രാജമല്ലി പൂവിരിയ്ക്കും

രാജമല്ലി പൂവിരിയ്ക്കും

രാഗവല്ലി മണ്ഡപത്തിൽ.....

രാജഹംസപ്പെണ്ണൊരുത്തി

താമസിയ്ക്കും ആശ്രമത്തിൽ....

പുഷ്പമാസനേരം പള്ളിമണിത്തേരിൽ

രാജരാജൻ വന്നിറങ്ങി....

ഇന്ദ്രനീലപ്പീലി നീർത്തി.... മെയ്യിൽ

ഇന്ദുമതി കുളിർ ചാർത്തി.....

ഇന്ദ്രചാപ രാഗങ്ങളാൽ

പൊൻകിനാവിൽ തേൻ പുരട്ടി....

നൃത്തമിട്ടു നിന്നു മുത്തമിട്ടു നിന്നു

നൃത്തമിട്ടു നിന്നു മുത്തമിട്ടു നിന്നു..

മുദ്ധമോഹഭാവങ്ങൾ......

(രാജമല്ലിപ്പൂവിരിയ്ക്കും)

പഞ്ചലോഹ മഞ്ചമൊരുക്കി... അതിൽ

പാരിജാത പൂ തൂകി....

പഞ്ചബാണ ദാഹങ്ങളാൽ

കരളുകൾ കൈമാറി....

ആയിരവല്ലി തൻ തിരുനടയിൽ

ആയിരവല്ലി തൻ തിരു‍നടയിൽ

ആയിരം ദീപങ്ങൾ മിഴിതുറന്നു...

മഞ്ഞിൽകുളിച്ചീറൻ മുടിയുമഴിച്ചിട്ടു

മഞ്ജുള പൗർണമി തൊഴുതു നിന്നു..

വിണ്ണിൽ തൊഴുതു നിന്നൂ....

ധനുമാസ പുണർതനിലാവിലെ കുളിരിന്റെ

ധവളമാം തൂവൽ കുടിലുകളിൽ..

തളിരിലകാട്ടിലെ സരസീതഹകിളികൾ

തങ്ങളിൽ പിണയുമീ രാത്രിയിൽ

മദംകൊണ്ടു നിൽക്കുന്ന നിന്റെ നാണത്തിൽ എൻ

മദനശരനഖങ്ങൾ പൊതിയട്ടേ...

ഞാൻ പൊതിയട്ടേ...

പുളകമംഗലയാം അരുവിക്കുടുക്കുവാൻ

പുടവയുമായെത്തും പൂനിലാ‍വിൻ

വൈഢൂര്യ കൈകൾ ഈ പൊൻപാലരുവിയെ

വാരിപ്പുണർന്നുമ്മവെയ്ക്കുമ്പോൾ

അകലെ പോലും

Title in English
Akale polum

അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങൾ...
ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ
പവിഴവും മുത്തും... എന്നെന്നും...

ആകാശമ‍രുണിമമാകും..ശ്രീസന്ധ്യ പീലികൾ വീശും..
എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകൾക്കുള്ളിൽ...
കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങൾ
ഹൃദയങ്ങളന്നു പുളകങ്ങളേകും
ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും
(അകലെപോലും)

Film/album

കരഞ്ഞുകൊണ്ടേ ജനിയ്ക്കുന്നു

Title in English
Karanju Konde

കരഞ്ഞുകൊണ്ടേ ജനിയ്ക്കുന്നു നാം....
കരയിച്ചുകൊണ്ടേ മരിയ്ക്കുന്നൂ.....
വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ....മണ്ണിൽ
നിറഞ്ഞാലൊഴിയാത്ത ചഷകമുണ്ടോ....

ദേഹികളണിയും ദേഹങ്ങളെരിയും
ആ ഭസ്മം ഗംഗയിൽ അലിയും..
എന്തെന്തു മോഹ ചിതാഭസ്മധൂളികൾ
ഇന്നോളം ഗംഗയിലൊഴുകി...
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ ഗംഗാജലം....
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ ഗംഗാജലം....
അനുജത്തീ... ആശ്വസിയ്ക്കൂ......
അനുജത്തീ... ആശ്വസിയ്ക്കൂ......

