ഓണക്കോടിയുടുത്തു മാനം

ഓണക്കോടിയുടുത്തു മാനം
മേഘക്കസവാലേ വെൺ
മേഘക്കസവാലേ
മഴവില്ലിൻ മലർമുടിയിൽ ചൂടി
മധുഹാസം തൂകി അവൾ
മധുഹാസം തൂകി (ഓണക്കോടി...)

കർക്കിടകത്തിൻ കറുത്ത ചേലകൾ
വലിച്ചെറിഞ്ഞല്ലോ മാനം
വലിച്ചെറിഞ്ഞല്ലോ
കടലിൻ മോഹം തണുത്ത കരിമുകിൽ
വിളർത്തു മാഞ്ഞല്ലോ കാറ്റിൽ
വിളർത്തു മാഞ്ഞല്ലോ (ഓണക്കോടി...)

കന്നിക്കൊയ്ത്തിനു കാത്തിരിക്കും
പാടമുണർന്നല്ലോ നെല്ലിൻ
പാടമുണർന്നല്ലോ
മണ്ണിൻ മനസ്സിൽ വിടർന്ന കതിരുകൾ
ചിരിച്ചു നിന്നല്ലോ കനകം
കൊരുത്തു തന്നല്ലോ (ഓണക്കോടി...)

ഗാനശാഖ

മരതകപ്പട്ടുടുത്തു

മരതകപ്പട്ടുടുത്തു മലർ വാരിച്ചൂടുന്ന
മലയോരഭൂമികളേ
വയനാടൻ കുന്നുകളേ മലയാള
വയനാറ്റൻ കുന്നുകളേ (മരതക..)

ഇതിഹാസത്തേരുരുണ്ട വീഥികൾ
ഈ നാടിൻ ശക്തി കണ്ട വീഥികൾ
പാടി വരും പാലരുവി
തേടി വരും കാറ്റരുവി
ആനന്ദ മധുമാസമഞ്ജരി..മഞ്ജരി (മരതക...)

ഋതുദേവപ്പെൺകൊടി തൻ ലീലകൾ
ഇവിടത്തെ സ്വർഗ്ഗീയമേളകൾ
പുന്നാരപ്പൂങ്കുരുവി
പുളകത്തിൻ ഗാനകവി
അഭിരാമസംഗീത മാധുരി (മരതക...)

ഗാനശാഖ

കലയുടെ സർഗ്ഗമുഖങ്ങളൊരായിരം

കലയുടെ സർഗ്ഗമുഖങ്ങളൊരായിരം
അഴകിൽ വിടർത്തും മലനാടേ
നിനക്കു ദൈവം നൽകി ചിലങ്കകൾ
നിത്യമോഹന നിധിയായി (കലയുടെ...)

ദേവാലയമുഖ വാതിലിലാദ്യം
നീ കലയുടെ കൈത്തിരി വെച്ചു
ദേവദാസികൾ എണ്ണയൊഴിച്ചു
ദീപാവലികൾ വിരാജിച്ചു (കലയുടെ...)

രാമനാട്ടത്തിന്റെ ചിലമ്പൊലി
രാജസഭയിലുയർന്ന ചിലമ്പൊലി
കഥകളിമേളം ഉയർത്തീ കേരളം
ഒരു നവസ്വർഗ്ഗ പ്രഭ തൂകി (കലയുടെ..)

കൂത്തിൻ നിഴലിൽ കുഞ്ചൻ തൂകി
കാർത്തിക ദീപോജ്ജ്വലമാം തുള്ളൽ
കന്യകമാരുടെ കൈ കൊട്ടലിലീ
കലയുടെ നാടിൻ കരളുമലിഞ്ഞു (കലയുടെ..)

ഗാനശാഖ

തുടക്കം ചിരിയുടെ മുഴക്കം

Title in English
Thudakkam Chiriyude

തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൻ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണമിടിമിന്നലോടേ
നാളെ കരയണമിടിമിന്നലോടേ (തുടക്കം..)

സംഗീതമായ് തെന്നിയൊഴുകി അന്നു
സാഗരമായ് ഞാനിരമ്പി
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ സർവ്വവുമടങ്ങി
മോഹഭംഗത്തിൽ ഭാവന നടുങ്ങി (തുടക്കം,...)

എത്താത്ത സ്വപ്നമിന്നകലെ തേങ്ങും
ഏകാന്ത ദുഃഖങ്ങളരികെ
ഏതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി ഞാനൊരു
ഗാനപല്ലവിയായി (തുടക്കം...)

