ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിൻ
നീരാഞ്ജനമാം
മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായ്...
(ഹേമാംബരി)
ഈ
അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു
വിരൽനഖമുനമുറിവുകളുടെ
ഈ
അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു
വിരൽനഖമുനമുറിവുകളെഴുതാം
കളപ്പുരക്കോലായിൽ പുകഞ്ഞതെൻ
ജന്മം
ഹവിസ്സുപോൽ പടർന്നതെൻ മനസ്സിന്റെ പുണ്യം
മനസ്സു
കൊണ്ടുഴിഞ്ഞുവച്ച മദനതപനരാഗം
മന്ത്രമായ് പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ
ധ്യാനം
(ഹേമാംബരി)
ഈ ശുഭരാത്രിയിൽ
മഴയുടെ
ഇതളിതളിടുമൊരു
സുഖകരലയമറിയുക വെറുതേ
നിലാവലപ്പുൽപ്പായിൽ തിണർത്തതെൻ
ദേഹം
തിടമ്പുപോൽ തെഴുത്തതെൻ പുരുഷാർത്ഥസാരം
നിനവു കൊണ്ടറിഞ്ഞുവച്ച
വിരഹമധുരഗാനം
നിന്നെ ഞാനറിഞ്ഞുവച്ചതെന്റെ ധന്യഗീതം
(ഹേമാംബരി)