പൂമിഴിയാൽ പുഷ്പാഭിഷേകം

Title in English
Poomizhiyaal

പൂമിഴിയാല്‍ പുഷ്പാഭിഷേകം 
പുഞ്ചിരിയാല്‍ പുളകാഭിഷേകം 
ആരോമലേ നീ അരികത്തു വന്നാല്‍ 
ആത്മാവിലാകെ അമൃതാഭിഷേകം 
പൂമിഴിയാല്‍ പുഷ്പാഭിഷേകം 
പുഞ്ചിരിയാല്‍ പുളകാഭിഷേകം

മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍
മതിലേഖപോല്‍ നെറ്റി തെളിയുന്നു മുന്നില്‍
തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി 
കുളിര്‍തെന്നലതില്‍ നിന്നും രോമാഞ്ചം നുള്ളി
പൂമിഴിയാല്‍ പുഷ്പാഭിഷേകം 
പുഞ്ചിരിയാല്‍ പുളകാഭിഷേകം 

Year
1970

പഞ്ചവടിയിലെ മായാസീതയോ

Title in English
Panchavadiyile mayaseethayo

ആ... 
പഞ്ചവടിയിലെ മായാസീതയോ 
പങ്കജ മലർ ബാണമെയ്തു
ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌
ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌ 

പ്രിയമാനസനെ തേടിയലഞ്ഞൊരു 
പ്രേമതപസ്വിനി ലൈലയോ നീ 
കാതരമിഴിയെ കാണാതുഴറും 
കാമമനോഹരനെന്നു വരും 
പറയൂ...പറയൂ....സ്വപ്നമയി 
ആ... (പഞ്ചവടിയിലെ... ) 

ആംഗല കവിതാ സ്വപ്നറാണിയാം 
ആ യുവസുന്ദരി ഡെസ്ഡിമോണയോ 
ഡെസ്ഡിമോണയോ? 
അനുരാഗത്തിൻ മോഹകുടീരം 
അശ്രുവിലാഴ്ത്തിയ കഥയോ നീ 
പറയൂ...പറയൂ....സ്വപ്നമയി 
ആ.... (പഞ്ചവടിയിലെ.. )

നക്ഷത്രമണ്ഡല നട തുറന്നു

Title in English
Nakshathra Mandala

ആ...ആ....
നക്ഷത്രമണ്ഡല നട തുറന്നു
നന്ദനവാടിക മലർ ചൊരിഞ്ഞു
ചന്ദ്രോത്സവത്തിൽ സന്ധ്യാദീപ്തിയിൽ
സുന്ദരിയെന്നെ തേടി വന്നു എന്റെ
സങ്കല്പ മോഹിനി വിരുന്നു വന്നു (നക്ഷത്ര....)

മാടി വിളിക്കും മധുരത്തേന്മൊഴി
മദനപ്പൂവമ്പു പോലെ
മാനസതാളമുലയ്ക്കും മാറിടം
മധുനന്ദികകൾ പോലെ
അവൾ നിറപൗർണ്ണമി
മോഹ മധു പൗർണ്ണമി (നക്ഷത്ര....)

ആടിത്തളരും പൊന്നിളം പാദം
അല്ലിത്താമര പോലെ
ആകാശപുഷ്പമൊളിക്കും പുഞ്ചിരി
അമൃതക്കടലല പോലെ
അവൾ ദീപാവലി
രാഗ ദീപാഞ്ജലി (നക്ഷത്ര....)

സൂര്യബിംബം നാളെയുമുദിക്കും

Title in English
Sooryabimbam

സൂര്യബിംബം നാളെയുമുദിക്കും
സൂനവാപികൾ നാളെയും പൂക്കും
ആരു ചിരിച്ചാലും ആരു കരഞ്ഞാലും
അച്ചു തണ്ടിൽ ഭൂഗോളം തിരിയും (സൂര്യ...)

കമ്രനക്ഷത്രത്തിൻ കനകപ്രഭോത്സവം
കാർമേഘമെത്ര നാൾ കവർന്നു വെയ്ക്കും
മധുരപ്രവാഹിനി തൻ വഴിത്താരയിൽ
മണൽക്കൂനയെത്ര നാൾ ഉയർന്നു നിൽക്കും
മണൽക്കൂനയെത്ര നാൾ ഉയർന്നു നിൽക്കും (സൂര്യ..)

ചിത്രവസന്തത്തിൻ സ്വപ്നപുഷ്പാഞ്ജലി
തീ തുപ്പും വേനലിൽ കരിഞ്ഞു പോകാം
പിന്നെയും വസുന്ധര തൻ മോഹവല്ലിയിൽ
പൗർണ്ണമിക്കുരുന്നുകൾ പടം വരയ്ക്കും
പൗർണ്ണമിക്കുരുന്നുകൾ പടം വരയ്ക്കും (സൂര്യ...)

