നീയെന്നെ ഗായകനാക്കി

Title in English
Neeyenne gayakanakki

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2)
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ  (2)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)

കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങൾ..
നിൻ പ്രിയ കാൽത്തള നാദങ്ങൾ (2)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)

കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ..
നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)‍
ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം

Year
1993
Music

ഹരികാംബോജി രാഗം പഠിക്കുവാൻ

Title in English
Harikamboji ragam

ഹരി കാംബോജി രാഗം പഠിക്കുവാൻ
ഗുരുവായൂരിൽ ചെന്നൂ ഞാൻ..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പൻ കണ്ടില്ലാ.. (ഹരി..)

രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാൻ പോകുന്നു (2)
നാരായണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തിൽ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)

വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാൻ
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്  വിറകിനു പോകുന്നു

Year
1993
Music

ഗുരുവായൂരപ്പാ നിൻ മുന്നിൽ

Title in English
Guruvayurappa nin

ഗുരുവായൂരപ്പാ നിൻ മുന്നിൽ  ഞാൻ
എരിയുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്റെ..
കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

Year
1993
Music

ഒരുപിടിയവിലുമായ് ജന്മങ്ങൾ

Title in English
Oru pidi avilumay

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)

ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..)
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)

എൻ മിഴിനീരിലെ നാമ ജമപങ്ങളെ

Year
1993
Music

പാടാനാവാത്ത രാഗം

Title in English
Padanavatha ragam

പാടാനാവാത്ത രാഗം
പറയാനാവാത്ത ഭാവം
എഴുതാനാവാത്ത ഗാനം
എന്നനുരാഗം 
(പാടാനാവാത്ത... )

മാനസം മന്ദാരവാടി
മാദകസൂനങ്ങൾ ചൂടി
മോഹത്തിലാടി ദാഹത്തിൽ പാടി
സ്നേഹത്തിന്നുറവകൾ തേടി
പാടാനാവാത്ത രാഗം
പറയാനാവാത്ത ... 

മന്മഥകേളികൾ കാട്ടും കാറ്റിൽ
മയങ്ങും വനി പോലെ
വിലാസലഹരിയിൽ വിരുന്നൊരുക്കും
വികാരസദനം ഞാൻ 

പാടാനാവാത്ത രാഗം
പറയാനാവാത്ത ഭാവം
എഴുതാനാവാത്ത ഗാനം
എന്നനുരാഗം 

Film/album

മനുഷ്യൻ കൊതിക്കുന്നു

Title in English
Manushyan kothikkunnu

മനുഷ്യൻ കൊതിക്കുന്നു - ദൈവം വിധിക്കുന്നു
മനസ്സിന്റെ മാണിക്യശില്പങ്ങൾ തകരുന്നു
മധുരിക്കുംസ്വപ്നങ്ങൾ മിഴിനീരിലലിയുന്നു 
മനുഷ്യൻ കൊതിക്കുന്നു - ദൈവം വിധിക്കുന്നു

ഒരു പൂവു കിട്ടുമ്പോൾ ഒരു പൂവനം വേണം
ഒരു വനി കിട്ടുമ്പോൾ ഒരു വസന്തം വേണം
അഭിലാഷപുഷ്പങ്ങൾ ആയിരം വിടരുന്നു
അവസാനം മരണത്തിൻ കൊടുങ്കാറ്റിൽ കൊഴിയുന്നു 
മനുഷ്യൻ കൊതിക്കുന്നു - ദൈവം വിധിക്കുന്നു

കണ്ണുനീരൊപ്പുവാൻ സ്വർണ്ണത്തിനാകുമോ
കാഞ്ചനം ആത്മാവിൻ വേദന മാറ്റുമോ
നിൻ നിണം വേർപ്പാക്കി നേടാത്ത നിധിയെല്ലാം
നിൻ ജീവവേദിയിൽ ശാശ്വതമാകുമോ 

