പകൽ വിളക്കണയുന്നൂ

Title in English
Pakal vilakkanayunnu

ഓ......
പകൽവിളക്കണയുന്നു
പടിഞ്ഞാറു രക്തം ചിതറുന്നു
കറുത്ത വസ്ത്രവുമായ്‌ കലിയുഗരാത്രിതൻ
കാവൽരാക്ഷസനണയുന്നു

സന്ധ്യേ ശാരദ സന്ധ്യേ നീയുമാ
ചെന്തീച്ചുഴിയിൽ ഞെരിഞ്ഞമർന്നു
വാസരസ്വർണ്ണരഥത്തെ അമർത്തിയ
വാരിധി നിന്നെയും കവർന്നെടുത്തു
(പകൽ..)

താരം ചിരിച്ചതും വഞ്ചനയിൽ
മേഘം നിന്നതും പരിഹാസത്തിൽ
വേദനതൻ അലയാഴിയിൽ മുങ്ങിയ
ജീവനെയോർത്തവർ കൈയ്യടിച്ചു
(പകൽ...)

തീർത്ഥയാത്ര തുടങ്ങി

Title in English
theertha yathra thudangi

ഓ.. ഓ...
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി
വിധിയുടെ പിന്‍പേ കഥയറിയാതെ
കാറ്റില്‍ അലയും കരിയില പോലെ
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..

ആശാകിരണം പോലെ അജ്ഞാതതാരക അകലെ
ഉലയും ഹൃദയം പോലെ അലയും നീര്‍മുകില്‍
അകലേ അകലേ
ജീവിതമാം തീവണ്ടി പോകുവതെവിടേ - എവിടേ
പോകുവതെവിടേ - എവിടേ 
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..

ഏതോ രാവിൽ

Title in English
etho raavil

ഏതോ രാവില്‍..
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായീ
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി

തേങ്ങും തേനൂറും പൂവിന്റെ ദാഹം
കാണാതെ തെന്നല്‍ തേരുകള്‍ മാഞ്ഞു
പൂനിലാവില്‍ - പൂനിലാവില്‍
പാലരുവിയും മാഞ്ഞു
ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി

തേടും വീഥിയില്‍ വീഴുന്നു മോഹം
പാടാതെ നെ‍ഞ്ചില്‍ വിങ്ങുന്നു ഗാനം
പാഴ്സ്വരം ഞാന്‍ -  പാഴ്സ്വരം ഞാന്‍
പാട്ടുകാരനെ തേടി

ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായീ
ഏതോ രാവില്‍... 

കണ്ണീരിലല്ലേ ജനനം

Title in English
Kanneerilalle jananam

കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം - ഈ മണ്ണില്‍ 
കണ്ണീരിലല്ലേ ജനനം

വിടരുന്നു മോഹങ്ങളിവിടെ
പടരുന്നു സങ്കല്‍പ്പമിവിടെ
പാറുന്നു കരളിന്‍ പരാഗങ്ങള്‍ നോവില്‍
(കണ്ണീരിലല്ലേ..)

വളരുന്ന വ്യാമോഹനടയില്‍
തളരുന്നു പാദങ്ങളൊടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍

കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം - ഈ മണ്ണില്‍ 
കണ്ണീരിലല്ലേ ജനനം

താളം തെറ്റിയ രാഗങ്ങൾ

താളം തെറ്റിയ രാഗങ്ങൾ
തകർന്ന ജീവിതങ്ങൾ
കാലം രചിച്ച കോലങ്ങൾ
കറുത്ത ചിത്രങ്ങൾ
കറുത്ത ചിത്രങ്ങൾ (താളം തെറ്റിയ...)

അഭിസാരികയായണിഞ്ഞൊരുങ്ങും
നഗരത്തിൻ നടനം(2)
അപസ്വരങ്ങൾ അവതാളങ്ങൾ
അലറും പൊയ്മുഖങ്ങൾ
വേദാന്തജാലങ്ങൾ ഇവിടെ
വേരറ്റു വീഴുന്നു(താളം തെറ്റിയ...)

പകലിൻ തേരുകൾ തകർന്നിടുമ്പോൾ
ഉണരും വാതിലുകൾ (2)
സ്വപ്നങ്ങൾക്കും വാടക വാങ്ങും
മാംസപൂക്കടകൾ
ആദർശസംഹിതയോ കാവൽ
നായ് പോലെ കിടക്കുന്നു(താളം തെറ്റിയ...)

Film/album

ചന്ദനക്കുളിർ ചൂടി വരും കാറ്റ്

ചന്ദനക്കുളിർ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
സ്വർണ്ണമല്ലീ നിൻ മനസ്സിൽ പൂത്തു മറ്റൊരു താരാട്ട് (ചന്ദന..)

