ദൈവവുമിന്നൊരു കെട്ടുകഥ

ദൈവവുമിന്നൊരു കെട്ടുകഥ മനം

ഭാവന  നെയ്യും പഴയകഥ

നേരെ നടന്നാൽ ഗതിയില്ല ഈ

കുരുടനു പിന്നെ വഴിയെന്ത്

കലഹം കലുഷം മോഹം

പരിദേവനം രോദനം ദ്വേഷം

എല്ലാം കാണുന്നേരം

ഗദ്ഗദം കേൾക്കുന്നേരം

രക്ഷകനായ് സംരക്ഷകനായ്

ഇല്ലില്ലൊരുവനുമെന്നോതും  (ദൈവവു.....)

തായും താതനും ഗുരുവുമിരിക്കാൻ

ഹൃദയമേ കോവിലാക്കീ നുജാൻ

എന്റെ ഭൂമിയൊരു വെറും കൂട്

മനുഷ്യൻ കൂട്ടിലെ കിളിയല്ലോ

ഭക്തിയിൽ ഭീതിയിൽ മുങ്ങിടുവോരെന്നും

ഉരുവിടുമീശ്വരഗാനങ്ങൾ  (ദൈവവു.....)

ആർത്തന്മാരുടെ നാദം

അന്നത്തിനായി കലഹം

വീരജവാന്മാർ പിറന്ന നാട്

Title in English
Veerajavaanmar

വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
കളമൊഴി പാടും കാവേരീനദി
കാത്തു പോറ്റും നാട്
നമ്മുടെ നാട് കുടകു നാട് 
വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെനാട് കുടകുനാട് 

കന്യകമാരുടെ കൈവിരൽ തൊട്ടാൽ
കാപ്പികൾ പൂക്കും പച്ചമല
പുത്തൻ ഭാവനയുണരും പുത്തരി
നൃത്തം വെയ്ക്കും നാട്
നമ്മുടെ നാട് കുടകു നാട് 
വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെനാട് കുടകുനാട് 

അറബിക്കടലിളകി വരുന്നൂ

Title in English
Arabikkadalilaki Varunnu

അറബിക്കടലിളകി വരുന്നു
ആകാശപ്പൊന്നു വരുന്നു
ആലോലം തിരകളിലെ
അമ്മാനവഞ്ചിയിലെ
അരുമപ്പൂമീനേ വാ പൊൻ മീനേ വാ വാ (അറബി...)

കണ്മണിയേ കരളിൻ കണിയേ
കരയിൽ ഞാൻ കാത്തുവലഞ്ഞൂ
അകലത്തൂന്നൊഴുകിയടുക്കും
ഇളകി വരും ചെമ്മീൻ തോണി
കടലലയിൽ കനകം വിളയും
ആ കനകം കരളിനു വേണോ
അമ്മാന വഞ്ചിയിലെ
അരുമപ്പൂമീനേ വാ പൊൻ മീനേ വാ വാ (അറബി..)

പൊന്നമ്പിളിയുടെ പൂമുഖവാതിൽ

Title in English
Ponnambiliyude

പൊന്നമ്പിളിയുടെ പൂമുഖവാതിൽ
കണ്ണീർമേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായീ ഞാനും
അപമാനിതയായീ (പൊന്നമ്പിളി...)

നിനക്കു വേണ്ടി കരയുകയാണീ
നിശാസുമങ്ങൾ നീളേ
എൻ കഥയോർക്കാൻ എന്നഴൽ കാണാൻ
ഇല്ലൊരു പൂവിതൾ പോലും തുണയായ്
ഇല്ലൊരു ഹൃദയം പോലും  (പൊന്നമ്പിളി...)

പൊന്നമ്പിളിയുടെ പൂമുഖവാതിൽ
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല
നിനക്കു വേണ്ടി കരയുവതെന്തിനു
നിശാസുമങ്ങൾ വെറുതേ
സങ്കല്പത്തിൻ ദുഃഖമുണർത്തി
കണ്ണീർ തൂകുവതെന്തേ വെറുതേ
കണ്ണീർ തൂകുവതെന്തേ  (പൊന്നമ്പിളി...)

വരുമോ വീണ്ടും

വരുമോ വീണ്ടും തൃക്കാർത്തികകൾ
വഴിയമ്പലത്തിലെ കൽ‌വിളക്കേ
ഒരു മൊട്ടു പോലും വിടർത്തുവാനില്ലാതെ
ഇരുളിൽ ഒളിക്കും കൽ വിളക്കേ (വരുമോ....)

എത്ര പൊന്നോണങ്ങൾ എത്രയോ ദീവാളികൾ
എത്രയോ മംഗല്യ നവരാത്രികൾ
അഗ്നിപുഷ്പങ്ങൾ നിൻ മേനിയിൽ ചൂടിച്ചു
സ്വപ്നങ്ങൾ പോലെയകന്നു പോയി (വരുമോ...)