(കരഞ്ഞുകൊണ്ടേ)

പതിവായി പൗർണ്ണമിതോറും

Title in English
Pathivaayi pournami thorum

പതിവായി പൗർണ്ണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ..കനകനിലാവേ..
(പതിവായി... )

മനസ്സിലെ പൂന്തേൻ കൂട്ടി
മധുരിയ്ക്കും വെള്ളരി തിന്നാൻ
കിളിവാതിലിൽ വന്നില്ലല്ലൊ
വിരുന്നുകാരൻ..
(മനസ്സിലെ... )

മഴവില്ലിൻ പീലി ചുരുക്കി
പകലാകും പൊൻമയിൽ പോയാൽ
പതിവായി പോരാറുണ്ടാ
വിരുന്നുകാരൻ..
(പതിവായി... )

ഇരുളുന്ന മാനത്തിന്റെ
കരിനീലക്കാടുകൾ തോറും
കരയാമ്പൂ നുള്ളിനടക്കും
കറുത്തപെണ്ണേ..
(ഇരുളുന്ന... )

കാവ്യപുസ്തകമല്ലോ ജീവിതം

Title in English
Kavyapusthakamallo jeevitham

കാവ്യപുസ്തകമല്ലോ ജീവിതം - ഒരു
കാവ്യപുസ്തകമല്ലോ ജീവിതം - ഇതിൽ
കണക്കെഴുതാൻ ഏടുകളെവിടെ -
ഏടുകളെവിടെ
(കാവ്യപുസ്തകം..)

അനഘഗ്രന്ഥമിതാരോ തന്നൂ
ആ ആ ആ ആ.. ആ...
അനഘഗ്രന്ഥമിതാരോ തന്നു
മനുഷ്യന്റെ മുമ്പിൽ‍ തുറന്നുവെച്ചു
ജീവന്റെവിളക്കും കൊളുത്തിവെച്ചു - അവൻ
ആവോളം വായിച്ചു മതിമറക്കാൻ
(കാവ്യപുസ്തകം..)

ആസ്വദിച്ചീടണം ഓരോവരിയും
ആനന്ദസന്ദേശ രസമധുരം
ഇന്നോ നാളെയോ വിളക്കുകെടും
പിന്നെയോ - ശൂന്യമാം അന്ധകാരം
(കാവ്യപുസ്തകം..)

Film/album

കാനം ഇ ജെ

Submitted by Sandhya on Sat, 04/11/2009 - 16:49
Name in English
Kanam EJ

പ്രശസ്തനായൊരു നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന കാനം ഇ ജെ ഗാനരചനടത്തിയ ആദ്യകാലസിനിമകളാണ് ‘യാമിനി‘, ‘ആരും അന്യരല്ല’ എന്നിവ. ‘മനസ്സൊരു മഹാസമുദ്രം’, ‘അവൾ വിശ്വസ്തയായിരുന്നു’ , ‘ഹർഷബാഷ്പം‘ തുടങ്ങിയ മറ്റുസിനിമകൾക്കും അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.

രാമൻ ശ്രീരാമൻ

Title in English
Raman Sreeraman

രാമന്‍ ശ്രീരാമന്‍
ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍
(രാമന്‍..)

മാനിനിയാം ജാനകിയെ
ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു
ദൂരെയെങ്ങോ ഞാനലഞ്ഞു
(രാമന്‍..)

കൈകേയിയാം വന്ദ്യജനനി
കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു - ഞാന്‍
സ്വന്തം വീടും വിട്ടുപോന്നു
(രാമന്‍..)

എന്‍ തണലാമെന്‍ അനുജന്‍
എന്‍ തുണയാമെന്‍ സഹജന്‍
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ
സീതാദേവിയെ കണ്ടതുണ്ടോ
(രാമന്‍..)

Year
1975

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ

Title in English
Laksharchana kandu

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
 ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു.... 
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു 
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു 
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു 
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു 
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍ 
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍ 
മല്ലീശരന്റെ പൂവമ്പു കൊണ്ടു 
മല്ലീശരന്റെ പൂവമ്പു കൊണ്ടു 

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു 
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു 

 

Year
1972

രാജസൂയം കഴിഞ്ഞു

Title in English
Rajasooyam kazhinju

രാജസൂയം കഴിഞ്ഞൂ എന്റെ
രാജയോഗം തെളിഞ്ഞൂ
രുഗ്മിണി ഞാൻ നിൻ ഋതുശാന്തി
മണ്ഡപത്തിൽ
പുഷ്പരഥത്തിൽ വന്നണഞ്ഞു

അനുരാഗവിവശയാം നിൻ
അന്തഃരംഗത്തിൻ
അഭിഷേകപൂജകൾ സഫലമായി
വാസന്തദേവതേ..
വാസന്തദേവതേ നിന്നെ
നിൻ കാർവർണ്ണൻ
വാദ്യമേളങ്ങളോടെ സ്വീകരിയ്ക്കും
ആ ആ ആ ആ...

മണിപ്പീലിവിരുത്തും
മയിൽപ്പേടപോലെ നീ
മലർമഞ്ചമെനിയ്ക്കായ് അലങ്കരിക്കൂ
ശ്രാവണശാരികേ...
ശ്രാവണശാരികേ നീ
നിൻ മോഹത്തിൻ
പൂവണിച്ചില്ലയിലൂയലാടൂ
ആ ആ ആ ആ...