സിന്ദൂരസന്ധ്യയ്ക്കു മൗനം

Title in English
sindoora sandyaikku

സിന്ദൂരസന്ധ്യയ്‌ക്ക് മൗനം
മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ
എൻപ്രിയനെപ്പോഴും മൗനം
(സിന്ദൂര...)

മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം
(സിന്ദൂര...)

മെല്ലെത്തുടിയ്‌ക്കും ഇണയുടെയുള്ളിൽ
ഒന്നിച്ചുണരും നിറങ്ങൾ കണ്ടു (2)
എന്നുമൊന്നാകാനറിയാതിങ്ങനെ
നിന്നെ വിളിയ്‌‌ക്കുമെൻ തീരാത്ത മോഹം
(സിന്ദൂര...)

Film/album
Submitted by vikasv on Mon, 04/20/2009 - 18:36

താരാട്ടിൻ ചെറുചെപ്പ്

താരാട്ടിൻ ചെറുചെപ്പു തുറക്കാമുണ്ണിക്കണ്ണാ
മിഴിപൂട്ട്
അമ്മിഞ്ഞപ്പാൽച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ
മിഴിപൂട്ട്
കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ
കുന്നിക്കുരുമണി
വാരിക്കാം ഞാൻ മേലേക്കാവിൽ

(താരാട്ടിൻ)

മുറ്റത്ത്
തളിരോലപ്പന്തലിടാം
പൊന്നോമൽക്കൈത്തളിരാകെ
കരിവളയണിയാം പൊൻ‌നൂൽ
കെട്ടാം
പേരു വിളിക്കാൻ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ
രാക്കിളി
പുള്ളുകൾ കാണാതുണ്ണിയെ കാത്തരുളീടേണം
കുന്നിക്കുരുമണി വാരിക്കാം ഞാൻ
മേലേക്കാവിൽ

(താരാട്ടിൻ)

Film/album
Submitted by vikasv on Mon, 04/20/2009 - 18:35

പൂങ്കനവിൻ നാണയങ്ങൾ

പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ
വന്നു നീ കവർന്നുവോ...
കാറ്റേ പോയൊന്നു നോക്കാമോ....
ഏറുമാടക്കൂട്ടിലവൻ
വേണുവൂതി കാത്തിരിപ്പുണ്ടോ

(പൂങ്കനവിൻ)

പൂത്തുനിന്ന കാട്ടുപുന്ന
കാറ്റിലൊന്നാടി
പൂമഴയിൽ പുഴയിളകി...
വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല
ഞാൻ
വിങ്ങിനിന്നതൊന്നുമേ....
എന്റെ പിഞ്ചുനോവുകൾ
നീർമണിമുത്തുകൾ
എല്ലാമെല്ലാം
നീയറിഞ്ഞുവോ...

(പൂങ്കനവിൻ)

Film/album
Submitted by vikasv on Mon, 04/20/2009 - 18:34

സമയരഥങ്ങളിൽ ഞങ്ങൾ

Title in English
Samayaradhangalil njangal

സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നൂ
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നിൽ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ.....

(സമയ...)

പതിവായ് പലരുമനേകം
പാപഫലങ്ങൾ കൊയ്‌തെറിയുമ്പോൾ
അറിയാതടിയങ്ങളേതോ പിഴകൾ
ചെയ്‌തുപോയ്, ക്ഷമയേകണേ

(സമയ...)

ഇടഞ്ഞും തലകളരിഞ്ഞും
നീചരിതിലെ തേർ‌തെളിക്കുമ്പോൾ
ഒരുചാൺ വയറിനുപോലും ഗതിയില്ലെങ്കിലും
കുറ്റ-വാളികൾ‍... കുറ്റവാളികൾ....

(സമയ...)

Submitted by vikasv on Mon, 04/20/2009 - 18:33

ഇതുവരെ ഈ കൊച്ചുകളിവീണയിൽ

ഇതുവരെ ഈ കൊച്ചുകളിവീണയിൽ
ശ്രുതിയലിഞ്ഞൊഴുകിയൊരീണങ്ങളേ
ഇനിയേതു ജന്മാന്തരങ്ങളിൻ നാം
കണ്ടുമുട്ടും? വീണ്ടും കണ്ടുമുട്ടും?

(ഇതുവരെ...)

നാലുകാശിനന്നു നമ്മളാ നാടലഞ്ഞതും
ചാഞ്ഞുവീണുറങ്ങുവാൻ മരഛായ കണ്ടതും
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നൂ

(ഇതുവരെ...)

