പൊലിയോ പൊലി

പൊലിയോ പൊലി പൊലിയോ പൊലി
പൊല നടേൽ ഭഗവതീ
പുട്ടല് നെറയണേ ഭദ്രകാളീ
തൊട്ടില് പാടണേ  ഭദ്രകാളീ
പൊലിയോ പൊലി പൊലിയോ പൊലി
ഭദ്രകാളീ രുദ്രകാളീ മഹാകാളീ മന്ത്രകാളീ
മായാവിനി ചണ്ഡിക്ക് താലപ്പൊലി
കൈ നിറയേ കരൾ നിറയേ താലപ്പൊലി
പൊലയന്റെ ദേവതക്ക്  പൊൻ കുരുതി
കൺ കണ്ട ഭഗവതിക്കു പൊൻ കുരുതി (പൊലിയോ..)
ആ..ആ..ആ..

അമ്പലപ്പുഴ ബങ്കളാവിനു കതകിതെത്രയെടീ
തമ്പുരാന്റെ കതകിൽ മുട്ടി കണക്കു ചോദീരെടീ
കണക്കു തെറ്റിയാൽ കലം  നിറയെ കള്ളു മോന്തെടീ
തങ്കമ്മേ....തങ്കമ്മേ...തങ്കമ്മേ

കെട്ടഴിഞ്ഞ വാർമുടി

കെട്ടഴിഞ്ഞ വാർമുടി തന്നലകളിൽ
വേങ്ങമലർ ഹോമധൂപ സൗരഭം
ചെന്താമര തൻ കർണ്ണിക മേലേ
മരുവുന്ന വാർത്താളീ വാ (കെട്ടഴിഞ്ഞ...)

ഇന്ദ്രനീലക്കല്ലിൻ നിറമാർന്നവളേ
വരമഞ്ഞൾ വെന്ത ധൂമം പൂശുവോളേ
ആപാദചൂഡം ഞാൻ നിന്നെ സ്തുതിക്കാം
ഹോമാഗ്നിയാൽ പൂജിക്കാം (കെട്ടഴിഞ്ഞ...)

രാത്രി തൻ ദാഹം തീരുകില്ലല്ലോ
ജ്ഞാനമന്ത്രങ്ങൾ മായുകില്ലല്ലോ
മുടി വിതിർത്തു മിഴി തുറന്നു കൈകളിൽ
അഭയവരദ മുദ്രയേന്തി വരിക നീ
ആനന്ദ ചിന്താമണീ (കെട്ടഴിഞ്ഞ...)

പഞ്ചവാദ്യം കൊട്ടിപ്പാടും പൊന്നമ്പലം

പഞ്ചവാദ്യം കൊട്ടിപ്പാടും പൊന്നമ്പലം
പൊന്നമ്പലത്തിലൊരു ചുറ്റമ്പലം
ചുറ്റമ്പലത്തിലെ കൂത്തമ്പലത്തിൽ
കുമ്മിയടിച്ചാടാൻ വാ തോഴിമാരേ (പഞ്ച....)

മനസ്സിലും  നഭസ്സിലും താലപ്പൊലി
മഹാദേവി തൻ നടയിൽ ദീപാവലി
ഉറക്കം നിൽക്കുമീ രജനിക്കും നമ്മൾക്കും
ഉദയം പൂക്കുവോളമുത്സവം

യാ ഇലാഹി

യാ ഇലാഹി പൊൻ വെളിച്ചം ചൊരിഞ്ഞിടുന്നേ
പരിപൂർണ്ണ സൗഖ്യത്തിങ്കൾ ഉദിച്ചിടുന്നേ
ഭൂമി കാക്കും നവാബിന്റെ കഴൽ പൂക്കളിൽ
വാനലോകം ഏഴും വന്ന് വണങ്ങീടുന്നേ (യാ ഇലാഹീ...)

സഫായി മലക്കുകൾ
സൂഫി ഉലമാക്കൾ
സദസ്സിൽ വന്നരചനെയനുഗ്രഹിക്കും

മാനവർക്കി തണലേകും റസൂലല്ലേ നീ
മാദക മങ്കമാർക്കെന്നും മധുവല്ലേ നീ
മനസ്സെന്ന ദുനിയാവിൻ ഖജനാവില്
മണിമുത്തു നിറയ്ക്കുന്ന ഖുറൈശിയേ നീ ( യാ ഇലാഹി...)

