കൊച്ചുസ്വപ്നങ്ങൾ തൻ കൊട്ടാരം

കൊച്ചു സ്വപ്നങ്ങൾ തൻ കൊട്ടാരം പൂകി
കൊച്ചനിയത്തി ഉറങ്ങി
ഇത്തിരിപ്പുഞ്ചിരി ചുണ്ടത്തു തൂകി
കൊച്ചനിയത്തി ഉറങ്ങി (കൊച്ചു....)

ഉത്സവസ്വപ്നത്തിൻ കൊട്ടാരവാതിലിൽ
കൊച്ചേട്ടനല്ലയോ കാവൽ‌ക്കാരൻ
നൃത്തമാടുന്ന നിൻ മോഹപാദങ്ങളിൽ
മുത്തുച്ചിലങ്ക ഞാൻ ചാർത്തിടട്ടേ
നീയുറങ്ങാൻ ഉറങ്ങാതിരിക്കാം ഞാൻ
നീയുണരാൻ ഉഷസ്സായുദിക്കാം ഞാൻ (കൊച്ചു...)

 ആശ തൻ തോണിയിൽ ചിന്ത തൻ വേണിയിൽ
ആങ്ങളയല്ലയോ തോണിക്കാരൻ
ആലോലം തുള്ളും നിൻ ആതിരവഞ്ചിയിൽ
ആനന്ദപ്പൊന്നൊളി ചാർത്തിടട്ടെ
നീ ചിരിക്കാൻ ചിരിയായുരുകാം ഞാൻ
നീ വളരാൻ വളമായലിയാം ഞാൻ

വൈഡൂര്യ രത്നമാല

Title in English
vaidoorya ratnamaala chaarthi

വൈഡൂര്യരത്നമാല ചാര്‍ത്തീ
വാസന്തദേവതയൊരുങ്ങീ
ആതിരനൂപുരമണിയുകയായെന്‍
ആലോലചഞ്ചല ഹൃദയം - എന്‍
അഭിലാഷ പുഷ്പനികുഞ്ജം

ഉണരൂ...ഉണരൂ....ഉഷമലരീ..
ഉദയരശ്മിതന്‍ ലഹരിയില്‍ നീ
ഉദ്യാനപവനന്‍ വിരുന്നു വന്നൂ(2)
ഉത്സവ വീണയില്‍ ശ്രുതിയുയര്‍ന്നൂ - തന്‍
ഉത്സവവീണയില്‍ ശ്രുതിയുയര്‍ന്നൂ
(വൈഡൂര്യ...)

നുകരൂ നുകരൂ വരിവണ്ടേ- ഈ
നൂതനമാധവ സൌഗന്ധികം(നുകരൂ..)
ഏകാന്തമാനസവിപഞ്ചികയില്‍
ഇനിയുമീ ഋതുഗാനം തുളുമ്പട്ടേ (2)
(വൈഡൂര്യ...)

 

തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ

Title in English
Thinkale pole

തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ
തിന്മകൾ ചെയ്യരുതേ
കഷ്ടതയാൽ കരൾ നൊന്തു പോയാലും
കള്ളം പറയരുതേ  
(തിങ്കളെ...)
തിന്മകൾ ചെയ്യരുതേ
കള്ളം പറയരുതേ 

മിന്നുന്നതെല്ലാം പൊന്നല്ലാ
തെന്നുന്നതെല്ലാം ചെളിയല്ല 
വെളിച്ചമെല്ലാം തീയല്ലാ 
വെളുത്തതൊക്കെ പാലല്ല 
(തിങ്കളെ...)
തിന്മകൾ ചെയ്യരുതേ
കള്ളം പറയരുതേ 

എങ്ങും നന്മതൻ വെന്നിക്കൊടി
പൊങ്ങിപ്പൊങ്ങി പറന്നെങ്കിൽ
ഹൃദയമെന്നും ദൈവത്തിൻ
നിലയമായി ലസിച്ചെങ്കിൽ
(തിങ്കളെ..)
തിന്മകൾ ചെയ്യരുതേ
കള്ളം പറയരുതേ

കൊച്ചിളം കാറ്റേ

Title in English
Kochilam kaatte

കൊച്ചിളംകാറ്റേ കളമൊഴിക്കാറ്റേ
കൊച്ചുപെങ്ങളെ കണ്ടോ 
പിച്ചകപ്പൂവുകള്‍ നുള്ളി നടക്കുമ്പോള്‍ 
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ - മണ്ണില്‍ 
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ
(കൊച്ചിളം..)

ചിത്രശലഭം പോലിരിക്കും - അവള്‍ 
ചിലങ്ക കിലുങ്ങുംപോല്‍ ചിരിക്കും (2)
അഴകിന്റെ വസന്തം എന്നോമന 
അണ്ണന്റെ സുകൃതമാം കുഞ്ഞോമന
(കൊച്ചിളം..)

