പൊന്നും ചിങ്ങമേഘം - F

പൊന്നും ചിങ്ങമേഘം വാനില്‍
പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
പൊന്നുംചിങ്ങമേഘം വാനില്‍
പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ...

ആ......
വെള്ളിനിലാ...പെണ്മണിതന്‍....
വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്
ആ രത്നമണികളെല്ലാം താരങ്ങളായി
ആകാശം രാവില്‍പൂക്കും പൂപ്പന്തലായി
ആകാശം രാവില്‍പൂക്കും പൂപ്പന്തലായി
(പൊന്നും..)

ആ.....
കുഞ്ഞുമുഖം...പുഞ്ചിരിച്ചാൽ...
കുഞ്ഞുമുഖം പുഞ്ചിരിച്ചാൽ അമ്മ നിലാവാകും
ആ നിലാവില്‍ സ്നേഹരത്ന താരങ്ങള്‍ പൂക്കും
ആ നിലാവില്‍ സ്നേഹരത്ന താരങ്ങള്‍ പൂക്കും
ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍
(പൊന്നും..)