അമ്മയും മകളും

Title in English
ammayum makalum

അമ്മയും മകളും ഒന്നു രണ്ടായ
പുഴയും കൈവഴിയും
അകന്നെന്നു തോന്നും
എങ്കിലുമൊരു തെന്നൽ ആലിംഗനം ചെയ്യും
ഇരുവരെയും ആലിംഗനം ചെയ്യും
(അമ്മയും...)

തായ് നദിയൊഴുകും വഴി വേറേ
കൈവഴിയൊഴുകും തടം വേറെ
രണ്ടിലും നിറയുന്ന ജലമോ
രണ്ടിലും തുടിക്കുന്ന കുളിരോ
ഒന്നു തന്നെ ഭാവം ഒന്നു തന്നെ
(അമ്മയും...)

പുതുവെള്ളം വന്നാൽ പകുത്തു നൽകും
ചെറിയ നൊമ്പരവും പങ്കു വെയ്ക്കും
അമ്മയാം സ്നേഹപ്രവാഹം
ആ രാഗപീയൂഷ വർഷം
ഉണ്മയല്ലേ നിത്യ നന്മയല്ലേ
(അമ്മയും...)

Film/album

കളിയും ചിരിയും ഖബറിലടങ്ങും

കളിയും ചിരിയും ഖബറിലടങ്ങും

കല്പന കാക്കാൻ നമ്മൾ മടങ്ങും

ജല്ല ജലാലിൻ ചൊല്ലിൻ പടിയേ

ജന്നത്തുൽ ഫിർ ദൗസിൽ കടക്കും (കളിയും...)

മൂന്നുകണ്ടം തുണിയിലാ മയ്യത്തു പൊതിഞ്ഞു

മുകളിൽ നീലാകാശ വിളക്കുകളണഞ്ഞു

ജനനവും മരണവും അല്ലാഹുവിന്റെ

കരുണയാൽ നടക്കുമെന്നൊരു കാറ്റു മൊഴിഞ്ഞു

എല്ലാം നൽകും നീയള്ളാ എല്ലാം എടുക്കും നീയള്ളാ (കളിയും..)

ഒന്നു കാണാൻ കഴിവില്ലാതരികിൽ ഞാൻ നിന്നു

ഒരിക്കലും കത്താത്ത മിഴികളുമായി

തുടക്കവും ഒടുക്കവും അല്ലാഹുവിന്റെ

പടിക്കലാണെന്നപ്പോഴൊരു മിന്നൽ മൊഴിഞ്ഞു

Music

ജീവിതം പോലെ നദിയൊഴുകി

Title in English
Jeevitham pole nadi

ജീവിതം പോലെ നദിയൊഴുകി
ഭാവന പോലെ തിരയിളകി
അകലെയകലെ കടൽ വിളിക്കുന്നു
ആശാസാഗരം വിളിക്കുന്നു (ജീവിതം....)

മലയടിവാരത്തിൽ കുതിച്ചു ചാടീ
മയിലാടും കുന്നിനെ പുണർന്നു പാടി
കരിങ്കല്ലിൽ മുഖം തല്ലി
കൊടുങ്കാറ്റിൽ വഴി തെറ്റി
പദയാത്ര തുടരുന്നു പമ്പാനദി
കണ്ണുനീർമണികളേ ചിരിയുടെ
ചിലമ്പാക്കും പമ്പാനദി (ജീവിതം..)

നദിയുടെ ദർശനം പകർത്തുക നീ
നന്മതന്നോളങ്ങളുണർത്തുക നീ
എരിവേനൽ പടർന്നാലും
നിഴൽ കാണാതലഞ്ഞാലും
തളരാതെ നിൻ യാത്ര തുടരുക നീ
ഇരുൾ മൂടും വീഥിയിൽ വെളിച്ചത്തിൻ
മലരായ് വിടരുക നീ (ജീവിതം..)

തുടക്കവും ഒടുക്കവും സത്യങ്ങൾ

Title in English
Thudakkavum odukkavum

തുടക്കവും ഒടുക്കവും സത്യങ്ങൾ 
ഇടയ്ക്കുള്ളതൊക്കെയും കടംകഥകൾ 
കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങു പോലെ 
വിധിക്കൊത്തു വിളയാടും മനുഷ്യരൂപം 
(തുടക്കവും..) 

സ്വപ്നമാം നിഴൽ തേടി ഓടുന്ന പാന്ഥനു 
സ്വർഗവും നരകവും ഭൂമിതന്നെ
മാധവ മധുമയ മാധവമാവതും 
മരുഭൂമിയാവതും മനസ്സുതന്നെ 
(തുടക്കവും..)

മൊട്ടായ്‌ പൊഴിയും മലരായ്‌ പൊഴിയും 
ഞെട്ടിലിരുന്നേ കരിഞ്ഞും കൊഴിയും 
ദേഹിയും മോഹവും കാറ്റിൽ മറയും 
ദേഹമാം ദുഃഖമോ മണ്ണോടു ചേരും 
(തുടക്കവും..)

