കലയുടെ ദേവി

Title in English
kalayude devi

കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി
പ്രഭാമയി പ്രതിഭാമയി
പ്രകൃതി അനശ്വരരാഗമയി
കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി
കാന്തിമതി നിത്യ ശാന്തിമതി

അവളുടെ ചിരിയായ് പൊൻവെയിലണയും
അവളുടെ ഗാനമായ് ചന്ദ്രിക ഉതിരും
അവളുടെ സങ്കല്പ നൂപുരച്ചിലങ്കകൾ
ആനന്ദ വാസന്ത രത്നങ്ങളാകും
കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി

Film/album
Raaga

സപ്തസ്വരങ്ങളാടും

Title in English
Sapthaswarangaladum

സപ്തസ്വരങ്ങളാടും  സ്വർഗ്ഗപ്രവാഹിനി
സ്വപ്നങ്ങൾ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിൻ ഗിരിശൃംഗത്തിൽ നിന്നും (2)
ആകാരമാർന്നൊഴുകും ഭാവകല്ലോലിനി (സപ്ത.....)

പൊന്നുഷസന്ധ്യയിൽ ഭൂപാളമായ് വന്നു
പള്ളിയുണർത്തുന്നെന്നങ്കണപ്പൂക്കളേ
സന്ധ്യയിൽ ഹിന്ദോള കീർത്തനമാല്യമായ് ആ... (2)
ചുംബിച്ചുണർത്തുന്നെൻ കൃഷ്ണ ശില്പങ്ങളെ (സപ്തസ്വരങ്ങ...)

വാണീ മനോഹരീ തൻ മുലപ്പാൽക്കടൽ
ഗാനമായ് ജീവനിൽ പൗർണ്ണമിച്ചോലയായ്
ഇന്ദ്രിയതല്പങ്ങൾ എന്നാത്മ മന്ദിര (2)
പ്പൊന്മണി മഞ്ചങ്ങളിന്നു നിൻ സേവകർ (സപ്തസ്വരങ്ങ...)

കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ

ആർപ്പോ ഈയോ ഈയോ ഈയോ
കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ
ഓളം കീറിമുറിച്ചോടുന്നേ
ഒന്നാം തിര തേടീ പോകുന്നേ
തിത്തിത്താരാ തക തിത്തൈ തകതോം
തിത്തിത്താരാ തക തിത്തൈ തകതോം
തിത്തൈ തക തിത്തൈ തക തിത്തൈ തക തോം (കാരിച്ചാൽ....)

ചുണ്ടനു കൂട്ടായിട്ടാരാരുണ്ട്
പമ്പ വളർത്തിയ പിള്ളേരുണ്ട്
കണ്യാട്ടുകുളങ്ങര ഭഗവതിയുണ്ട്
മണ്ണാറശ്ശാല നാഗരാജാവുണ്ട്
തിത്തൈ തക തിത്തൈ തക
തിത്തൈ തക തോം (കാരിച്ചാൽ....)

ഗാനശാഖ

ഓണം തിരുവോണം വന്നു

ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
കാറ്റലകൾ പാട്ടുകളായ്
കാടെങ്ങും പൂവിളിയായ്
ആകാശത്താവണിയുടെ കല
പൂവണിയായ് (ഓണം...)

കൊട്ടുമേളം പോരെന്നോതി
തുള്ളാതിരിക്കരുതേ
ചെണ്ടയുണ്ട് മദ്ദളമുണ്ട്
ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
കൊമ്പുണ്ട് കുഴലുമുണ്ട്
പോരെങ്കിൽ കുരവയുമുണ്ട്
ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

ഗാനശാഖ

പൊലിക പൊലിക

 പൊലിക പൊലിക  പൊലിക  പൂപ്പട
പൊലിക  പൊലിക  വ് പൂക്കളം
പൊലിക  പൊലിക  പൊലിക  ദൈവമേ
വാമനനായ് വന്ന സത്യമെ
മാവേലി വാഴ്ക മലനാടു വാഴ്ക
മാനവത്വം വാഴ്ക (പൊലിക ...

വീണ്ടുമൊരു പൊന്നോണം
വീണ്ടുമൊരു വാഗ്ദാനം
ഓർമ്മകൾ തൻ നാടൻ പാട്ടുകൾ
ഓരോ മനസ്സിലും രാഗതാളങ്ങൾ
നമ്മളൊന്നായ് വാണ കാലം
നമ്മൾ സ്നേഹം പകർന്ന കാലം
ജാതിമതങ്ങളൊഴിഞ്ഞ കാലം
ഇന്നു സ്വപ്നമായ കാലം
വീണ്ടുമോർക്കയായ് നാം
വീണ്ടുമോർക്കയായ് (പൊലിക ..)

ഗാനശാഖ

മലനാടൻ തെന്നലേ

മലനാടൻ തെന്നലേ മലയാള മന്ത്രമേ
ഗുരുവായൂരമ്പലത്തിൽ ഭജനം കഴിഞ്ഞു വന്ന
സ്വർഗ്ഗവാതിലേകാദശി തൊഴുത പുണ്യമിത്തിരി
പുൽക്കുടിലിൽ തൂവുകയീ
ഇന്നു തിരുവോണമല്ലേ
കോരനിന്നും കുമ്പിളല്ലേ
(മലനാടൻ....)

തുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടി
പൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടും
വൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)
നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടും
വന്ന മണിത്തെന്നലേ മലയാളഗാനമേ
മലനാടൻ തെന്നലേ മലയാള മന്ത്രമേ

ഗാനശാഖ

പായിപ്പാട്ടാറ്റിൽ വള്ളം കളി

പായിപ്പാട്ടാറ്റിൽ വള്ളം കളി
പമ്പാനദി തിരയ്ക്ക് ആര്പ്പുവിളി
കാരിച്ചാൽ ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും  പോർ വിളിയിൽ ആ
വലിയ ദിവാൻ ജിയും മുൻ നിരയിൽ (പായിപ്പാട്ടാറ്റിൽ..)

ഒന്നാനാം ചുണ്ടനേലമരം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ (2)
ഉത്സവക്കാവിലും  കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ നിന്നെ
തേടി തുഴഞ്ഞു വരുന്നു
നിന്റെ ചെറുമി തൻ ചുരുളൻ വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
നമ്മെച്ചൂഴും പളുങ്കു വെള്ളം (പായിപ്പാട്ടാറ്റിൽ..)

ഗാനശാഖ

മണ്ണിൻ മണമീണമാക്കും

മണ്ണിൻ മണമീണമാക്കും
മലയാളത്തത്തമ്മേ
ഓണവില്ലിൻ നാദം കേൾപ്പൂ
ഓമനക്കിളിയമ്മേ (മണ്ണിൻ..)

നിൻ പാട്ടിൻ വീചികളിൽ ആ
പുന്നെല്ലിൻ ഗന്ധമൂറും
നീ ചൊല്ലും കഥകൾ കേട്ടാൽ
നെഞ്ചാകെ ഓർമ്മ പൂക്കും
ഇണയട്ടെ പുള്ളുവഗീതം
ഉയരും നിൻ പാട്ടിനൊപ്പം (മണ്ണിൻ..)

തുഞ്ചന്റെ കാകളിയിൽ ഒരു
പഞ്ചാരപ്പാട്ടു പാടൂ
കുഞ്ചന്റെ തുള്ളലിൽ നിന്നും
തേൻ ചോരും താളമേകൂ
ഉണരട്ടെ പഞ്ചമരാഗം
ഉണരട്ടെ കേരളസ്വപ്നം (മണ്ണിൻ..)

ഗാനശാഖ

മലയാളപ്പൊന്നമ്പല മണിവാതിൽ

മലയാളപ്പൊന്നമ്പല മണിവാതിൽ തുറന്നു
മനസ്സുകൾ വിളക്കുകളായി
പുലരിയിൽ സൂര്യന്റെ പുഷ്പാഭിഷേകം
ഇരവായാൽ ഓണനിലാകളഭാഭിഷേകം (മലയാള...)

സ്മൃതിയാം ഇന്നലെ നിർമ്മിച്ച രഥത്തിൽ
നാളെയാം സങ്കല്പത്തിടമ്പേറിയിരിപ്പൂ
ഇന്നിന്റെ കരങ്ങൾ വലിക്കുന്ന കയറിൽ
ഒന്നു ചേർന്നലിയുന്നീ നാടിന്റെ നഖങ്ങൾ (മലയാള..)

ഒരുമിച്ചു വിടരുമീ ദീപങ്ങളഖിലം
ഒരു രാജരാജന്റെ കഥയുച്ചരിപ്പൂ
ത്യജിക്കുന്ന സുഖത്തിൽ ജയമാണു തോൽ‌വി
എന്നേറ്റു പാടുന്നെൻ നാടിന്റെ ചരിതം (മലയാള...)

ഗാനശാഖ

ഉയരുകയായ് സംഘഗാനമംഗളഘോഷം

ഉയരുകയായ് സംഘഗാന മംഗളഘോഷം
ഉണരുകയായ് മലയാള മായികഘോഷം
വീരകേരളം ജയിപ്പൂ ധീരകേരളം
പഞ്ചവാദ്യമുഖരിതം ഹരിതവർണ്ണ ശോഭിതം
കേരളം കേരളം ( ഉയരുകയായ്...)

അമ്മ ദൈവമെന്നു ചൊല്ലും ധന്യകേരളം
പെണ്മയിലെ ഉണ്മ കണ്ട വന്ദ്യകേരളം
കളരികൾ തൻ സംസ്കാരം പകർന്ന കേരളം
കരളുറപ്പിൻ കഥ ചരിത്രമായ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

വിദ്യ വിത്തമെന്നു കണ്ട നാടു കേരളം
സദ്യ നൽകി വിശന്നിരിക്കുമമ്മ കേരളം
സമതയെന്ന പാത കണ്ട പുണ്യകേരളം
കഥകളിയാൽ ലോകം വെന്ന കാവ്യ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

ഗാനശാഖ