ഓടിവാ കാറ്റേ പാടി വാ

Title in English
Odi Vaa Katte Paadi Vaa

ഓടി വാ കാറ്റേ പാടി വാ
ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യക്കതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേർപ്പിൻ മുത്തല്ലോ
ഉതിരും നെന്മണി കനവിൻ കതിർമണി
കരളിൻ കുളിർമണി
പൊലിയോ പൊലി പൊലി

താളം തന്നേ പോ നീ
മേളം തന്നേ പോ പൂങ്കാറ്റേ
കതിരു ഞങ്ങടെ പതം പിന്നെ
പതിരു ഞങ്ങടെ പതം
കൊണ്ടേ പോ കാറ്റേ
നീ കൊണ്ടേ പോ ( താളം...)

ഇടവപ്പാതി മദമടങ്ങി
ഇവിടെ പൊൻ വെയിൽ തോരണം
വയൽ വരമ്പു മുടിയൊതുക്കി
പുതിയ പൂവുകൾ ചൂടുവാൻ ആ
മണവും കൊണ്ടേ പോ കാറ്റേ
നീ കൊണ്ടേ പോ ( താളം...)
 

തുഷാരമുതിരുന്നു

Title in English
Thusharamuthirunnu

തുഷാരമുതിരുന്നു കാവുകൾ
തുയിലുണർന്നലയുന്നു
പുതുപ്പണക്കാരനെപ്പോലെ പുലരി
പവൻ വാരുയെറിയുന്നു (തുഷാര...)

പുഷയിൽ വീണ പൊന്നുരുകുന്നു
അതിൻ മേലേ മഞ്ഞല പുകയുന്നു
കദനത്തിൻ കനൽക്കട്ടകൾക്കുള്ളിലെൻ
കനവിൻ കനകവുമുരുകുന്നു (തുഷാര...)

വ്യഥയുടെ കഥയിതു തുടരുന്നു
നദിയായ് ജീവിതമൊഴുകുന്നു
എരിഞ്ഞ രജനി തൻ ചുടലയിൽ നിന്നും
പുലരി പിന്നെയും  ജനിക്കുന്നു (തുഷാര..)

ഉദയദീപിക കണ്ടു തൊഴുന്നു

ഉദയദീപിക കണ്ടുതൊഴുന്നു
ഉഷകാല മേഘങ്ങൾ
പൂർവദിങ്മുഖപ്പൊൻ തൃക്കോവിലിൽ
പുഷ്പാഭിഷേകം തുടങ്ങുന്നു
തുടങ്ങുന്നു.....

അഷ്ടമംഗല്യത്തിൻ അകമ്പടിയില്ല
അറുപതു തിരിവിളക്കില്ല
കതിർമണ്ഡപമില്ല തകിൽ മേളമില്ല
കല്യാണം നമുക്കു കല്യാണം
ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി
സാക്ഷി സാക്ഷി.....(ഉദയദീപിക ..)

അഞ്ജനമിഴിമാർതൻ കുരവയുമില്ല
അടിമുടി പവൻ ചൂടിയില്ല
ഗുരുദക്ഷിണ വാങ്ങാൻ അരുണന്റെ കൈകൾ
ഉയരുന്നു നമുക്കായ് വിടരുന്നൂ
ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി
സാക്ഷി സാക്ഷി (ഉദയദീപിക ..)

പാതിരാസൂര്യന്‍ ഉദിച്ചു

Title in English
paathira sooryan udichu

പാതിരാസൂര്യന്‍  ഉദിച്ചു നിൻ
പറുദീസ നരകമെന്നറിഞ്ഞു
പുതിയ പ്രകാശം മാലാഖ ചാർത്തിയ
പൊയ് മുഖം തട്ടിയെറിഞ്ഞു (പാതിരാ..)

നിൻ നിഴൽ പോലും നിന്നെ ചതിക്കും
നിലയറിയാതോടും യാത്രക്കാരാ
മിഴികളുണ്ടെങ്കിലും അന്ധനല്ലോ നിൻ
വാചാലതയെന്നും മൗനമല്ലോ
അഭയം വേദനയായി നിൻ
അമ്പലം അങ്ങാടിയായി (പാതിരാ..)

പുഞ്ചിരിച്ചായം പൂശിക്കൊണ്ടാടി
പുളകതരംഗങ്ങൾ സമ്മാനിച്ചു
നടിയുടെ മുഖമാണെന്നറിഞ്ഞില്ലല്ലോ നീ
നാടകവേദിയിൽ നടിച്ചില്ലല്ലോ
പ്രണയം കടങ്കഥയായി നിൻ
കുടുംബം കളിയരങ്ങായി (പാതിരാ...)

ഇളം മഞ്ഞിൻ നീരോട്ടം

Title in English
Ilam Manjin

ഇളം മഞ്ഞിൻ നീരോട്ടം എങ്ങും
കുളിരിന്റെ തേരോട്ടം
ഉദയപ്പൂവെയിൽ നൽകും തുകിൽ ചാർത്തിയാടി
ഉണ്ണിയോളങ്ങൾ
കാറ്റിൻ ചങ്ങാതികൾ  (ഇളം മഞ്ഞിൻ...)

നിറങ്ങളേഴെന്നാരു ചൊല്ലി
ഇലയിൽ തളിരിൽ മലരിൽ
നിറങ്ങളെത്ര കോടി
നീലത്തിൽ എത്ര നീലം
ഹരിതത്തിൽ എത്ര ഹരിതം
ശ്യാമളം അരുണം പീതം
ആകെയൽഭുതമിന്ദ്രജാലം (ഇളം മഞ്ഞിൻ..)