താളമിടും കാറ്റേ താമരപൂങ്കാറ്റേ (2)
തങ്കക്കുടത്തിൻ പൂവയറ്റിൽ ആൺ പൂവോ പെൺ പൂവോ
പൂവിരിഞ്ഞു കാണാൻ പുളകമാല ചാർത്താൻ
മാസമെത്ര ദിവസമെത്ര നാഴികകളെത്ര (ചന്ദന..)

കാത്തിരിക്കും ഞാനെൻ കണ്ണിലെണ്ണ തൂവി(2)
പൊന്നും കുടത്തിൻ വേദനയിൽ കരയാമോ ചിരിക്കാമോ
ആ വെളിച്ചം പൂത്താൽ ആ മുഖത്തിൻ മുൻപിൽ
വേനലെന്ത് വർഷമെന്ത് വസന്തമെനിക്കെല്ലാം (ചന്ദന...)

Film/album

എന്തിനീ ജീവിതവേഷം

എന്തിനീ ജീവിതവേഷം
എന്തിനീ മോഹാവേശം
ജനനവും മരണവും തുടർക്കഥ
എല്ലാം ചേർന്നൊരു കടംകഥ
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കി വിട്ട പമ്പരം (2) (എന്തിനീ...)

കാടാറുമാസം കടന്നു
നാടാറുമാസം നടന്നൂ (2)
വെളിച്ചം കാണാതലഞ്ഞൂ
ഇരുട്ടിൻ തടവിൽ കഴിഞ്ഞൂ
വിളി കേട്ടില്ലല്ലോ നേതാക്കൾ
ഒളി തന്നില്ലല്ലോ ദൈവങ്ങൾ
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കി വിട്ട പമ്പരം (2) (എന്തിനീ...)

Film/album

അസ്തമയചക്രവാളം

Title in English
Asthamaya chakravaalam

അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു
ഉടല്‍ വാടിപ്പൊഴിയുന്ന കുസുമരത്നങ്ങളേ
ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍
ഉദയത്തിലെന്തിനു ചിരിച്ചൂ
അസ്തമയ ചക്രവാളം

ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടന പത്രികകള്‍
ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടന പത്രികകള്‍
ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയെ
എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം - വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി
അസ്തമയ ചക്രവാളം

ജയിക്കാനായ് ജനിച്ചവൻ ഞാൻ

Title in English
Jayikkaanay janichavan

ജയിക്കാനായ് ജനിച്ചവൻ ഞാൻ
എതിർക്കാനായ് വളർന്നവൻ ഞാൻ
കാലത്തിൻ കോവിലിൽ പൂജാരി
ഞാൻ കള്ളന്റെ മുൻപിൽ ധിക്കാരി
ജയിക്കാനായ് ജനിച്ചവൻ ഞാൻ
എതിർക്കാനായ് വളർന്നവൻ ഞാൻ

എനിക്കു മേലേ ദൈവം
അമ്മേ -എന്റെ അമ്മേ
എനിക്കു മേലേ ദൈവം
എനിക്കു താഴെ ഭൂമി
ഭീരുവിൻ വിടുവായ്ക്കു മാപ്പ് നൽകും
ഞാൻ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും
അഗ്നി പോലെ വരുന്നൂ
അലകടൽ പോലെ വരുന്നൂ
ആഞ്ഞു വീശും കൊടുങ്കാറ്റായ് ഞാൻ വരുന്നൂ
ജയിക്കാനായ് ജനിച്ചവൻ ഞാൻ
എതിർക്കാനായ് വളർന്നവൻ ഞാൻ

ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ

Title in English
Janikkumbol nammal

ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ
സ്നേഹം പകർന്നും മോഹം നുകർന്നും
വളർന്നു കഴിഞ്ഞാൽ വെറും മൃഗങ്ങൾ
വെറും മൃഗങ്ങൾ (ജനിക്കുമ്പോൾ...)

ഞാനെന്ന ഭാവത്തിൻ ബലിപീഠത്തിൽ
നാമേ നമുക്കെന്നും ബലിയാടുകൾ
മരണത്തിൻ ദുർമ്മുഖം കണി കാണുമ്പോൾ
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാൻ
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാൻ (ജനിക്കുമ്പോൾ...)

വിളിച്ചാൽ കേൾക്കാത്ത വിജനതയിൽ
വിരഹി ഞാൻ വിധിയുടെ തടവുപുള്ളി
കാലമാം ഗുരുവിന്റെ കണക്കു ബുക്കിൽ
താളിനിയില്ലെന്റെ കണക്കെഴുതാൻ
താളിനിയില്ലെന്റെ കണക്കെഴുതാൻ (ജനിക്കുമ്പോൾ...)