പൂവിനുള്ളിൽ പൂവിരിയും

പൂവിനുള്ളിൽ പൂവിരിയും പൂക്കാലം വന്നൂ
പ്രേമവതീ
നിന്നെപ്പോലൊരു പൂക്കാലം വന്നൂ

(പൂവിനുള്ളിൽ...)

കവികൾ
വാഴ്ത്തിവന്ന പ്രേമരംഗം...
കമനീയ ഭാവനാ സ്വപ്‌നരംഗം....
സിയോനിന്റെ
താഴ്വരയിൽ വന്നുവോ ഞാൻ
ശലോമോന്റെ പ്രേമഗീതം
കേൾക്കുകയോ...

(പൂവിനുള്ളിൽ...)

പൂമരം മറഞ്ഞു നിന്നു
കാമദേവൻ...
പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ....
തപസ്സിൽ
നിന്നുണർന്നെങ്ങും തേടുകയായ് ഞാൻ
താരുണ്യം തളിരണിഞ്ഞ
കന്യകയെ.......

(പൂവിനുള്ളിൽ...)

Submitted by vikasv on Wed, 04/22/2009 - 18:19

മകരസംക്രമസൂര്യോദയം

സ്വാമിയേ അയ്യപ്പോ
സ്വാമീ ശരണം അയ്യപ്പ
ശരണം

മകരസംക്രമസൂര്യോദയം
മഞ്ജുളമരതക ദിവ്യോദയം
ശബരിഗിരീശൻ‌റെ

തിരുസന്നിധാനത്തിൽ
ശ്രീകിരണങ്ങളാലഭിഷേകം

(മകര...)

ഉടുക്കും
ചെണ്ടയും തരംഗങ്ങളുണർത്തി
ഉദയഗീതങ്ങൾ പാടുമ്പോൾ
സഹസ്രമന്ത്രാക്ഷരസ്തുതി
കൊണ്ടു ഭഗവാനെ
കളഭ മുഴുക്കാപ്പു ചാർത്തുമ്പോൾ
ഹൃദയത്തിലായിരം ജ്യോതി
പൂക്കും
സ്വർണ്ണജ്യോതി പൂക്കും

(മകര...)

Submitted by vikasv on Wed, 04/22/2009 - 18:18

ആലോലം പൂമുത്തേ

ആലോലം പൂമുത്തേ ആരാരിരോ
ആരോമൽപ്പൈതലേ ആരാരിരോ
അമ്മതൻ
പൊന്നല്ലേ അമ്മിഞ്ഞയുണ്ടില്ലേ
അമ്മിണിക്കുഞ്ഞല്ലേ നീയുറങ്ങൂ
നീയുറങ്ങൂ...
നീയുറങ്ങൂ...

(ആലോലം...)

ആരും കൊതിക്കുന്ന
സൌഭാഗ്യമായ്
ഉള്ളിന്റെയുള്ളിലെ രോമാഞ്ചമായ്
താരിളം പട്ടേ...
താമരമൊട്ടേ...
ഇത്തിരിച്ചുണ്ടിലെ തൂമുത്തം താ...
തൂമുത്തം താ... തൂമുത്തം
താ...

(ആലോലം...)

മൂകം വിതുമ്പുന്ന മോഹവുമായ്
ആത്മാവിനുള്ളിലെ
താരാട്ടുമായ്
പിഞ്ചിളം മെയ്യിൽ പുഞ്ചിരിച്ചുണ്ടിൽ
ഒന്നു തഴുകുവാൻ ഓമലേ
വാ...
ഓമലേ വാ... ഓമലേ വാ...

Submitted by vikasv on Wed, 04/22/2009 - 18:17

ശിലയിൽ നിന്നൊരു

ശിലയിൽ നിന്നൊരു സംഗീതം
ഇരുളിൽ നിന്നൊരു തിരിനാളം

മരുഭൂമിയിലിഴയും മർത്ത്യൻ
കാണാൻ വൈകിയ
തണലോരം
തണലോരം.....

(ശിലയിൽ...)

ചിറകില്ലാത്തൊരു കിളിയുടെ
ദുഃഖം
അറിയുവതെന്തിന്നാകാശം...
ഇതളു കൊഴിഞ്ഞൊരു
മലരിന്നഴലിൽ
അലിയുവതെന്തിന്നാരാമം - ജീവിതമേ
നിൻ സത്യം കണ്ടവരാരീ
മണ്ണിൽ

(ശിലയിൽ...)

ഒഴിവില്ലാതെ ഒരേ പഥത്തിൽ
തിരിയുകയല്ലോ
ഭൂഗോളം...
പുലരികൾ‌പോലെ രജനികൾപോലെ
പുലരുകയല്ലോ പല ജന്മം - ജീവിതമേ

നിൻ സത്യം കണ്ടവരാരീ മണ്ണിൽ

(ശിലയിൽ...)

Film/album
Submitted by vikasv on Wed, 04/22/2009 - 18:05

ഗന്ധം പുരുഷഗന്ധം

ഗന്ധം... പുരുഷഗന്ധം...
വികാരമേ നിൻ
നടയിൽ...
വിലാസവതിയായ് നില്‌പൂ ഞാൻ

(ഗന്ധം...)

മധുരം പെയ്യും
രാത്രി...
പുളകം പൂക്കും രാത്രി...
കണ്ണിൽ കാമമെരിയുന്നു - എൻ

നെഞ്ചിൽ ശ്വാസം തടയുന്നു...

