ഒരു തരി വെളിച്ചം

ഒരു തരി വെളിച്ചം തുടിച്ചു മിഴികളീൽ
ചിരിയുടെ തുടക്കം കുറിച്ചു പുതുമയിൽ
കായൽ ഞൊറികളിലാകവേ
കവിയും സന്ധ്യാകുങ്കുമം
താവും തങ്കക്കവിളുകൾ
തരും കവിതയിൽ (ഒരു തരി..)

ഇണകൾ ചേർന്നു പുണരും
നിറമെല്ലാം മോഹനം
ഇനി നാം കാണ്മതെല്ലാം
സ്വർഗ്ഗത്തിൻ ഭാവുകം
എങ്ങും ഹൃദയ ലയലാസ്യം
ഒഴുകും കാലം നമ്മുടെ
മനോരഥ്യയിൽ നീളെ പെയ്യും
പ്രഭാരശ്മികൾ കാണാം
പുതുകിനാക്കൾ (ഒരു തരി....)

ഉദയം വീണ്ടുമില്ലേ
അണയുന്ന സൂര്യനും
ഉണരും പ്രേമഗീതം
അഴൽ ചൂഴും നെഞ്ചിലും
വിശ്വം തുടരുമതിൻ യാനം
ആരോ കേഴും നാദം
കേട്ടു കനിയുവാൻ ആകാശക്കടൽ
പാട്ടു നിർത്തുമോ ലാഭം
ചിരിയിൽ മാത്രം (ഒരു തരി...)