തുഷാരമുതിരുന്നു

തുഷാരമുതിരുന്നു കാവുകൾ
തുയിലുണർന്നലയുന്നു
പുതുപ്പണക്കാരനെപ്പോലെ പുലരി
പവൻ വാരുയെറിയുന്നു (തുഷാര...)

പുഷയിൽ വീണ പൊന്നുരുകുന്നു
അതിൻ മേലേ മഞ്ഞല പുകയുന്നു
കദനത്തിൻ കനൽക്കട്ടകൾക്കുള്ളിലെൻ
കനവിൻ കനകവുമുരുകുന്നു (തുഷാര...)

വ്യഥയുടെ കഥയിതു തുടരുന്നു
നദിയായ് ജീവിതമൊഴുകുന്നു
എരിഞ്ഞ രജനി തൻ ചുടലയിൽ നിന്നും
പുലരി പിന്നെയും  ജനിക്കുന്നു (തുഷാര..)