1967ല്‍ കുടുംബം എന്ന ചിത്രത്തിന് വേണ്ടി വയലാര്എഴുതിയ ചിത്രാപൌര്ണമിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ’ എന്ന ഗാനമുള്പ്പടെ നാലു ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു. 1968ല്‍ തിരിച്ചടി എന്ന ചിത്രത്തിന് വേണ്ടി ‘ഇന്ദുലേഖ ഇന്ദ്രസദസ്സിലെ നൃത്തലോല’ എന്ന വയലാറിന്റെ വരികള്‍ക്ക് ഈണം നല്കിയതും സുദര്‍ശനം ആണ്.
പി. സുശീല പാടിയ ‘കണ്ണാ കരുമൈനിറ കണ്ണാ’ എന്ന വളരെ പ്രശസ്തമായ തമിഴ് ഗാനം അദ്ദേഹത്തിന്റേതാണ്. എ.വി.എം. സ്റ്റുഡിയോയില്സ്ഥിരമായി സംഗീത സംവിധായകനായിരുന്നു. പി.സുശീല, എസ്.ജാനകി തുടങ്ങിയവര്ആ കാലത്ത് മദ്രാസിലെത്തി എ.വി.എമ്മിൽ ചെല്ലുമ്പോൾ അവരേക്കൊണ്ട് പാടിച്ച് നോക്കി സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളായി തിരഞ്ഞെടുത്തത് സുദര്‍ശനം മാസ്റ്ററായിരുന്നു. നാഗദേവതൈ, പ്രേമപാസം, കുലദൈവം എന്നിവ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച തമിഴ് ചിത്രങ്ങളില്ചിലതാണ്.
അടുത്ത കാലത്ത് അന്തരിച്ചു.
- 1926 views