അമ്പലമണികൾ മുഴങ്ങീ
അമ്പലമണികള്‍ മുഴങ്ങീ
ആത്മാവിലാനാദമലിഞ്ഞിറങ്ങീ
പന്തീരടിപൂജ തൊഴുതുഞാന്‍ നിന്നൂ
ചിന്തയില്‍ കര്‍പ്പൂരമെരിഞ്ഞു നിന്നൂ
അമ്പലമണികള്‍ മുഴങ്ങീ
ആത്മാവിലാനാദമലിഞ്ഞിറങ്ങീ
ആലോലമാടുന്ന തൂക്കുവിളക്കുകള്‍
ആശകള്‍ പോലേ കൈകൂപ്പിനിന്നൂ
ആഷാഢമേഘത്തില്‍ മാരിവില്ലെന്നപോല്‍
ആശ്വാസപുഷ്പമെന്നില്‍ വിടര്‍ന്നു വന്നൂ
(അമ്പലമണികള്‍..)
മുഴുക്കാപ്പു ചാര്‍ത്തിയ മുരുകന്റെ കാലടിയില്‍
ഒരുമലരായ് വീഴാന്‍ കൊതിച്ചു പോയീ
പുഷ്പാഞ്ജലിയില്‍ ദിവ്യ തീര്‍ഥജലത്തിലെന്‍
ബാഷ്പാഞ്ജലി കലര്‍ത്താന്‍ കൊതിച്ചു പോയീ
- Read more about അമ്പലമണികൾ മുഴങ്ങീ
- 1382 views