- Read more about അഗ്നിശലഭങ്ങൾ
- 1220 views
അഗ്നിശലഭങ്ങൾ
പൂരം വന്നു പൂരം
പൂരം വന്നു പൂരം
പൂമഴ പെയ്യും തീരം
ഇതു പ്രേമത്തിൻ പൂക്കാലം ഇതു
പുതു സ്വപ്നങ്ങൾ തൻ പൂരം
ഉള്ളിന്റെ പൂവണിക്കാവിൻ നടയിൽ നീളെ
പൂപ്പന്തൽ തീർക്കാനായുണരുന്നൂ
പൂരവിളക്കുകൾ തെളിയും
പുള്ളുവവീണകൾ പാടും
തായമ്പകയുടെ താളം
നവസങ്കല്പത്തിൻ മേളം (പൂരം..)
വേർപാടിൻ കദനത്തിനുമുണ്ടല്ലോ വർണ്ണം
വീണ്ടും പുണർന്നിടുമെന്ന പ്രതീക്ഷയൊരീണം
ഓരോ നിമിഷവുമിപ്പോൾ
ചേതോഹരമാണല്ലോ
ചൊല്ലുക പ്രണയത്തത്തേ
നവകാവ്യങ്ങൾ നീ വീണ്ടും (പൂരം...)
- Read more about പൂരം വന്നു പൂരം
- 790 views
ലജ്ജാവതീ ലജ്ജാവതീ
ലജ്ജാവതീ ലജ്ജാവതീ
ലജ്ജാവതീ ലജ്ജാവതീ
നിൻ മിഴികളടഞ്ഞൂ
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞു
(ലജ്ജാവതീ..)
പുത്തൻകനവാൽ പൂജാരി മനസ്സിൽ
പുഷ്പാർച്ചന തുടർന്നു
(ലജ്ജാവതീ..)
പുളകത്തിൻ പൂമുത്തു വാരിപ്പൊതിഞ്ഞു
തളരുമെൻ തളിർമേനി ദാഹത്താലുലഞ്ഞു
ആഹ്ലാദക്കടലിലെ മണിമുത്തേ - നിന്നെ
ആലിംഗനത്തിൻ വല വീശി പിടിച്ചു
ആലിംഗനത്തിൻ വല വീശി പിടിച്ചു
(ലജ്ജാവതീ..)
- Read more about ലജ്ജാവതീ ലജ്ജാവതീ
- 1175 views
മനസ്സിനകത്തൊരു പാലാഴി
മനസ്സിനകത്തൊരു പാലാഴി ഒരു പാലാഴി
മദിച്ചു തുള്ളും മോഹത്തിരകൾ
മലർ നുര ചൊരിയും വർണ്ണത്തിരകൾ
അന്നം തിരകൾ പൊന്നും തിരകൾ
ആലോലം തിരകൾ (മനസ്സി...)
ഏഴു സ്വരങ്ങൾ നൂപുരമണിയും
ഏഴു നദികൾ
എല്ലാം ചേർന്നൊരു സാഗരം
സംഗീതം
എന്റെയോമന തന്നനുരാഗ
സ്വർണ്ണ നദികൾ
എല്ലാമൊഴുകി വളർന്നുണ്ടായീ
പാൽക്കടൽ (മനസ്സി...)
എന്റെ കിനാക്കൾ തോണികളായതിൽ
നീന്തിടുമ്പോൾ
എന്റെ പ്രതീക്ഷകളാ പൊൻ തോണികൾ
തുഴയുമ്പോൾ
ചാരുമേഘ തരംഗമുലാവും
ചക്രവാളം
നമ്മെ മാടി വിളിക്കുകയല്ലേ
ഭാഗ്യമായ് (മനസ്സി....)
- Read more about മനസ്സിനകത്തൊരു പാലാഴി
- 1100 views
പ്രിയേ നിനക്കു വേണ്ടി
പ്രിയേ.. നിനക്കു വേണ്ടി - നിറച്ചു
ഞാനെൻ ഹൃദയ മധുപാത്രം
പ്രേമ വസന്ത മധുപാത്രം (പ്രിയേ..)
നിനക്കുറങ്ങാൻ വിരിച്ചു ഞാനെൻ
മോഹനീരാളം
നിനക്കു കേൾക്കാൻ പാടീ ഞാനെൻ
സ്വർഗ്ഗ സുഖഗാനം
ഓഹോഹോ...ഓ..ഓ..(പ്രിയേ...)
വിടർന്ന പുളകപ്പൂക്കൾ നുള്ളാൻ
പുണരും ഞാൻ നിന്നെ
നിറഞ്ഞ മുന്തിരി വീഞ്ഞു നുകരാൻ
അലിയും ഞാൻ നിന്നിൽ
ഇളകിയോടും കാലനദിയിൽ
തോണികൾ പോലെ
ഒരു കിനാവിൻ പൂനിലാവിൽ
ഒഴുകിടാം തോഴി
ഓഹോഹോ...ഓ..ഓ..(പ്രിയേ...)
