിന്നായ്
മുങ്ങീടിന്നു
സ്‌നേഹാർദ്രമാനസ നിൻ ഗാനധാരയിൽ
ഞാൻ എന്നെത്തന്നെ
മറക്കുന്നു....

(കുളിര്...)

Submitted by vikasv on Sun, 04/19/2009 - 02:36

ശാന്തയാം ശ്യാമയാം

ശാന്തയാം ശ്യാമയാം യാമിനീ യാമിനീ
നീയെൻ സാന്ത്വനമധുരമാം
സംഗീതം സംഗീതം
നിന്റെ താന്തതരള സ്വരജപമണികൾ
തഴുകിയിരിക്കാം ഞാൻ,
തഴുകിയിരിക്കാം ഞാൻ

(ശാന്തയാം)

എരിഞ്ഞടങ്ങിയൊരെൻ സൂര്യനിൽ
നിന്നും
അടർന്ന കിരണം ഞാൻ (എരിഞ്ഞ്)
എന്റെ സൂര്യനിലേക്കു മടങ്ങാൻ

ഉഴറും കിരണം ഞാൻ...

ചരമസാഗരസീമയിൽ നിന്നും
ഉദയാദ്രിയിലേക്കെത്ര
ദൂരം
പറയൂ... പറയൂ... പറയൂ...

(ശാന്തയാം)

Submitted by vikasv on Sun, 04/19/2009 - 02:35

മംഗലംകുന്നിലെ മാന്‍പേടയോ

Title in English
Mangalam kunnile

മംഗലംകുന്നിലെ മാന്‍പേടയോ
മരതകക്കാട്ടിലെ മയില്‍പ്പേടയോ
തങ്കനൂപുരമണികള്‍ കിലുക്കി
തപസ്സുണര്‍ത്താന്‍ വന്ന മേനകയോ
(മംഗലംകുന്നിലെ..)

വികാരപുഷ്പ തടാകക്കരയില്‍
വിജയദശമീ ചന്ദ്രികയില്‍ (2)
മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി
മന്മഥന്‍ തീര്‍ത്തൊരു വിഗ്രഹമോ (2)
ആരോ - ആരോ - ആരാധികയവളാരോ
(മംഗലംകുന്നിലെ..)

വിലാസ നര്‍ത്തനമേടയ്ക്കരികില്‍
വിജനസുരഭീ വാടികയില്‍ (2)
സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍
സ്വര്‍ഗ്ഗമയച്ചൊരു സുന്ദരിയോ (2)
ആരോ - ആരോ - ആരാധികയവളാരോ
(മംഗലംകുന്നിലെ..)

ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ

Title in English
chandranudikkunna dikkil

ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ
ചന്ദനം പൂക്കുന്ന ദിക്കിൽ
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാർത്തിക രാത്രി
(ചന്ദ്രൻ..)

നിറപറതൻ മുൻപിൽ
നിലവിളക്കിൻ മുൻപിൽ
നെറ്റിയിൽ ഇലക്കുറി തൊട്ടവളേ -നിന്നെ 
മറ്റൊരു തൊടുകുറി ചാർത്തിക്കും..
(ചന്ദ്രൻ..)

കാർക്കൂന്തൽകെട്ടിലെന്തിനു

Title in English
Kaarkkoonthal kettilenthinu

കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം
മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് - നിന്റെ
തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്
ചെമ്പരത്തിപ്പൂമൊട്ട്
കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

ഇനിയെന്തു പാടേണ്ടു ഞാൻ

ഇനിയെന്തു പാടേണ്ടു ഞാന്‍.. എന്റെ
ഉള്ളം തുറന്നൊന്നു കാട്ടുവാന്‍ നിന്‍ മുന്നില്‍
ഇനിയെന്തു പാടേണ്ടു ഞാന്‍...
മനതാരില്‍ നിറയുന്ന മൂക ദുഃഖങ്ങളെ
അറിയുവാനിനിയെന്തു പാടേണ്ടു ഞാന്‍....
ഇനിയെന്തു പാടേണ്ടു ഞാന്‍...

എ‍ത്രയോ രാവില്‍ നാം വെണ്ണിലാപൊയ്കയില്‍
മുങ്ങിത്തുടിച്ചുവല്ലോ...
എത്രയോ സന്ധ്യയില്‍ പ്രണയകാവ്യങ്ങള്‍ നാം
മിഴികളാല്‍ കൈമാറിയില്ലേ...
കരയില്ല ഞാന്‍......
കരയില്ല ഞാന്‍ എന്റെ കണ്ണീര്‍വീണു നിന്‍
സ്വപ്നങ്ങള്‍ മായുമെങ്കില്‍....

(ഇനിയെന്തു പാടേണ്ടു ഞാന്‍)

പൂവിതൾ തൂവൽ തുമ്പാലേ

പൂവിതൾ തൂവൽ തുമ്പാലേ...
പൂവിതൾ തൂവൽ തുമ്പാലേ
മാനസ ശ്രീലകവാതിലിൽ നീയുരുമ്മി..
തൂവിയ പൂമ്പൊടിയും
പൂന്തേനും പുരണ്ടൊരീ
ജീവിതം അമൃതിലും മധുരം മധുരം...

ഏകാന്തമാം....
ഏകാന്തമാം നിൻ നിമിഷങ്ങളിൽ
പ്രേമമൂകത മുഴക്കും വാചാലഭാവം
പടരാൻ കൊതിക്കും അരിമുല്ലയായ്...
പടരാൻ കൊതിക്കും അരിമുല്ലയായ്
പരതുന്നെന്നേ തളിരായ് മലരായ്
പരതുന്നെന്നേ തളിരായ് മലരായ്..
തളിരായ്....... മലരായ്.........

(പൂവിതൾ തൂവൽ)

പൂന്തേൻതരിയോ...
പൂന്തേൻതരിയോ ഞാ‍ലിപ്പഴമോ
തൂവാതെ തൂവും കണ്ണീർക്കണമോ

ഒരു രൂപാ നോട്ടു കൊടുത്താൽ

Title in English
Oru Roopa Nottu Koduthaal

ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും...
ഭാരം താങ്ങിത്തളരുന്നവരേ
ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..
വരുവിന്‍ - നിങ്ങള്‍ വരുവിന്‍..
മായമില്ല മന്ത്രമില്ല ജാലവുമില്ല...
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും

Year
1970