ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാന വിരുന്നൊരുക്കി
ഉദയതാരമേ...
മംഗള മധുമൊഴി പാടിവരുന്നു
മന്ദാനിലനാം ഗായകന്
ചന്ദ്രിക ചൂടിയ ചൂഡാമണിപോല്
ചന്ദ്രോപലം തിളങ്ങുന്നു
(ഉദയ താരമേ..)
പൂവന്കദളികള് പുളകമൊരുക്കി
പൂജാമണ്ഡപ വാതിലില്‍
ഇളമഞ്ഞുതിരും ഹൃദയവുമായി
ഈ കാട്ടുപൂവും വിടരുന്നു
ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാന വിരുന്നൊരുക്കി
ഉദയതാരമേ...
Film/album
Year
1970
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page