പ്രണയവസന്തം

പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം....
നീ
അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ
വിഷാദം...

(നീ...)

ദേവീ നിൻ ജീവനിൽ മോഹം ശ്രുതി
മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം...
സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു
കാവടിയാട്ടം

(പ്രണയ...)

നാണം ചൂടും കണ്ണിൽ ദാഹം
ഒളിമിന്നുമ്പോൾ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെ
ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ

(പ്രണയ...)

Submitted by vikasv on Mon, 04/20/2009 - 19:26

സ്വാഗതം ഓതുമീ മലർമേടുകൾ

Title in English
Swagatham othumee

സ്വാഗതം ഓതുമീ മല‍മേടുകൾ
മന്ദഹാസമണിഞ്ഞു
നിങ്ങളെ
സ്വന്തമാക്കും സുന്ദരി...

(സ്വാഗതം...)

താലിയും മാലയും
ചൂടിനിൽക്കുന്ന വാടിയിൽ
തളിരിളം പുല്ലുപായ് നെയ്‌തു വിൽക്കുന്നു
സുന്ദരി
ഇവിടെ സ്വപ്‌നങ്ങൾ കുടിലു കെട്ടുന്നു
ധനിസ - പധനി - മപധ -
ഗമധ

(സ്വാഗതം...)

ദാഹവും മോഹവും മൂടിവയ്‌ക്കുന്ന
പെണ്ണിവൾ
താരിളം തെന്നലിൻ ചാമരം വീശും നിങ്ങളെ
ഇവിടെ മോഹങ്ങൾ ചിറകു
നീർത്തുന്നു
ധനിസ - പധനി - മപധ - ഗമധ

(സ്വാഗതം...)

Submitted by vikasv on Mon, 04/20/2009 - 19:03

പൂക്കൈത പൂക്കുന്ന

Title in English
Pookkaitha pookkunna

പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു
പൂന്തിങ്കള്
മഞ്ഞു പെയ്യുന്ന മാർകഴിമാസവും വന്നെത്തി
എന്നിട്ടും എന്ത്യേ
വരുന്നില്ല പൈങ്കിളി

(പൂക്കൈത)

കറ്റക്കതിരേ കറുത്തപെണ്ണേ

ഒറ്റയ്‌ക്കിരുന്നു മടുത്തു പെണ്ണേ
സ്വപ്‌നങ്ങൾ പങ്കിട്ടു, ദുഃഖങ്ങൾ
പങ്കിട്ടു
മുറ്റത്തെ മാവിന്റെ
കൊമ്പത്തിരിക്കാം

(പൂക്കൈത)

പൊന്നിട്ട പെട്ടി
വലിച്ചുവച്ച്
മെയ്യാഭരണമെടുത്തണിഞ്ഞ്
മഞ്ഞിൻ മറനീക്കിയെത്തും
വെയിലുപോൽ
എന്നിനി എന്നു വരുമെന്റെ പെൺകിളി

(പൂക്കൈത)

Submitted by vikasv on Mon, 04/20/2009 - 19:00

പൊന്നുഷസ്സിന്റെ

Title in English
Ponnushassinte

ഓം.... ഓം.... ഓം....
പൊന്നുഷസ്സിന്റെ വെൺ‌ശംഖിലെ

ഓംകാരനാദം....

(പൊന്നുഷസ്സിന്റെ...)

ഉണരുമീ‍ ദിവ്യജ്യോതിസ്സിൻ

വദന കമലകാന്തിതൻ സുസ്‌മിതം
പുലരി... പുണ്യപ്രഭാമയി...
പൊരുളിൻ
സ്‌ഫുരണം
പ്രണവം വിശ്വതാളലയം
സർവ്വം ശിവശക്‍തിമയം

(പൊന്നുഷസ്സിന്റെ...)

പ്രപഞ്ചചേതസ്സിൻ സന്നിധാനത്തിൽ
ഉണരും
അദ്വൈതനിസ്വനം...
പ്രണവം ശബ്‌ദബ്രഹ്‌മപദം
അറിവിൻ അമൃതം...
പ്രകൃതി
ശിവനടനലയം
സർവ്വം സൃഷ്‌ടി-സ്ഥിതി-ലയം

(പൊന്നുഷസ്സിന്റെ...)

Submitted by vikasv on Mon, 04/20/2009 - 18:58

ഹേമാംബരി തൂമഞ്ജരി

ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിൻ
നീരാഞ്ജനമാം
മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായ്...

