അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)
പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടെ വിളി കേൾക്കാൻ
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ... (അമ്മ.....)
നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ... (അമ്മ...)