മെല്ലെ മെല്ലെ വന്നു ചേർന്നു

മെല്ലെ മെല്ലെ വന്നു ചേർന്നു ഒരു പൂക്കാലം
തുള്ളും പൂവിൽ തുമ്പി തുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകൾ
അധരം ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നൽ കനിവിൻ
മൗനമന്ത്രം മൂളും മാന്ത്രികൻ (മെല്ലെ..)

ഓണം പൊന്നോണമായ് ചിങ്ങവെയിൽ
പൊന്നാട നെയ്കയായ്
കാവിൽ പനങ്കിളി പൂവിളി തൻ
രാഗങ്ങൾ കോർക്കയായ്
എൻ നെഞ്ചും നിൻ നെഞ്ചും ചേർന്നൊരുക്കും പൂക്കളം
എന്നെന്നും വാടില്ലോമനേ
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നിൽ നീയും നിന്നിൽ ഞാനും
ചേർന്നലിഞ്ഞതിൻ രഹസ്യം ഗാനമാകവേ (മെല്ലെ....)

Film/album

ചിരിച്ചപ്പോൾ കുഞ്ഞിനൊരു

Title in English
Chirichappol

ചിരിച്ചപ്പോള്‍ കുഞ്ഞു ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിരിച്ചപ്പോള്‍ ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ 
(ചിരിച്ചപ്പോള്‍.. )

ലാലലല്ലലല്ലല്ലാലലാലാ
പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ
പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ്
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍.. )

സിന്ദാബാദ് സിന്ദാബാദ്

Title in English
Zindaabaad

സിന്ദാബാദ് സിന്ദാബാദ്
തൊഴിലാളിഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
(സിന്ദാബാദ്..)

ഉയരട്ടെ ഉയരട്ടെ
ഉദയരക്തതാരകങ്ങളുയരട്ടെ
തകരട്ടെ - തകരട്ടെ
തങ്കദന്തഗോപുരങ്ങൾ തകരട്ടെ
ഉയരട്ടെ - ഉയരട്ടെ - ഉയരട്ടെ 
(സിന്ദാബാദ്..)

തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ
പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ
കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ
കരളു നൽകി നേടുകയീ ചെങ്കൊടി 
ചെങ്കൊടി - ചെങ്കൊടി
(സിന്ദാബാദ്..)

സ്വപ്നങ്ങൾ തൻ

Title in English
Swapnangal

സ്വപ്നങ്ങൾ തൻ തെയ്യം
നൃത്തം ചെയ്യും തീരം
സ്വർഗ്ഗം തിരയും പാട്ടിൽ
ദുഃഖം നുരയും തീരം
തുടങ്ങീയുത്സവം
തുടരും മത്സരങ്ങൾ(2)   (സ്വപ്നങ്ങൾ..)

എവിടുന്നോ വന്നെത്തുമതിഥി
പിരിയുമ്പോൾ വരും വേറൊരതിഥി
ആനന്ദമവർ ചൂടും പുറമേ
അല തല്ലും ഗതകാലമകമേ
വിൽക്കുന്നു വാങ്ങുന്നൂ വ്യാമോഹം
സത്രത്തിൽ വെടിയുന്നു ചിലർ ഭാണ്ഡം
ഈ തീരഭൂവിൽ അലയുമീ കാറ്റിൽ
എന്നും ചിത്തം തേടുന്നു രാഗം (സ്വപ്നങ്ങൾ..)

Film/album

ആഷാഢരതിയിൽ അലിയുന്നു

ആഷാഢരതിയിൽ അലിയുന്നു ഭൂമി
ആലിംഗനത്തിൽ ഉലയുന്നു ഭൂമി
നവരാഗമേളത്തിൻ ആന്ദോളനത്തിൽ
ഇളം നാമ്പുകൾക്കായ് തുടിക്കുന്നു ഭൂമി (ആഷാഢ...)

തുടരുന്നു താപം ഉൾത്താപമാറാൻ
ഉലയുന്നു ഗ്രീഷ്മത്തിൽ വരളും മരങ്ങൾ
അടിയുന്നു പുതു കുഡ്‌മളങ്ങൾ
ഉയരുന്നു ദലമർമ്മരങ്ങൾ
പുളകങ്ങളണിയുന്നിതചരങ്ങൾ കൂടി  (ആഷാഢ...)

എഴുതുന്നു വർഷം വൈവിദ്ധ്യഭംഗി
കലരുന്നു ശരിയ്യോടു തെറ്റിന്റെ വീചി
ഉടയുന്നു പല ബുദ്ബുദങ്ങൾ
ഇനിയല്ലോ പരിവർത്തനങ്ങൾ
മഴ പോയാൽ മാനത്ത്
വെയിലോ നിലാവോ (ആഷാഢ...)