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ

Title in English
Hridayasarassile Pranayapushpame

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ 
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ 
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ 
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

Year
1968

സിന്ധുഭൈരവീ രാഗരസം

Title in English
Sindhubhairavee Raagarasam

സിന്ധു ഭൈരവീ - രാഗരസം
സിന്ധു ഭൈരവീ രാഗരസം
സിന്ധു ഭൈരവീ രാഗരസം
സുന്ദര ഗന്ധർവ്വ ഗാനരസം
സിന്ധു ഭൈരവീ രാഗരസം
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും 
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും 
ഇന്ദ്രമനോ മധുര മന്ത്രരസം
സിന്ധു ഭൈരവീ രാഗരസം

കല്യാണി കമനീയ ഗാന പ്രദായിനി
കല്യാണമണ്ഡപ മോഹിനി കളവാണി
ശൃംഗാര യൗവ്വന സ്വപ്നാനുഭൂതികൾ 
സങ്കൽപരംഗമൊരുക്കുന്ന സ്വരവേണി
സിന്ധു ഭൈരവീ രാഗരസം

Year
1968

ഭൂഗോളം തിരിയുന്നു

Title in English
Bhoogolam Thiriyunnu

ഭൂഗോളം തിരിയുന്നൂ
ഭൂതവും ഭാവിയും അറിയാതേ
ഭൂഗോളം തിരിയുന്നൂ
തിരിയുന്ന ഗോളത്തില്‍ 
തീരങ്ങള്‍ കാണാതേ
യാത്രക്കാര്‍ അലയുന്നൂ 
ഭൂഗോളം തിരിയുന്നൂ

ഇരുളും വെളിച്ചവും
ഇടകലര്‍ന്നൊഴുകും
ഈഗോള നാടകവേളയില്‍
ഇഴയുന്ന നിഴലുകള്‍ 
നിമിഷത്തില്‍ വളരുന്നു
മറയുന്നു - പിന്നെയും തെളിയുന്നു
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ

Year
1968

മനുഷ്യനെ നായെന്നു വിളിക്കരുതേ

മനുഷ്യനെ നായെന്നു വിളീക്കരുതേ
നായ്ക്കളെയപമാനിക്കരുതേ
പേ പിടിച്ചാൽ കടിക്കുന്നു നായ്ക്കൾ
പേയില്ലാതെ കടിക്കുന്നു മനുഷ്യർ (മനുഷ്യനെ...)

ഉരുള നൽകും കൈകളെ വണങ്ങും
ഉറക്കമില്ലാതെ കാവൽ കിടക്കും
നാവിലെ രുചി മനസ്സിൽ നിറയ്ക്കും
നായ്ക്കൾ നന്ദി തൻ പ്രതിബിംബങ്ങൾ (മനുഷ്യനെ...)

അഭയമേകും ഹൃദയത്തിൽ ചവിട്ടും
കയറിക്കഴിഞ്ഞാലേണിയെ മറക്കും
ചിരിച്ചു കൊണ്ടേ കഴുത്തു ഞെരിക്കും
മനുഷ്യരവരെയുമടിമകളാക്കി (മനുഷ്യനെ...)

Film/album

അണിവാകച്ചാർത്തിൽ

Title in English
Anivaka charthil

അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ   ( അണിവാകച്ചാര്‍ത്തിൽ ..)

ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
ആ‍..ആ..ആ..
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..)

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും

Year
1993
Music

കൈകൊട്ടിക്കളി തുടങ്ങീ

Title in English
Kaikotti Kali thudangi

കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന്‍ നെഞ്ചില്‍
കഥകളി കേളി തുടങ്ങീ
നളചരിതം ഒന്നാം ദിവസമാണോ
കളമൊഴീ ഈക്കഥ സീതാസ്വയംവരമോ

സ്വപ്നത്തിലോമന ദമയന്തിയായോ
മിഥിലാപുരത്തിലെ ജാനകിയായോ
കചദേവയാനിതന്‍ കഥകേള്‍ക്കും നേരം
കണ്മണീ നിന്‍ കവിള്‍ നനയുന്നതെന്തേ

അനുരാഗയമുനയ്ക്കു തടസ്സങ്ങളില്ലാ
അഴകേ നിന്നാശയ്ക്കു വിലങ്ങുകളില്ലാ
കതിര്‍മണ്ഡപത്തിലെ തോരണമൊരുക്കാന്‍
കളിത്തോഴിമാര്‍ ഞങ്ങള്‍ കാത്തിരിക്കുന്നു

കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന്‍ നെഞ്ചില്‍
കഥകളി കേളി തുടങ്ങീ
നളചരിതം ഒന്നാം ദിവസമാണോ
കളമൊഴീ ഈക്കഥ സീതാസ്വയംവരമോ