(ഗന്ധം...)

തേനിൽ കുഴയും
നിമിഷം...
കുളിരിൽ അലിയും നിമിഷം...
മഞ്ഞിൽ‌പോലും കുളിരുന്നു -
ഞാൻ
നിന്നിൽ ചേരാൻ വെമ്പുന്നു...

(ഗന്ധം...)

Film/album
Submitted by vikasv on Wed, 04/22/2009 - 18:04

അരിമുല്ലയ്ക്കും

അരിമുല്ലയ്‌ക്കും ചിരി വന്നു...
വനമല്ലിയ്‌ക്കും ചിരി
വന്നു...
അവിടുന്നരികിൽ വരുമെന്നറിഞ്ഞു
ഓരോ ചെടിയും പൂ തന്നു ---
2
ലലലലാ ലാ... ലലലലാ ലലലാ...

(അരിമുല്ല...)

അമ്പലമണികൾ
മുഴങ്ങുന്നൂ - എങ്ങും
ചന്ദനപരിമളമൊഴുകുന്നു (അമ്പല)
എന്റെയുടലും
എന്റെയുയിരും
ഇന്നീ കൈകളിലേകുന്നു - ഞാൻ
ഇന്നീ കൈകളിലേകുന്നു....
ലലലലാ
ലാ ലലലലാ ലലലാ

(അരിമുല്ല...)

Film/album
Submitted by vikasv on Wed, 04/22/2009 - 18:03

താളം തെറ്റിയ താരാട്ട്

താളം തെറ്റിയ താരാട്ട്...

തലമുറകൾ
നുകർന്നിടുന്നു...

തളിർത്തൊട്ടിലാട്ടിയ സീതാദേവിതൻ

താരാട്ടിന്നീണങ്ങൾ
തേങ്ങുന്നു ഇന്നും

താളം തെറ്റിയ താരാട്ട്.....

ശാകുന്തളത്തിലെ
പ്രേമദുഃഖം

മാലിനിനദിയായ് ഒഴുകിവന്നൂ (ശാകുന്തളം)

അവിരാമം അവളിന്നും
തുളുമ്പുന്നിതാ

അംഗനമാരുടെ നയനങ്ങളിൽ (2)

താളം തെറ്റിയ
താരാട്ട്.....

ആരണ്യഭൂവിൽ ശാപബീജം

അഹല്യാശിലയായ് തരിച്ചുനിന്നു
(ആരണ്യ)

അബലകൾ എന്നെന്നും പിടയുന്നുവോ

അഭിശപ്‌ത നിമിഷത്തിൻ ഗർഭങ്ങളിൽ
(2)

താളം തെറ്റിയ താരാട്ട്...

Submitted by vikasv on Wed, 04/22/2009 - 18:02

ഗോപാലികേ നീകണ്ടുവോ

ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
(ഗോപാലികേ)
ലീലയാടുമാ ഗോപബാലനെ കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ (ലീലയാടുമാ
) (ഗോപാലികേ)

തായാടുമമ്പാടി കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാൻ
(തായാടും)
കലഹമോടൊന്നു കൈപിടിക്കുകിൽ കുതറിയോടിയകലും
പൂങ്കുടിലിനുള്ളിൽ
മറയും.....................
ഒന്നു തൊടുമ്പോൾ പൂവായ് മാറും പീലിക്കതിരായ് ആടും

അവനോ‍ലക്കിളിയായ് പാടും (ഗോപാലികേ)

Film/album
Submitted by vikasv on Wed, 04/22/2009 - 18:01

മനസ്സുകളുടെ സംഗമം

മനസ്സുകളുടെ സംഗമം...
മിഴികളിടയും താളം...
കനവുകളൾ
അതിസുന്ദരം...
നിനവുകളുടെ നൊമ്പരം...
നീയെന്റെ മൗനം മാത്രം...

(മനസ്സുകളുടെ)

അന്നങ്ങൾ തരളമിഴിയരയന്നങ്ങൾ ദൂതുമായ്
നൽകും
നിൻ പ്രണയമാം ശുഭസന്ദേശം പകരുവാൻ
അകതരളിരിതളിലൊരമൃത ജലകണിക ഉറവിടും

ഉഷസ്സിനു കണിയുണരാൻ നിനവുകളെ ഇനിയിതിലെ

(മനസ്സുകളുടെ)

Film/album
Submitted by vikasv on Mon, 04/20/2009 - 20:03

കദനം ഒരു സാഗരം

കദനം ഒരു സാഗരം അതിലെൻ ലയനം
എൻ ജീവരാഗം താനേ
മായുമ്പോൾ
എന്നുള്ളിൻ‍ തീരം അല്ലിൽ മുങ്ങുമ്പോൾ
മുകുളരാജികൾ
കൊഴിയും വേളയിൽ

(കദനം)

എൻ ചേതനയിൽ
വീ‍ണെരിയും മോഹവുമായ്

നാളുകൾ... എത്ര നാളുകൾ...
പുലരുവാനിനിയീ കൂട്ടിൽ
തമ്മിൽ...
തമ്മിൽ...

ഈ വേദനയിൽ-
നിന്നെരിയും നാളവുമായ്
നാളുകൾ.... എത്ര
നാളുകൾ...
തുഴയുവാനിനിയീ കാറ്റിൽ
തമ്മിൽ...
തമ്മിൽ...

(കദനം)

Submitted by vikasv on Mon, 04/20/2009 - 20:02