ഏഹേയ് മുന്നോട്ടു മുന്നോട്ട് കാളേ

Title in English
Munnottu Munnottu

ഹേയ് തേവീ തിരുതേവീ തിരുതേവീ
തേവീ തേവീ നിൻ പൂത്തേരിക്കണ്ടം....
ആളു വരുന്നേ കാള വരുന്നേ
വരുന്നേ വരുന്നേ....കലപ്പ വരുന്നേ...ഹേയ്....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

ഏഹേയ് മുന്നോട്ടു മുന്നോട്ടു കാളേ
മുന്നിൽ തുള്ളാട്ടം തുള്ളെടാ കാളേ
മുന്നിൽ തുള്ളാട്ടം തുള്ളെടാ കാളേ
മാരി പെയ്ത മണ്ണ് ഏഹേയ്
മഞ്ഞു വീണ മണ്ണ് ഏഹേയ്
മാനം കാത്ത മണ്ണ് ഏഹെയ്
മാടം പോറ്റും മണ്ണ് ഏഹേയ്
ഈ മണ്ണുഴുതു നമ്മൾ നെന്മണികൾ തൂവും
നാളെ നമ്മൾ പൊന്നു കൊയ്തിടും
പോ കാളേ വേഗം വേഗം വേഗം (ഏഹേയ്..)

ചിരിയുടെ കവിത വേണോ

Title in English
Chiriyude Kavitha

ചിരിയുടെ കവിത വേണോ
മണമുതിരുന്ന കുളിരിന്റെ കൂമ്പാരം വേണോ
കരയാനറിയാത്ത സൗന്ദര്യം
കള്ളമറിയാത്ത ശൈശവം
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)

കാറ്റത്തടർന്നതല്ല
കള്ളിമുള്ളിൽ വീണതല്ല
കന്യക തൻ കൈവിരൽ തൊട്ടു തലോടിയ
കമനീയ സങ്കല്പങ്ങൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)

വാടിത്തുടങ്ങിയില്ല
വർണ്ണങ്ങൾ മാഞ്ഞതില്ല
കണ്ണുകാണാ പെണ്മണി കണ്ടു വരും
കറ തീർന്ന മധുരിമകൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)

കൊടുങ്കാറ്റേ നീയിളംകാറ്റാകൂ

Title in English
Kodum Katte

കൊടുങ്കാറ്റേ നീയിളം കാറ്റാകൂ
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ (കൊടുങ്കാറ്റേ...)

പൂന്തിങ്കൾ പൂങ്കൊടിക്ക്
പൂമേഘം വെൺചാമരം
പൂഞ്ചോലപ്പൊന്മണിക്ക്
പൂനിലാപ്പൊൻചാമരം (പൂന്തിങ്കൾ..)
കാറ്റായലറി പൂവായടങ്ങുമെൻ
കണ്ണനെയുറക്കാനായ്
കണ്ണീരിൻ വിശറിമാത്രം - എന്റെ
കണ്ണീരിൻ വിശറി മാത്രം (കൊടുങ്കാറ്റേ...)

മകരക്കൊയ്ത്തു കഴിഞ്ഞു

മകരക്കൊയ്ത്തു കഴിഞ്ഞു
മനസ്സും അറയും നിറഞ്ഞു
പുതിയ കതിരു കൊയ്യാൻ
പൊന്നു തമ്പുരാൻ വന്നൂ എന്റെ
പൊന്നു തമ്പുരാൻ വന്നൂ (മകര..)

പാലും തേനും ഒഴുകും അരമനയും വിട്ട്
പള്ളിമഞ്ചമൊരുങ്ങും അന്തപ്പുരം വിട്ട്
പാട്ടു കേൾക്കാനോടി വന്നു പൊന്നു തമ്പുരാൻ
ആട്ടം കാണാനോടി വന്നു പൊന്നുതമ്പുരാൻ (മകര..)

പുന്നെല്ലിന്റെ മണമേ തമ്പുരാനു പ്രാണൻ
പുലയി ചൂടും വിയർപ്പും തമ്പുരാനു പനിനീർ
വിടർന്ന മാറിൽ പടർന്നു കേറും പൊന്നു തമ്പുരാൻ
പായ് വിരിച്ചു മയങ്ങും പിന്നെ പൊന്നുതമ്പുരാൻ (മകര...)

കുടുംബം സ്നേഹത്തിൻ

Title in English
Kudumbam snehathin

കുടുംബം സ്നേഹത്തിൻ പൊന്നമ്പലം നല്ല
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം
എരിയും വിളക്കുകൾ കൊച്ചു സങ്കല്പങ്ങൾ
ചൊരിയും പൂക്കളോ പൊന്നനുഭൂതികൾ (കുടുംബം...)

നന്മതൻ നാമ സങ്കീർത്തനമാലയിൽ
നാം നുകരുന്നൂ തിരുമധുരം
ആരാധനതൻ അഭിഷേകതീർത്ഥം
അകറ്റീടുന്നു പാപഫലം
ഇതിലും വലിയൊരു ക്ഷേത്രമുണ്ടോ
ഇവിടെ ലഭിക്കാത്ത മോക്ഷമുണ്ടോ
ഗുഡ് വൈഫ് ഗുഡ് ചില്‍ഡ്രന്‍ ആന്റ്
ഗുഡ് ഫാമിലി ആര്‍ ഡിവൈന്‍
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം നല്ല
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം