പ്രാണസഖീ ഞാൻ വെറുമൊരു

Title in English
Pranasakhi njan verumoru

പ്രാണസഖീ.... പ്രാണസഖീ....
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ....

എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ...

Film/album
Year
1967

ഒരു പുഷ്പം മാത്രമെൻ

Title in English
Oru pushpam mathramen

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ 
(ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

Film/album
Year
1967

കനകച്ചിലങ്ക ചാർത്തും കാട്ടാറ്

Title in English
Kanakachilanka charthum

കനകച്ചിലങ്ക ചാർത്തും കാട്ടാറ്
കരയിൽ തണലേകുമരയാല്
കാറ്റിന്റെ വിരുന്നിൽ അലകളും ഇലകളും
കൈ കൊട്ടിക്കളിക്കുന്നതൊരുമിച്ച് (കനകച്ചിലങ്ക..)

കാർമേഘമാലകൾ പോയ് മറഞ്ഞു
കാവിലെപ്പൈങ്കിളി കൂടുണർന്നു
ഗ്രാമത്തിൻ കൈത്തണ്ടിൽ പച്ചകുത്താൻ
ഞാറ്റുവേലപ്പെണ്ണും ഓടി വന്നു
(കനകച്ചിലങ്ക..)

എന്റെ മുല്ലക്കൊടി ഋതുമതിയായ്
എൻ പുള്ളിപ്പൂവാലി അമ്മയുമായ്
മാനോടും മേട്ടിലും മയിലാടും കുന്നിലും
മനസ്സിലുമൊരുപോലെ ഉത്സവമായ് (കനകച്ചിലങ്ക...)

പൊന്നും ചിങ്ങമേഘം - F

Title in English
Ponnum chinga Megham - F

പൊന്നും ചിങ്ങമേഘം വാനില്‍
പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
പൊന്നുംചിങ്ങമേഘം വാനില്‍
പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ...

ആ......
വെള്ളിനിലാ...പെണ്മണിതന്‍....
വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്
ആ രത്നമണികളെല്ലാം താരങ്ങളായി
ആകാശം രാവില്‍പൂക്കും പൂപ്പന്തലായി
ആകാശം രാവില്‍പൂക്കും പൂപ്പന്തലായി
(പൊന്നും..)

പുലരികൾക്കെന്തു ഭംഗി

പുലരികൾക്കെന്തു ഭംഗി ആകശ
മലരികൾക്കെന്തു ഭംഗി
പൂവുകൾക്കെന്തു ഭംഗി ഭൂമി തൻ
പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..)

ഉദയത്തിൻ ശില്പിയാര് വിടരുമീ
മലരിന്റെയുടമയാര്(2)
കാരുണ്യക്കടലാകും ശക്തിവിശേഷം
കൈവല്യരൂപനാം ദൈവം
കൈവല്യരൂപനാം ദൈവം (പുലരി..)

വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു

Title in English
Vasanthathin manicheppu

വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു
വർത്തമാനകാലം (2)
പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോ
ഇന്നിന്റെ ചുണ്ടത്തു നറുതേനായി (വസന്തത്തിൻ..)

സ്മരണകൾ തൻ ഗുഹാമുഖങ്ങൾ അടഞ്ഞു കിടന്നെങ്കിൽ
പുതുവനജ്യോത്സ്നകൾ അവയുടെ മുൻപിൽ പടർന്നു വളർന്നെങ്കിൽ (2)
ഓരോ നിമിഷവുമീയനുഭൂതി തൻ ചിറകടിയായെങ്കിൽ
ചിറകടിയായെങ്കിൽ (വസന്തത്തിൻ..)

മധുരമാമീ വിലാസഗാനം മായാതൊഴുകിയെങ്കിൽ
വിടരുവതൊക്കെയും കൊഴിയും കഥയും കളവായ് മാറിയെങ്കിൽ (2)
ഓരോ സിരയിലും ഈ രാഗാഗ്നി തൻ
അലകളിരമ്പിയെങ്കിൽ അലകളിരമ്പിയെങ്കിൽ (വസന്തത്തിൻ..)
 

