മുകിലേ....
മുകിലേ നീ മൂളിയ രാഗം
പൂങ്കാറ്റും ഞാനും
പാടി
കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല-
ക്കിളിയുടെ നെഞ്ചിലെ
മോഹമിതേ
മൂവന്തിപ്പടവിലിരിക്കണ കന്നി-
ക്കിളിയുടെ ചുണ്ടിലെ
ഈണമിതേ
(മുകിലേ)
വർണ്ണപ്പൂക്കൾ ഈ പുഴയോരത്ത്
വിടരും നേരം
ചിറകും വീശി നീ വാ വാ
തീരങ്ങൾ മാടിവിളിക്കേ ഓളങ്ങൾ ഓടി
വരവായ്
(വർണ്ണ)
മുറ്റത്തെ മുല്ലയ്‌ക്കും മോഹം
ഒരു മംഗല്യപ്പൂ
ചൂടിയാടാൻ
കയ്യെത്താ ദൂരത്തെ
നക്ഷത്രം
ചുംബിയ്‌ക്കാനെത്തുന്നതാരേ
(വർണ്ണ)