Film/album

ആരും കാണാതയ്യയ്യാ

Title in English
Aarum kaanathayyayya

ആരും കാണാതയ്യയ്യാ 
അല്ലിപ്പൂക്കളിലയ്യയ്യാ
ആരും കാണാതയ്യയ്യാ 
അല്ലിപ്പൂക്കളിലയ്യയ്യാ
ആരും കാണാതല്ലിപ്പൂക്കളില്‍ 
അങ്ങനെയിങ്ങനെ ചാഞ്ചാടി
ആടി വരും കാറ്റളിയാ
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ

കടലല്ലേ നിന്‍ പള്ളിയറ
കായലിലല്ലേ കാപ്പികുടി
പൂത്ത പടര്‍പ്പിന്നുള്ളിലുറങ്ങി
ഉണര്‍ന്നാലുടനൊരു കുമ്മിയടി
കുമ്മിയടി കുമ്മിയടി
കുമ്മിയടി കുമ്മിയടി

Film/album

കടലിനെന്തു മോഹം

Title in English
Kadalinenthu moham

ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ....
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കാറ്റിനെന്തു മോഹം
കലിയിളകിത്തുള്ളാന്‍ മോഹം 
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...

കട്ടമരത്തോണിയേറി 
കരകാണാക്കടല്‍ നടുവില്‍
കട്ടമരത്തോണിയേറി 
കരകാണാക്കടല്‍ നടുവില്‍
അലയിളക്കി നീന്തിവരും
മീന്‍പിടുത്തക്കാരനോ
അലയിളക്കി നീന്തിവരും
മീന്‍പിടുത്തക്കാരനോ
അരവയറു നിറയാന്‍ മോഹം
അരവയറു നിറയാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...

Film/album

ഓരോ പൂവും വിടരുമ്പോൾ

ഓരോ പൂവും വിടരുമ്പോൾ
ഭൂമി കോരിത്തരിക്കും ഈ
ഭൂമി കോരിത്തരിക്കും
എല്ലാം സഹിക്കുന്ന ത്യാഗത്തിൻ പുഞ്ചിരി
എന്നു തൻ നിധിയെ വിളിക്കും
കാലം രമിക്കുന്ന കാവ്യേതിഹാസത്തിൽ
കഥയൊന്നു കൂടിത്തെളിയും
പൂവുകൾ കോടി വിടരട്ടേ
പുസ്തകങ്ങൾ കോടി ജനിക്കട്ടേ (ഓരോ പൂവും...)

പൂക്കളായ് മാറാൻ പഠിക്കുക നാം
പുലരികളാകാൻ വളരുക നാം
പകയുടെ മുള്ളിൽ കുരുങ്ങിടാതെ
പാപത്തിൻ പാഴ്മണ്ണിൽ താഴ്ന്നിടാതെ
വിശ്വമനസ്സിൽ നാമലിയട്ടെ
വിശ്വാസഗംഗയാറൊഴുകട്ടേ (ഓരോ പൂവും..)

ആരംഭമെവിടെ അപാരതേ

ആരംഭമെവിടേ അപാരതേ
ഉദരത്തിലോ ഹൃദയത്തിലോ
ബീജത്തിലോ പരബ്രഹ്മത്തിലോ (ആരംഭമെവിടെ...)

ഉയരും മുൻപേ കടലിനു സ്വന്തം
ഉതിർന്നു വീണാൽ മണ്ണിനു സ്വന്തം
മഴയായ് മാറും മുകിലിന്നാരാണമ്മ
ത്യജിക്കും കടലോ
അണയ്ക്കും കരയോ (ആരംഭമെവിടെ...)

വളരും മുൻപേ മണ്ണീലടങ്ങും
വളർന്നു പോയാൽ മാനത്തു നോക്കും
ഒരു മുത്തമേകാൻ ഭൂമിക്കു കഴിയില്ലല്ലോ
വളരും മരങ്ങൾ
അകന്നേ പോകും മുഖങ്ങൾ (ആരംഭമെവിടെ...)