ആയിരം നിറങ്ങളാർന്നൊരെൻ ബാല്യലീലകൾ
പീലിവീശി മേഞ്ഞിരുന്നൊരാ ഗ്രാമഭൂമിയിൽ
ഓർമ്മകൾതൻ ശവമഞ്ചങ്ങൾ മാത്രം

(ഇതുവരെ...)

Submitted by vikasv on Mon, 04/20/2009 - 18:31

ചെല്ലം ചെല്ലം സിന്ദൂരം

ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ...
ചിങ്കാരസംഗമോത്സവം
പൂവാങ്കുറിഞ്ഞ്യോലമ്മേ
പൂച്ചങ്ങാലീ നിന്നെ
കാണാൻ
ആരാണ്ടെങ്ങാൻ വന്നോ വന്നോടീ
ഹോയ് ഹൊയ് ഹൊയ്

(ചെല്ലം
ചെല്ലം)

നീർച്ചേല ചൂടും നിറകായലോളമേ
നീരാടി നീന്തും കിളിമാനസങ്ങളേ

കനവുകളിൽ പൊലിയോ പൊലിയോ
കസവഴകൾ ഞൊറിയോ ഞൊറിയോ
നക്ഷത്രമാണിക്യരത്നം
പതിച്ചിട്ട
വെണ്ണിലാക്കണ്ണാടിയിൽ
മുന്നാഴിയമ്പിളിച്ചാറൊഴിച്ചൂഴിയെ

ചന്ദനക്കാപ്പിട്ടുവോ

(ചെല്ലം ചെല്ലം)

Submitted by vikasv on Mon, 04/20/2009 - 18:27

രാഗദേവനും

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ

ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ

തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം
ചന്ദ്രലേഖ പോൽ

(പ്രണയതീരത്തെ)

Film/album
Submitted by vikasv on Mon, 04/20/2009 - 18:25

അന്തിക്കടപ്പുറത്ത്

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ
തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി)

മരനീരും
മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം
പൊന്നാകൂലേ
മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല്
മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ
(അന്തിക്കടപ്പുറത്ത്)

Film/album
Submitted by vikasv on Mon, 04/20/2009 - 18:24

ഈറൻപീലിക്കണ്ണുകളിൽ

Title in English
Eeranpeelikkannukalil

ഈറൻപീലിക്കണ്ണുകളിൽ
ശോകം വീണ്ടും മയ്യെഴുതി
കോപം നിന്റെ പൊൻകവിളിൽ
കുങ്കുമപ്പൂ വിടർത്തി....

(ഈറൻ)

ജാലങ്ങളാലെന്റെ വാചാലസ്വപ്‌നങ്ങൾ
വലവീശി കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
ജാലങ്ങളാലെന്റെ വാചാല സ്വപ്‌നങ്ങൾ
വലവീശി കിട്ടിയതല്ലേ...
നീയൊന്നു ചൊല്ലിയാൽ ആകാശപ്പൊന്നല്ല
ഏഴാം കടലിലെ മുത്തും പവിഴച്ചെപ്പും
വാരി ഞാനെത്തും പെണ്ണേ...

(ഈറൻ)

മായങ്ങളാലെന്റെ മോഹാഭിലാഷങ്ങൾ
മലരിട്ടു കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
മായങ്ങളാലെന്റെ മോഹാഭിലാഷങ്ങൾ
മലരിട്ടു കിട്ടിയതല്ലേ....

Submitted by vikasv on Mon, 04/20/2009 - 18:23

ഗാനാലാപം

താം തത്താം തരികിട തെയ് തത്തെയ്...
തധിത്തകണകജം തരികിട
തക..
ധിത്തകണകജം തരികിട തക...
തധിത്തകണക തകധിത്തകണക...
തധിത്തകധിനതാം
ധിത്തകധിനതാം തകധിനതാം
തധീംകിണതോം തക തധീംകിണതോം
തകതികു തധീംകിണതോം

രാഗാലാപം മന്ത്രശ്രുതിഭരമായ്
സാംഗോപാംഗം താളം ദ്രുതതരമായ്

ഗീതവാദ്യലയസംഗമങ്ങളിലെ
മൃദംഗധ്വനിയിലനംഗനുണർന്ന

(രാഗാലാപം)

ആരോഹം ഗിരിനിരയായ്
അവരോഹം സാഗരലയമായ്
ഗ്രീഷ്മവും ശിശിരവും
അമൃതവസന്തവും
സ്വരമായ് പൂത്തുവിരിഞ്ഞു

Submitted by vikasv on Mon, 04/20/2009 - 18:21