മുത്തു പൊഴിയുന്ന

മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടിൽ
എത്തുന്ന
പെൺ‌കിടാവേ...
മുൻ‌വരിപ്പല്ലില്ലാ മോണ കാട്ടി മലർ-
പ്പുഞ്ചിരി തൂകുന്ന
പെൺകിടാവേ
നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാൻ
ഇന്നുമീ പൂത്തൊടിയിൽ,
പൂത്തൊടിയിൽ

(മുത്തു പൊഴിയുന്ന)

കുഞ്ഞിക്കുറിമുണ്ടു മാറ്റി
നീയാദ്യമായ്
പൊൻ‌ഞൊറി തുള്ളും പാവാട ചാർത്തി
അന്നത്തെപ്പോൽ മുന്നിൽ
വന്നു നിൽപ്പൂ
നിന്നെയൊന്നു ഞാൻ കോരിയെടുത്തോട്ടേ
കുങ്കുമക്കവിളത്തു
നുള്ളിവിടർത്തട്ടെ
കുഞ്ഞു നുണക്കുഴിപ്പൂക്കൾ വീണ്ടും

(മുത്തു
പൊഴിയുന്ന)

ഉമ്മറമുറ്റത്തു പെൺകൊടിമാരൊത്തു
കുമ്മിയടിച്ചു നീ
പാടുകില്ലേ
വേറിട്ടു നിൻ സ്വരം കേൾക്കുവാനായ്, ഇന്നും
വേലിക്കൽ
കാതോർത്തു നിൽക്കും ഞാൻ
നെറ്റിവിയർപ്പിലലിയും നിൻ സിന്ദൂരപ്പൊട്ടു

ഞാൻ ചാർത്തിത്തരട്ടേ വീണ്ടും

(മുത്തു പൊഴിയുന്ന)

Submitted by vikasv on Mon, 04/20/2009 - 18:53