ജപിക്കുന്നു സ്തോത്രങ്ങൾ അഹോരാത്രം ഞങ്ങൾ
പ്രജകൾ നിന്നുയർച്ച തൻ പ്രഭാവീചികൾ

ഉത്തരാഗാരത്തിലുഷ

ഉത്തരാഗാരത്തിലുഷ
നിദ്ര വിട്ടുണർന്നു മെല്ലെ മെല്ലെ
പുഷ്പകത്തിൽ വന്ന ദേവൻ
സ്വപ്ന ലോകം കവർന്നല്ലോ

പാർവ്വണേന്ദു മുഖം മിന്നി
പങ്കജ നയന ചൊല്ലി
തോഴീ ചിത്രലേഖേ നീയെൻ
ജീവനെ തിരഞ്ഞിടേണം
പഞ്ചസായകനെൻ നെഞ്ചിൽ
കഞ്ജബാണമെയ്തിടുന്നു
നെഞ്ചകം മദന മലർ
മഞ്ചമായ് ചമഞ്ഞിടുന്നു (ഉത്തരാ...)

തങ്കം കൊണ്ടൊരു മണിത്താലി

തങ്കം കൊണ്ടൊരു മണിത്താലി
തമ്പുരാട്ടിക്കു കല്യാണം ഈ
നാലു നിലപ്പൂപ്പന്തൽ
നാദത്തിന്റെ കളിപ്പന്തൽ
ഓ...
ഏല ഏലേലയ്യ..ഏല ഏലേലയ്യ...

സ്വർണ്ണം പൂശിയ പല്ലക്കിൽ
എഴുന്നള്ളുന്നൂ മണിമാരൻ
വെൺകൊറ്റക്കുട നിവർന്നല്ലോ
വെൺചാമരങ്ങൾ വിടർന്നല്ലോ
കുരവയിടാൻ കുമ്മിയടിക്കാൻ
ഞങ്ങളും വന്നോട്ടേ (തങ്കം..)

നാവിൽ കൊതിയുടെ തിരമാല
മാറിൽ മരതക മണിമാല
കതിർമണ്ഡപത്തിൽ പൂർണ്ണിമയായ്
കനകവസന്ത പൂമഴയായ്
പൂമഴച്ചാറലിൽ നീരാടാൻ
ഞങ്ങളും വന്നോട്ടേ
ഏല ഏലേലയ്യ....(തങ്കം...)

സിന്ധുനദീ തീരത്ത്

Title in English
Sindhu nadi theerathu

സിന്ധുനദീ തീരത്ത് സന്ധ്യ പൂത്ത നേരത്ത്
ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ
നിന്‍ പാട്ടിന്‍ രാഗമെന്ത് നിന്‍ ചിലമ്പിന്‍ താളമെന്ത് പഞ്ചാബിപ്പെണ്‍കിടാവേ

സിന്ധുനദീ തീരത്ത് - സന്ധ്യ പൂത്ത നേരത്ത്
സംഗമത്തിന്‍ കാവ്യമെഴുതും പാട്ടുകാരാ
നിന്‍ കവിതാസാരമെന്ത് നിന്‍ കരളിന്‍ മോഹമെന്ത് നാടോടിപ്പാട്ടുകാരാ

അൻപൊലിക്കു കൊളുത്തി

അൻപൊലിക്കു കൊളുത്തി വെച്ച
പൊൻ നിലവിളക്ക്
അറുപതു തിരിയെരിയും പൂനിലവിളക്ക്
മനസ്സിലും മിഴിയിലും കവിത വിടർത്തും
മലനാടൻ കന്നിയെഴുന്നള്ളുന്നു(അൻപൊലിക്കു...)

നിളയുടെ മാറിലെ നീരാള ഞൊറികൾ
അവളുടെ നേരിയതിൻ കസവുകളിലാടി
അവളുടെ കഴലിൽ
കൈകൊട്ടിക്കളിയുടെ
അനുപമ ചലനങ്ങൾ തുളുമ്പി
തൈ തകത്തോം തൈ തകതോം
തയ്യക തയ്യക തൈ തകതോം (അൻപൊലിക്കു..)

അസുലഭനിർവൃതിയരുളും കപോലം
അനുകനു വേണ്ടിയോ
തൂവെണ്ണയായീ
അഭിഷേകകളഭക്കൂട്ടിന്റെ പരിമളം
അംബുജപ്പൂമാറിലൊഴുകി
തൈ തകത്തോം തൈ തകതോം
തയ്യക തയ്യക തൈ തകതോം (അൻപൊലിക്കു..)

ധനുമാസത്തിൽ തിരുവാതിര

Title in English
Dhanumasathil Thiruvathira

ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ

ശ്രീമഹാദേവന് തപോനിരതന്‍
കാമനെ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
പാർവതി ആശ്വാസമോതി നിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ

Film/album