മരുഭൂമിയിൽ വന്ന മാധവമേ

Title in English
Marubhomiyil Vanna

മരുഭൂമിയിൽ വന്ന മാധവമേ നീ
മടങ്ങിപ്പോകുകയോ
മന്ദസ്മിതത്താലെൻ കണ്ണുനീരൊപ്പിയ നീയും
മരീചികയോ നീ - മടങ്ങിപ്പോകുകയോ

അറിയാതിളം പൈതൽ തെറ്റുചെയ്തീടുകിൽ
അമ്മ പിണങ്ങീടുമോ ആ....
ചിറകറ്റ പൈങ്കിളിതൻ തൂവൽ മുട്ടിയാൽ
ചില്ല ഉണങ്ങീടുമോ - പൂമര ചില്ലയുണങ്ങീടുമോ
(മരുഭൂമിയിൽ..)

പിച്ചനടക്കുമെൻ സ്വപ്നങ്ങൾ ദുഃഖത്തിൻ
ഉച്ചവെയിൽ താങ്ങുമോ
ഊമയാം പൂവിനെ തൊട്ടുതലോടാതെ
ഉഷസ്സേ നീ പോകുമോ - സ്നേഹത്തിൻ
ഉഷസ്സേ നീ പോകുമോ
(മരുഭൂമിയിൽ..)

മഞ്ഞിൽ നീരാടും

Title in English
Manjil Neeradum

മഞ്ഞിൽ നീരാടും ചന്ദനലതയോ
മന്ദഹസിക്കും ചന്ദ്രികക്കതിരോ ...
മനോഹരീ നീ മാരകൽപ്പനയോ
മലയാളത്തിൻ കാവ്യഭംഗിയോ....
മഞ്ഞിൽ നീരാടും ചന്ദനലതയോ

രാജസാരസ നർത്തനമാടുന്നു
രാഗഭാവനാ ഹൃദയവേദിയിൽ..
ഓരോ പീലിയും വിടരും നേരം..
ഒരു മിഴി മാത്രം തെളിയുകയായ്.. നിൻ
കരിമിഴി മാത്രം തെളിയുകയായ്...
മഞ്ഞിൽ നീരാടും ചന്ദനലതയോ

രാജകദംബം പൂത്തുലയുന്നു
രാജീവനയനേ നാം വലയുന്നു..
ഗീതഗോവിന്ദ ഗീതങ്ങൾ പാടി
പാതയിലാടുന്നു പൂന്തെന്നൽ.. നിൻ
പൂമേനി തഴുകുന്നു പൂന്തെന്നൽ...

Film/album

മാനത്തു നിന്നൊരു നക്ഷത്രം

Title in English
manathu ninnoru

മാനത്തു നിന്നൊരു നക്ഷത്രം വീണു..
മണ്ണിൽ വന്നപ്പോൾ കന്യകയായി..
കന്യകതൻ ചിരി കനകവസന്തം
കണ്മണിതൻ ചുണ്ടിൽ കസ്തൂരിഗന്ധം..
(മാനത്തു.. )

നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു
സ്വപ്നം പോലൊരു പ്രേമസ്വരൂപൻ
പ്രേമസ്വരൂപൻ...
(മാനത്തു.. )

മണ്ണിലെ വർണ്ണങ്ങൾ ചൂടിയ പൂവേ
വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ
നിന്നനുഭൂതി തൻ സ്വർണ്ണരഥത്തിൽ
എന്നെക്കൂടി ഇരുത്തുകയില്ലേ
ഇരുത്തുകയില്ലേ...

Raaga

പൂർ‍ണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ചു

പൂർ‍ണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു 

പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു 

കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു 

കാൽനഖം കൊണ്ടൊരു വരവരച്ചു 

ആരാധന തീർന്നു നടയടച്ചു 

ആൽത്തറവിളക്കുകൾ കണ്ണടച്ചു 

ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ 

അമ്പിളി ഈറൻ തുകിൽ വിരിച്ചു

 (പൂർണ്ണേന്ദു മുഖി) 

ചന്ദനം നൽകാത്ത ചാരുമുഖീ 

നിൻ മനം പാറുന്നതേതുലോകം 

നാമിരുപേരും തനിച്ചിങ്ങു നിൽക്കുകിൽ 

നാട്ടുകാർ കാണുമ്പോൾ എന്തു തോന്നും 

(പൂർണ്ണേന്ദു മുഖി)

Submitted by albyns on Sat, 04/11/2009 - 04:57

അശ്വതി നക്ഷത്രമേ

Title in English
Aswathi nakshathrame

അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ 
മറയാത്ത മംഗല്യമേ 
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 

ആദ്യ താരമായ് ആദ്യാനുരാഗമായ് 
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു
ഒരു താരം മാത്രം ഉദിക്കുന്ന മാനം 
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം 
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 

പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതമാം 
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം 
അണയാത്ത രാഗം അമലേ നിന്‍ രാഗം 
അതിനായെന്‍ ഉള്ളില്‍ നിലയ്ക്കാത്ത ദാഹം 

Year
1969
Submitted by albyns on Sat, 04/11/2009 - 04:49

മഞ്ഞിൻ ചിറകുള്ള

Title in English
Manjin Chirakulla

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ....

നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
നിഴൽ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
പൊഴിയുന്നതെന്നുമെൻ നാമമല്ലേ
അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ..
ദേവീ..ദേവീ..ദേവീ....
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ]

Year
1989
Submitted by AjeeshKP on Thu, 04/09/2009 - 20:48

ഇന്നലെ നീയൊരു സുന്ദര (M)

Title in English
Innale neeyoru (M)

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ
ഗാനനിർഝരി കേട്ടു തരിച്ചു നിന്നു
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻ പോലും മറന്നു പോയി
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

Raaga
Submitted by AjeeshKP on Thu, 04/09/2009 - 20:45

തരളിത രാവിൽ

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെൻ
തീരമില്ലയോ
(തരളിത രാവിൽ)

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും
സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ
പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)

Submitted by AjeeshKP on Thu, 04/09/2009 - 20:44

ആലില മഞ്ചലിൽ

ആ......ആ.....ആ...
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു
കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും
തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
(ആലില മഞ്ചലിൽ)

പൂരം
നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും
നീരും
ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്
(ആലില
മഞ്ചലിൽ)

Submitted by AjeeshKP on Thu, 04/09/2009 - 20:43

ശ്രീലതികകൾ

Title in English
Sreelathikakal

ആ...ആ...ആ...ആ...ആ...

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

വാ കിളിമകളേ തേൻകുളുർമൊഴിയേ

അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

(ശ്രീലതികകൾ)

ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

പോരികെൻ തരള നാദമായ്

മധുരഭാവമായ് ഹൃദയഗീതമായ് വരിക

ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

(ശ്രീലതികകൾ)

ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

പോരികെൻ കരളിലാകവേ

മലയസാനുവിൽ നിറനിലാവുപോൽ വരിക

Year
1986
Submitted by AjeeshKP on Thu, 04/09/2009 - 20:41