ചിരിച്ചതു ചിലങ്കയല്ല

Title in English
Chirichathu chilankayalla

ചിരിച്ചതു ചിലങ്കയല്ല
ചിലമ്പുമെൻ പൂവനം
വിളിച്ചതെൻ ഗാനമല്ല
തുളുമ്പുമെൻ യൗവനം
യൗവനം - യൗവനം - യൗവനം
(ചിരിച്ചതു.. )

പ്രേമമദം കൊള്ളും ഗാനരസം
ഗാനമദം കൊള്ളും പാദസരം 
രാഗതാള സംഗമത്തിൻ സുഖമറിയാമോ
രാത്രിവണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ
അറിയാമോ - അറിയാമോ - അറിയാമോ

കൊഴിയുന്നു യാമസുമം
കൊഴിയുന്നു പൂമണം
ഒരുമിച്ചു നാം നുകരും
ഓർമ്മതൻ തേന്മണം
തേന്മണം - തേന്മണം - തേന്മണം

ചിരിച്ചതു ചിലങ്കയല്ല
ജനനി തൻ ജീവനം
വിളിച്ചത് വീണയല്ല
വിങ്ങുമെൻ ഗദ്ഗദം - ഗദ്ഗദം
(ചിരിച്ചതു.. )

ദേവവാഹിനീ തീരഭൂമിയിൽ

Title in English
Devavahini theerabhoomiyil

ആ....ആ....ആ......
ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ
ഇന്ദ്രജാല മഹേന്ദ്രജാല
ചന്ദ്രികാങ്കണത്തിൽ
നീ വരൂ സഖീ നീ വരൂ
നിൻ കിനാവിൻ മധു തരൂ 
ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ

പുളകപ്പുതുമലർ തോരണം ചാർത്തിയ
പുരുഷ വാഹനത്തിൽ 
ദേവകുമാരിയായ് നീയുയരുന്നെൻ
മായാമോഹവിയത്തിൽ
ഈ ആനന്ദ സുഗന്ധോന്മാദം
എന്നെ മന്മഥനാക്കി - നിന്നെ
രതിദേവിയാക്കി

തങ്കക്കവിളിൽ കുങ്കുമമോ

Title in English
Thankakkavilil

തങ്കക്കവിളിൽ കുങ്കുമമോ
താരുണ്യ പങ്കജ പരാഗമോ
ആ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
അനുരാഗത്തിൻ പൂവിളിയോ
(തങ്കക്കവിളിൽ...)

നടന്നാൽ...
നടന്നാൽ കുളിരല കൂടെ വരും
നടയിൽ താളത്തിൽ മണികിലുങ്ങും
ചിരിച്ചാൽ...
ചിരിച്ചാൽ സന്ധ്യക്കും കൊതി തോന്നും
നിന്റെ ചിരിയിൽ പ്രേമത്തിൻ പൂവിരിയും
ചിരിയിൽ പ്രേമത്തിൻ പൂവിരിയും
ആഹഹാ...ആഹാഹാ..
(തങ്കക്കവിളിൽ...)

Film/album

ജലതരംഗമേ പാടൂ

Title in English
Jalatharangame paadoo

ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ
കാറ്റിൻ മണിവീണ മീട്ടി പാടൂ പാടൂ
പളുങ്കുമണികൾ പവിഴമുത്തുകൾ
കോർത്തു കോർത്തു നടമാടൂ
ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ

കുളിർ വിടർത്തുമീ നിമിഷലജ്ജയിൽ
കുലുങ്ങും മേനിതൻ താളം
മൃദുലമോഹമലർ വിടരും മാനസം
പകർന്നു നൽകുമുന്മാദം
ഈ താളത്തിൽ മേളത്തിലുന്മാദ ലഹരിയിൽ
തീരാത്ത സംഗമദാഹം
ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ

Film/album

മല്ലികപ്പൂവിൻ മധുരഗന്ധം

Title in English
Mallikappoovin madhuragandham

മല്ലികപ്പൂവിൻ മധുരഗന്ധം
മന്ദസ്മിതം പോലുമൊരു വസന്തം
മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ
മന്ദസ്മിതം പോലുമൊരു വസന്തം
മാലാഖകളുടെ മാലാഖ നീ
മമ ഭാവനയുടെ ചാരുത നീ
(മല്ലിക...)

എൻ മനോരാജ്യത്തിൻ സിംഹാസനത്തിൽ
ഏകാന്ത സ്വപ്നമായ് വന്നു
സൗഗന്ധികക്കുളിർ ചിന്തകളാലെന്നിൽ
സംഗീതമാല ചൊരിഞ്ഞു
നീയെന്ന മോഹനരാഗമില്ലെങ്കിൽ ഞാൻ
നിശ്ശബ്ദ വീണയായേനെ
(മല്ലിക...)

Film/album
Year
1974

അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ

Title in English
Avalude kannukal

ഓഹോഹോഹോഹോ... 

അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ 
അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ 
അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ 
അവളൊരു തേന്മലർവാടികാ
അവളൊരു തേന്മലർവാടികാ
(അവളുടെ കണ്ണുകൾ... )

കണ്മണിതൻ കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണാൽ 
കറുത്തവാവിന്റെ തല കുനിയും 
പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ 
പൗർണ്ണമിരാവിന്റെ കണ്ണടയും 
(അവളുടെ കണ്ണുകൾ... ) 

ഓമൽക്കൈവളകൾ ഒന്നുകിലുങ്ങിയാൽ 
ഓണപ്പാട്ടുകൾ ഓടി വരും 
മലരിളം ചോടുകൾ തെല്ലൊന്നനങ്ങിയാൽ 
മാനസസരസ്സെന്റെ മുന്നിൽ വരും 
(അവളുടെ കണ്ണുകൾ... )