(ഹേമാംബരി)


അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു
വിരൽനഖമുനമുറിവുകളുടെ

അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു

വിരൽനഖമുനമുറിവുകളെഴുതാം
കളപ്പുരക്കോലായിൽ പുകഞ്ഞതെൻ‍
ജന്മം
ഹവിസ്സുപോൽ പടർന്നതെൻ മനസ്സിന്റെ പുണ്യം
മനസ്സു
കൊണ്ടുഴിഞ്ഞുവച്ച മദനതപനരാഗം
മന്ത്രമായ് പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ
ധ്യാനം

(ഹേമാംബരി)

Submitted by vikasv on Mon, 04/20/2009 - 18:55

മുത്തു പൊഴിയുന്ന

മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടിൽ
എത്തുന്ന
പെൺ‌കിടാവേ...
മുൻ‌വരിപ്പല്ലില്ലാ മോണ കാട്ടി മലർ-
പ്പുഞ്ചിരി തൂകുന്ന
പെൺകിടാവേ
നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാൻ
ഇന്നുമീ പൂത്തൊടിയിൽ,
പൂത്തൊടിയിൽ

(മുത്തു പൊഴിയുന്ന)

കുഞ്ഞിക്കുറിമുണ്ടു മാറ്റി
നീയാദ്യമായ്
പൊൻ‌ഞൊറി തുള്ളും പാവാട ചാർത്തി
അന്നത്തെപ്പോൽ മുന്നിൽ
വന്നു നിൽപ്പൂ
നിന്നെയൊന്നു ഞാൻ കോരിയെടുത്തോട്ടേ
കുങ്കുമക്കവിളത്തു
നുള്ളിവിടർത്തട്ടെ
കുഞ്ഞു നുണക്കുഴിപ്പൂക്കൾ വീണ്ടും

(മുത്തു
പൊഴിയുന്ന)

Submitted by vikasv on Mon, 04/20/2009 - 18:53

കായലോളങ്ങൾ

കായലോളങ്ങൾ ചുംബിയ്‌ക്കും ഓടം പൊന്നോടം
മെല്ലെ നീങ്ങും
പൊന്നോടത്തിൽ നീയും ഞാനും
നിന്നെ പുൽകും താരുണ്യംപോൽ വിണ്ണിൻ
ചേലും
നിന്നെ പുൽകും താരുണ്യംപോൽ വിണ്ണിൻ
ചേലും

(കായലോളങ്ങൾ)

നീ നോക്കുമ്പോളെന്നാത്മാവിൽ
ഒരു മഴ -
പുലരിതൻ മധുമഴ
നീ ഓർക്കുന്നോ ഓലക്കുടക്കീഴിൽ
തളിരിളം കരളിലെ
പുതുമഴ
ചെമ്മീൻ‌കെട്ടിൻ ചാരത്ത്...
കണ്മീൻ ചാടും
നേരത്ത്...
തമ്മിൽ ചാർത്തും മോഹം പോലെ

(കായലോളങ്ങൾ)

Submitted by vikasv on Mon, 04/20/2009 - 18:49

പറയൂ ഞാനെങ്ങനെ പറയേണ്ടൂ

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെൻ
സ്നേഹനൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു മുറിവേറ്റൊരെൻ
പാവം കരളിന്റെ
സുഖദമാം നൊമ്പരങ്ങൾ

(പറയൂ)

അകലത്തിൽ വിരിയുന്ന
സൗഗന്ധികങ്ങൾ‌തൻ
മദകര സൗരഭലഹരിയോടെ (അകലത്തിൽ)
ഇടറുന്ന പദവുമായ്
അണയുന്ന കാറ്റിന്റെ
മധുരമാം മർമ്മരമൊഴികളാലോ...

(പറയൂ)

ഒരു
മഞ്ഞുതുള്ളിതൻ ആഴങ്ങളിൽ മുങ്ങി-
നിവരുമെൻ മോഹത്തിൻ
മൗനത്താലോ
ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)

Submitted by vikasv on Mon, 04/20/2009 - 18:48

ഉപ്പിന് പോകണ വഴിയേത്

Title in English
Uppinu pokana vazhiyethu

ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്
മുളകിനു് പോകണ വഴിയേത്
മലയാറ്റൂരിനു തെക്കേത്
മല്ലിക്കു് പോകണ വഴിയേത്
മല്ലിശ്ശേരിക്ക് തെക്കേത്
കണ്ണു തുറന്നോ കണ്ടുപിടിച്ചോ
കണ്ടില്ലെങ്കിൽ കടം കുടിച്ചോ
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്

കണ്ടുപിടിച്ചാലെന്തു തരും?
എന്തു വേണം?

ഉം എത്താക്കൊമ്പത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി
പാട്ടും പാടി പമ്മിനടക്കും
ഒരപ്പൂപ്പൻതാടി
(എത്താക്കൊമ്പത്തൂഞ്ഞാലാടി..)
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്

തോറ്റോ?
തോറ്റു, കടമെന്താ?

Film/album
Submitted by vikasv on Mon, 04/20/2009 - 18:39

കിരാതദാഹം

Title in English
Kiraatha daaham

കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

കിരാതദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം
ആത്‌മാവിൻ തീച്ചൂളയിലേതോ
പകയുടെ മാംസഗന്ധം
പടരുന്നൂ വേദനതൻ പുകപടലം
കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

വിശന്ന വയറുകൾ എരിഞ്ഞമണമീ
വിഷാദഭൂമിയിൽ ഒഴുകീ - അന്നു
വിളിച്ചു കൂവിയ മനുഷ്യാ നിന്നിൽ
തുളച്ചു കയറും ഈ ഗന്ധം
മതിയായില്ലേ ജീവിതയാതന
അറിയാതുള്ളവരേ
കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

Film/album
Submitted by vikasv on Mon, 04/20/2009 - 18:37