ഉറക്കമുണർന്നു ഭൂമിദേവി
ഉഷസ്സിൻ മടിയിൽ മാഞ്ഞ നിദ്ര തൻ
മധുരമോർപ്പൂ
കാരുണ്യ കാമധേനു
കാവ്യത്തിൻ കല്പവല്ലി
മോഹിനി മേദിനി രാഗ
ഭാവവാഹിനി സൂര്യപുത്രി (ഇളം മഞ്ഞിൻ...)

Year
1981

സൗഗന്ധികങ്ങളേ വിടരുവിൻ

Title in English
Sougandhikangale

സൗഗന്ധികങ്ങളേ വിടരുവിൻ
സമാധിയിൽ നിന്നുണരുവിൻ
മൗനമകരന്ദം വിളമ്പും
മധുരസ്വപ്ന ശതങ്ങളേ (സൗഗന്ധികങ്ങളേ...)

ശിഥിലരേഖകളെഴുതിയൊഴുകും
ശിശിരചന്ദ്രിക വിളിച്ചുവോ
കുളിരിൽ മുങ്ങിയ തെന്നലിൻ പുതു
കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണർത്തും
രജനി മന്ത്രവാദിനി(സൗഗന്ധികങ്ങളേ...)

മൃദുലപല്ലവ ദലം നുകർന്നൊരു
കുരുവി പാടിയ പല്ലവി
എഴുതി വാങ്ങിയ ചില്ലകൾ
സ്വരമറിയുവാൻ കൊതി പൂണ്ടുവോ
മദം വളർത്തി മറഞ്ഞു പോകും
രജനി രാഗവിലാസിനി (സൗഗന്ധികങ്ങളേ...)

Year
1981

പ്രഭാതമല്ലോ നീ

Title in English
Prabhathamallo nee

പ്രഭാതമല്ലോ നീ
ത്രിസന്ധ്യയല്ലോ ഞാൻ
ഒരു വർണ്ണം നമുക്കൊരു സ്വപ്നം
ഒരു ഭാവം നമുക്കൊരു ഗന്ധം
പ്രഭാതമല്ലോ നീ
ത്രിസന്ധ്യയല്ലോ ഞാൻ
പ്രഭാതമല്ലോ നീ

ചെന്താമരയിൽ നീ ചിരിക്കും
കണ്ണീരാമ്പലിൽ ഞാൻ തുടിക്കും
പൂവെയിൽ നാളമായ് നീയൊഴുകും
പൂനിലാത്തിരയായ് ഞാനിഴയും
പൂനിലാത്തിരയായ് ഞാനിഴയും
പ്രഭാതമല്ലോ നീ
ആ...ആഹാഹാ...

ചിന്തകളാം മണിമേഘങ്ങൾ
നമ്മളെ ഒരുപോൽ തഴുകുന്നു
ഒന്നു ചുംബിക്കാൻ കഴിയാതെ
ഒരു രാഗത്തിൽ പാടുന്നു
ഒരു രാഗത്തിൽ പാടുന്നു
പ്രഭാതമല്ലോ നീ

പുഷ്പാഭരണം വസന്തദേവന്റെ

Title in English
Pushpaabharanam

പുഷ്പാഭരണം തിരുവാഭരണം പുഷ്പാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
പുൽക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളിൽ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

ഉദയപർവ്വത ശിഖരപഥങ്ങളിൽ
ഉപവന സൽക്കാരം
നിറമാലചാർത്തും നവരംഗദ്വീപ്തി തൻ
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്രതൻ
ആനന്ത സത്യസ്മിതം
ആനന്ത സത്യസ്മിതം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ

പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം
മത്തപ്പൂമേട്ടിലും തെച്ചിപ്പൂങ്കാട്ടിലും
കൂട്ടം കൂടി നടന്നു പൂ നുള്ളിയും
കിട്ടിയ പൂവുകൾ പങ്കു വെച്ചും തമ്മിൽ
കെട്ടിപ്പിടിച്ചോണപ്പാട്ടുകൾ പാടിയും
പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം

ലല്ലലല്ലലലല്ലലല്ലല്ലല്ലല്ലലല്ലല്ല

പുസ്തകത്താളിൽ സമത്വവാദം
മുറ്റത്തിറങ്ങിയാൽ വർഗ്ഗയുദ്ധം (2)
തങ്ങളിൽ തല്ലുന്നു മാതുലന്മാർ
പങ്കുവച്ചോടുന്നു മേലാളന്മാർ (2)
ഇന്നോളം നിങ്ങൾക്കു കണ്ണൂനീർ നൽകിയോ
രുന്നതന്മാരേ മറന്നേ പുലരിയിൽ (പൊട്ടിച്ചിരിക്കുവിൻ..)

ഗാനശാഖ

ഉദയതാരമേ ശുഭതാരമേ

Title in English
Udayathaarame Subhathaarame

ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാന വിരുന്നൊരുക്കി
ഉദയതാരമേ...

മംഗള മധുമൊഴി പാടിവരുന്നു 
മന്ദാനിലനാം ഗായകന്‍
ചന്ദ്രിക ചൂടിയ ചൂഡാമണിപോല്‍ 
ചന്ദ്രോപലം തിളങ്ങുന്നു
(ഉദയ താരമേ..)

പൂവന്‍കദളികള്‍ പുളകമൊരുക്കി
പൂജാമണ്ഡപ വാതിലില്‍
ഇളമഞ്ഞുതിരും ഹൃദയവുമായി 
ഈ കാട്ടുപൂവും വിടരുന്നു

ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാന വിരുന്നൊരുക്കി
ഉദയതാരമേ...

Year
1970