- Read more about പ്രിയേ നിനക്കു വേണ്ടി
- 1080 views
പ്രാസാദചന്ദ്രിക
പ്രാസാദചന്ദ്രിക പാൽത്തിര മെഴുകിയ
പല്ലവകേളീ ശയനത്തിൽ
പാർവണ ചന്ദ്രമുഖീ നീ മയങ്ങി
പാരിജാതക്കൊടി പോലെ ഒരു
പാരിജാതക്കൊടി പോലെ (പ്രാസാദ...)
പാലാഴിത്തെന്നൽ പരിമളം കവരാൻ
പാവാട ഞൊറികളിൽ മുഖമണച്ചു
പരിഭവം കൊണ്ടോ പരിചയം കൊണ്ടോ
കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ അപ്പോൾ
കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ (പ്രാസാദ..)
കാറ്റിനു നാണമെൻ കരളിനും നാണം
കമനീയീ രജനിക്കതിമോഹം
പുളകം നെഞ്ചിൽ പൂത്തുലയുന്നു
പ്രിയയെയെങ്ങനുണർത്തും ഞാൻ എൻ
പ്രിയയെയെങ്ങനുണർത്തും ഞാൻ (പ്രാസാദ..)
- Read more about പ്രാസാദചന്ദ്രിക
- 791 views
കല്പനകൾ തൻ
ആഹാ..ആഹാ..ആഹാ...
കല്പനകൾതൻ കല്പകത്തോപ്പിൽ
കനകമനോരഥ വാനപഥത്തിൽ
എത്ര പ്രതീക്ഷകൾ പൂത്തിറങ്ങി
എത്ര പ്രഭാതങ്ങൾ പൂത്തിറങ്ങി (കല്പനകൾ..)
മിഴികൾ കൊണ്ടു നീയെഴുതിയ ചിത്രങ്ങൾ
ഹൃദയം കൊണ്ടു ഞാൻ പൂർണ്ണമാക്കി (2)
ആ വർണ്ണ ചിത്രത്തിന്നരുണാഭയല്ലോ
ആദ്യ സങ്കല്പമായീ .....(2)
ആഹാ.അഹാ.ആ..ആ...(കല്പനകൾ..)
ഹൃദയം കൊണ്ടു നീയെഴുതിയ കവിതകൾ
അധരം കൊണ്ടു ഞാനേറ്റു പാടീ(2)
ആ സ്നേഹഗാനത്തിൻ പല്ലവിയല്ലോ
ആദ്യ ചുംബനമായീ (2)
ആഹാ.അഹാ.ആ..ആ...(കല്പനകൾ..)
- Read more about കല്പനകൾ തൻ
- 865 views
ദൈവമെവിടെ ദൈവമുറങ്ങും
ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ ദൈവമെവിടെ
മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ്
പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ -
ദൈവമെവിടെ
ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ
പണ്ടു സീതയൊഴുക്കിയ കണ്ണീര്‍
വീണ്ടും പലകുറി കണ്ടൂ കാലം
ശീലാവതിയും ദേവയാനിയും
വീണ്ടും പിറന്നതും കണ്ടൂ കാലം
ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ
മര്‍ത്ത്യനെന്ന മനോഹര നാമം
മാംസദാഹത്തിന്‍ പര്യായമായ്
ത്യാഗമെന്ന മനോഹര നാമം
പ്രേമഭംഗത്തിന്‍ പര്യായമായ്
- Read more about ദൈവമെവിടെ ദൈവമുറങ്ങും
- 1063 views
പൊന്നും തരിവള മിന്നും കൈയ്യിൽ
പൊന്നും തരിവള മിന്നും കൈയ്യിൽ
ഒന്നു തൊടാനൊരു മോഹം
ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി
കണ്ടു നിൽക്കാനൊരു മോഹം
പൊന്നും തരിവള മിന്നും കൈയ്യിൽ
ഒന്നു തൊടാനൊരു മോഹം
ഈറൻ കാറണി വേണീനിരയിൽ
ഇഴയും കൈവിരൽ കുളിരും
ചന്ദന കളഭം തെളിയും മാറിൽ
തെന്നും കവിളുകൾ കുളിരും
പൊന്നും തരിവള മിന്നും കൈയ്യിൽ
ഒന്നു തൊടാനൊരു മോഹം
പുളകപ്പൊന്മലർ മേനിയിൽ വീഴും
പുതുനീർമണിയുടെ ജന്മം
പനിനീരരുവികളേക്കാൾ ധന്യം
പരിമളമുണ്ടതിനെന്നും