ചന്ദ്രരശ്മി തൻ (വെർഷൻ 2)

Title in English
Chandana Nadhiyil (version 2)

ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ
സുന്ദരിയാമൊരു മാൻപേട
പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി  
ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ
സുന്ദരിയാമൊരു മാൻപേട

പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു - തിങ്കൾ
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമർന്നു
ആദ്യത്തെ മധുവിധുരാവുണർന്നു -
രാവുണർന്നു
ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ
സുന്ദരിയാമൊരു മാൻപേട

എന്നെയൊരൽഭുത സൌന്ദര്യമാക്കിനീ
നിൻ വിരിമാറിൽ ചാർത്തുമ്പോൾ
രാഗരഞ്ജിനിയായ് ഞാൻ മാറുമ്പോൾ
പ്രണയപൌർണ്ണമി പൂത്തുലയുന്നു
പ്രേമാർദ്രമാധവം വിടരുന്നു - വിടരുന്നു

തുലാവർഷമേഘങ്ങൾ

Title in English
Thulavarsha Meghangal

തുലാവർഷമേഘങ്ങൾ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം   (തുലാവർഷ...)

മലരോടു മലർപൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവർഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ    (തുലാവർഷ...)

വഞ്ചിപ്പാട്ടുകൾ പാടിയൊഴുകി

വഞ്ചിപ്പാട്ടുകൾ പാടിയൊഴുകീ പമ്പാനദി
പുഞ്ചവയലിനു പുടവ നൽകും പമ്പാനദി
വേമ്പനാട്ടു കായലിന്റെ മലർമടിയിൽ
വീണയാകാൻ വെമ്പിയൊഴുകി പമ്പാനദി
തെന്നലിൽ തിരിപ്പൂവുകൾ വിടർന്നു
തിരകളിൽ കൊതുമ്പോടങ്ങൾ നടന്നു
തിര വിടർത്തും തെന്നലേ നിനക്കറിയാമോ
ഈ ഭുവനമാടും നർത്തകന്റെ മേൽ വിലാസം
അംബരം നിറസന്ധ്യയാൽ ചുവന്നു
അഭയമൺ പുര തേടി നാമലഞ്ഞു
മുഖം തുടുക്കും വാനമേ നിനക്കറിയാമോ
ഈ നിറം ചൊരിയും ലേഖകന്റെ മേൽ വിലാസം

മഞ്ഞക്കിളി പാടും

Title in English
Manjakkili paadum

മഞ്ഞക്കിളി പാടും മേട്
മയിലാടും മേട്
മലനാടിൻ മധുരം നിറയും പീരുമേട്
താതൈ തൈതോം തൈതോം
തകതൈ തൈതോം തൈതോം (മഞ്ഞക്കിളി..)

കാട്ടരുവിപ്പെണ്ണു ചിരിച്ചു
കരിവളകൾ കേട്ടു ചിരിച്ചു
കാറ്റാടിക്കുട്ടാ നീ ഒരു തുള്ളിയടിച്ചു
പാലൊഴുകും റബ്ബർമരങ്ങൾ
പാറാവിനു കൂട്ടു വിളിച്ചു
താതൈ തൈതോം തൈതോം
തകതൈ തൈതോം തൈതോം (മഞ്ഞക്കിളി..)

താലവനം നിന്നു ചിരിച്ചു
തളിരിലകൾ കുമ്മിയടിച്ചു
താഴം പൂ ചൂടിയ പെമ്പിള താളമടിച്ചു
കണ്ടപ്പോൾ കരളു തുളുമ്പി
കണ്ണാലേ കവിത വിളമ്പി
താതൈ തൈതോം തൈതോം
തകതൈ തൈതോം തൈതോം (മഞ്ഞക്കിളി..)
 

പൊന്നും മേടേറി

Title in English
Ponnum Mederi

പൊന്നും മേടേറി ചിങ്ങത്തേരേറി
ഓണവില്ലും കൊണ്ടേ വായോ തുമ്പിച്ചങ്ങാതീ (2)
പൊന്നും മേടേറി ചിങ്ങത്തേരേറി
ഓണവില്ലും കൊണ്ടേ വായോ തുമ്പിച്ചങ്ങാതീ
നീ പോരൂ നീ പോരൂ (പൊന്നും..)

നിന്നെത്തേടി തുമ്പപൂക്കൾ
കണ്ണും എഴുതി കാക്കപ്പൂക്കൾ (2)
നീലമലയിൽ പാടുന്നു
കാത്ത കോകില കണ്ഠങ്ങൾ
മഞ്ജു മേചക മേഘങ്ങൾ
മാഞ്ഞ ശ്രാവണ സന്നിധിയിൽ
പൂവിൽ പൂവിൽ താവും
തേനും മണവും പാട്ടായ് മാറും
കാലം വരവായി (പൊന്നും..)

Year
1997

അവിടുന്നെൻ ഗാനം കേൾക്കാൻ

Title in English
avidunnen gaanam kelkkaan

അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ 
വെളിയില്‍ വരാനെന്തൊരു നാണം 
വെളിയില്‍ വരാനെന്തൊരു നാണം 
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ 
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ 

Film/album
Year
1967