ആ വെളിച്ചത്തിന്റെ പൊൻ പണമെണ്ണുവാൻ
അന്നെത്ര ഭക്തന്മാർ വിരുന്നു വന്നൂ
ഇന്നീയിരുട്ടിന്റെ തോളത്തു ചായുവാൻ
നിന്റെ നിശ്വാസവും നിഴലും മാത്രം (വരുമോ.....)

ചന്ദനം വളരും

Title in English
Chandanam valarum

ഹേയ് കഞ്ഞമ്മേ കുഞ്ഞമ്മേ കഞ്ഞമ്മേ
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും
തങ്കത്താമര വിരിയും പൊയ്കയിൽ
പങ്കവും പായലും നിറയും
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും

കനകത്താമ്പാളത്തിലെടുത്താലും
കാഞ്ഞിരത്തിൻ പഴം കയ്ക്കും
നല്ല കുടുംബത്തിൽ ജനിച്ചിട്ടും
നാരീമണിയിവർ നരിയായി അയ്യയ്യോ
നാരീമണിയിവർ നരിയായി
ചന്ദനമരമാണെന്നമ്മാ - വെറും
കാഞ്ഞിരമാണീ കുഞ്ഞമ്മ
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും

സ്നേഹത്തിൻ പൊൻ‌വിളക്കേ

Title in English
Snehathin ponvilakke

സ്നേഹത്തിൻ പൊൻ‌വിളക്കേ...
ത്യാഗത്തിൻ മണിവിളക്കേ...
സ്നേഹത്തിൻ പൊൻ‌വിളക്കേ...
പൊൻ‌വിളക്കേ...പൊൻ‌വിളക്കേ

സ്നേഹത്തിൻ പൊൻ‌വിളക്കേ
ത്യാഗത്തിന്നൊളിവിളക്കേ
മനസ്സിന്നമ്പലത്തിൽ
വിളങ്ങും മണിവിളക്കേ
ഇരുട്ടിൽ നിന്നുമെന്നെ
കരകയറ്റി വീണ്ടും
ഇരുട്ടിൻ മാറിലേയ്ക്കു പിടിച്ചിറക്കി
സ്നേഹത്തിൻ പൊൻ‌വിളക്കേ
ത്യാഗത്തിന്നൊളിവിളക്കേ

കാവേരി കാവേരി

Title in English
Kaveri kaveri

കാവേരി കാവേരി
കവേരമഹർഷിക്കു ബ്രഹ്മാവു നൽകിയ
കർമ്മധീരയാം പുത്രി 
കാവേരി കാവേരി

ബ്രഹ്മഗിരിയുടെ വളർത്തുമകൾ അവൾ
ധർമ്മനീതിയെ പോറ്റുന്നവൾ
ത്യാഗത്തിനൊരു പുത്തൻ ഭാവമേകിയവൾ
നാടിന്റെ നന്മക്കായ് നദിയായി 
കാവേരി കാവേരി

മധുരകർണ്ണാടക മധുമൊഴി ചൊല്ലും
മന്ദഗാമിനി മനോഹരീ
വരളും മണ്ണിൻ ചുണ്ടുകളിൽ നീർ
പകർന്നു പാടും സ്നേഹമയീ 
കാവേരി കാവേരി

കിങ്ങിണിയരമണി കുലുങ്ങുമാറൊഴുകും
സ്വർണ്ണസരിത്തേയനുഗ്രഹിക്കൂ
ഒരു മണിയൊരു നൂറു നെന്മണിയാക്കുവാൻ
വരമരുളൂ നീ സന്ന്യാസിനീ
കാവേരീ.... 

 

കേട്ടു താരാട്ടിന്റെ താളം

Title in English
Kettu Tharattinte

കേട്ടു താരാട്ടിന്റെ താളം
ആത്മാരാഗം നെയ്ത മേളം
സ്വപ്നജാലകം ചേർന്നൊരുക്കും
രംഗപൂജാ നർത്തനം
ഹർഷവർഷം പെയ്തിറങ്ങീ ജീവനിൽ
നോമ്പു നോറ്റേ നൊന്ത ഹൃദയം
ഉരുകീ രാരീരങ്ങളായി (കേട്ടു...)

ഇരുകുഞ്ഞു പാദങ്ങൾ വരയ്ക്കുന്ന ചിത്രം
മലർക്കളമാക്കുമീ മുറ്റം
ഇളം കാറ്റു പോലും  ഇളം ചുണ്ടിലൂറും
മധുരപ്പാൽമണം ചൂടി
നടമാടിടും (കേട്ടു...)

ഒരു കള്ളക്കണ്ണന്റെ കുസൃതിക്കു മുൻപിൽ
ഇവിടമൊരമ്പാടിയാകും
മനസ്സുകൾ തോറും നവനീതമലിയും
കിളിക്കൊഞ്ചൽക്കൊലുസ്സുകൾ
ചിരി കോർത്തിടും (കേട്ടു..)

Year
1997