പൊന്‍മണി മാലകളില്ലാ - മെയ്യില്‍ 
പുത്തനുടുപ്പുകളില്ല (2)
അമ്മയില്ലാത്തൊരു മാന്‍കുട്ടി പോലെ 
അലയുകയാണവളെങ്ങോ
(കൊച്ചിളം..)

സുന്ദരരാവിൽ

Title in English
sundararaavil

മ്.. ആ... 
സുന്ദരരാവിൽ... ചന്ദനമുകിലിൽ
മന്ത്രങ്ങളെഴുതും ചന്ദ്രികേ
അനുരാഗത്തിൻ ആദ്യനൊമ്പരം
ആത്മനാഥനൊടെങ്ങിനെ പറയും 
(സുന്ദരരാവിൽ...)

വാസരസ്വപ്നം ഇതളുകൾ വിരിയ്ക്കും
വാടിക്കൊഴിയും രാവിൻ മടിയിൽ (2)
ആയിരം കഥകൾ പറയാൻ കൊതിയ് (2)
അരികത്തു കണ്ടാൽ അടിമുടി വിറയ്ക്കും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ 
സുന്ദരരാവിൽ ചന്ദനമുകിലിൽ
മന്ത്രങ്ങളെഴുതും ചന്ദ്രികേ

Raaga

സംഗീതമാത്മാവിൻ

Title in English
Sangeethamathmavin

സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം
ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി
പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി
സംഗീതമാത്മാവിന്‍ സൗഗന്ധികം

വിടരാത്ത ഹൃദയങ്ങളുണ്ടോ - പാട്ടില്‍
തെളിയാത്ത വലനങ്ങളുണ്ടോ
സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ
വര്‍ണ്ണമണിയാത്ത ഭാവങ്ങളുണ്ടോ - സഖീ
സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം
സംഗീതമാത്മാവിന്‍ സൗഗന്ധികം

Film/album

ഇരുട്ടിൽ കൊളുത്തി വെച്ച

Title in English
Iruttil Koluthivacha

ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു -അവൾ
ചിരിയുടെ പൂക്കൾ വിൽക്കും വേദനയായിരുന്നു
സ്വയമെരിഞ്ഞൊളി പരത്തി അമ്പലത്തിരി പോലെ
മനസ്സേ സുഗന്ധമാക്കി ചന്ദനത്തിരി പോലെ -അവൾ ചന്ദനത്തിരി പോലെ
ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു

അവളുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയായിരുന്നു
അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു
അമ്മയായ് കാമുകിയായ് തോഴിയായ് അഭിനയിച്ചു
അറ്റുപോയ തന്ത്രികളിൽ സംഗീതശ്രുതി തുടിച്ചു
ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു

വാസരസങ്കല്പത്തിൻ

വാസരസങ്കല്പത്തിൻ
വർണ്ണമയിൽ പീലികൾ
വാർതിങ്കൾത്തോഴിയിവളൊളിച്ചു വെച്ചു
ഞങ്ങൾ കണ്ടു പെരുകുമാ പീലികൾ
ഞങ്ങൾ കണ്ടൂ (വാസര...)

കുരുത്തോലത്തോരണക്കതിർമണ്ഡപം
നിറപറ വരവേൽക്കും സ്വരമണ്ഡപം
അഷ്ടമംഗല്യത്തിൻ പുഷ്പപ്രകാശത്തിൽ
അടിവെച്ചടുക്കുന്ന വധുവിൻ മുഖം
ഞങ്ങൾ കണ്ടൂ നാണം  മുഴുക്കാപ്പു ചാർത്തിയ
കണ്മണി തൻ മുഖം ഞങ്ങൾ കണ്ടൂ
കഴുത്തിൽ പൊൻ‌താലി ചാർത്തിക്കണ്ടൂ (വാസര...)

അകലെ അകലെ നീലാകാശം

Title in English
Akale Akale neelaakaasham

അകലെ....അകലെ... നീലാകാശം
ആ ആ ആ.... 
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ 
(അകലെ... )

നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ

അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം

കനകപ്രതീക്ഷ തൻ

Title in English
Kanaka Pratheekshathan

കനകപ്രതീക്ഷതൻ കണിമലർതാലത്തിൽ
കല്യാണപൂവുമായ് നിന്നവളേ
കല്യാണപൂവുമായ് നിന്നവളേ
കതിരണിച്ചിരകറ്റു മോഹങ്ങൾ വീഴുമ്പോൾ
കരയാൻ പോലും മറന്നവളേ
കരയാൻ പോലും മറന്നവളേ

വിധിയുടെ വിൽപ്പനശാലയിൽ നീയൊരു
വിളയാട്ടുബൊമ്മയായ് തീർന്നുവല്ലോ(വിധിയുടെ)
വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാൻ
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
(കനകപ്രതീക്ഷ...)