കനകച്ചിലങ്ക ചാർത്തും കാട്ടാറ്

കനകച്ചിലങ്ക ചാർത്തും കാട്ടാറ്
കരയിൽ തണലേകുമരയാല്
കാറ്റിന്റെ വിരുന്നിൽ അലകളും ഇലകളും
കൈ കൊട്ടിക്കളിക്കുന്നതൊരുമിച്ച് (കനകച്ചിലങ്ക..)

കാർമേഘമാലകൾ പോയ് മറഞ്ഞു
കാവിലെപ്പൈങ്കിളി കൂടുണർന്നു
ഗ്രാമത്തിൻ കൈത്തണ്ടിൽ പച്ചകുത്താൻ
ഞാറ്റുവേലപ്പെണ്ണും ഓടി വന്നു
(കനകച്ചിലങ്ക..)

എന്റെ മുല്ലക്കൊടി ഋതുമതിയായ്
എൻ പുള്ളിപ്പൂവാലി അമ്മയുമായ്
മാനോടും മേട്ടിലും മയിലാടും കുന്നിലും
മനസ്സിലുമൊരുപോലെ ഉത്സവമായ് (കനകച്ചിലങ്ക...)