ഒരു തരി വെളിച്ചം

Title in English
Oru thari velicham

ഒരു തരി വെളിച്ചം തുടിച്ചു മിഴികളീൽ
ചിരിയുടെ തുടക്കം കുറിച്ചു പുതുമയിൽ
കായൽ ഞൊറികളിലാകവേ
കവിയും സന്ധ്യാകുങ്കുമം
താവും തങ്കക്കവിളുകൾ
തരും കവിതയിൽ (ഒരു തരി..)

ഇണകൾ ചേർന്നു പുണരും
നിറമെല്ലാം മോഹനം
ഇനി നാം കാണ്മതെല്ലാം
സ്വർഗ്ഗത്തിൻ ഭാവുകം
എങ്ങും ഹൃദയ ലയലാസ്യം
ഒഴുകും കാലം നമ്മുടെ
മനോരഥ്യയിൽ നീളെ പെയ്യും
പ്രഭാരശ്മികൾ കാണാം
പുതുകിനാക്കൾ (ഒരു തരി....)

പാടുന്ന ഗാനത്തിൻ

Title in English
Paadunna gaanathin

പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന
കാറ്റു വാഴും പൂവനം (2)
ഓളം തുള്ളുന്നെന്നിൽ
മോഹം ഒരു മോഹം
രാഗങ്ങളാക്കാമോ തെന്നലേ എന്നെന്നും (പാടുന്ന...)

ഈ വഴിയേ പുള്ളിപ്പൊൻ
തൂവലിൽ ചന്ദനം ചാർത്തി
പോവതെങ്ങോ
കുന്നത്തുങ്കാവിലെ കോവിൽ പിറാവേ (ഈവഴിയേ..)
നിറകതിരാടുന്ന പാടം
വഴിയിൽ കാണിച്ചു തന്നാൽ(2)
പോരാമോ എന്നോടൊപ്പം നീ
പൂരം കാണാൻ തിരികെ വരാം എന്നെന്നും (പാടുന്ന...)

ഉഷസ്സിന്റെ ഗോപുരങ്ങൾ

ഉഷസ്സിന്റെ ഗോപുരങ്ങൾ ഉയർന്നുവല്ലോ
ഉഷ മലരീ നികുഞ്ജം ഉണർന്നുവല്ലോ
ഉദയത്തിൻ തേരുരുളും നഭോരത്ന വീഥികളിൽ
ഉപവനജാലകങ്ങൾ തുറന്നുവല്ലോ
എത്ര പ്രിയങ്കരി എത്ര പ്രഭാമയി
എത്ര പ്രസന്നയീ ഭൂമി (ഉഷസ്സിന്റെ...)

വിട പറയുമ്പോൾ  നീലരജനിയാം കാമുകി തൻ
കരിമിഴി നനയിച്ച കുളിർമിഴി നീർ
മഴവില്ലു സ്വപ്നം കണ്ടു മയങ്ങുന്നു തുഷാരമായ്
മരതക മണ്ഡപത്തിൽ മകുടങ്ങളിൽ
എത്ര മനോഹരി എത്ര ലജ്ജാവതി
എത്ര വിനീതയീ ഭൂമി  (ഉഷസ്സിന്റെ...)

Film/album

അമ്മേ മഹാമായേ

Title in English
Amme Mahamaye

അമ്മേ മഹാമായേ ഞങ്ങടെ
കണ്ണീർ കണ്ടില്ലേ
എന്നും കോരൻ കൈകളിലേന്തും
കുമ്പിളു കണ്ടില്ലേ
അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ
സ്വപ്നങ്ങൾക്കും ദുഃഖങ്ങൾക്കും
ഉത്തരം നീയല്ലേ (അമ്മേऽ.......)

തെറ്റിമൂട്ടിൽ കുടികൊള്ളും കാളീ
തെക്കും കാവിലെ ശ്രീഭദ്രകാളീ
താളപ്പൂക്കൾ മേളപ്പൂക്കൾ
താലപ്പൊലികളും
ഉണരുണരൂ ഉണരുണരൂ
ഉടയവളേ നീ (അമ്മേ...)