മലങ്കാവിൽ പൂരത്തിന്റെ

Title in English
Malankavin Poorathinte

മലങ്കാവിൽ പൂരത്തിന്റെ പൊൻ  കൊടിയേറ്റ്
നിനക്കായ് ഞാൻ നേർന്നുവല്ലോ തിരുമുടിയേറ്റ്
കാളീ...ഭദ്രകാളീ..രുദ്രകാളീ
കണ്ണിലുണ്മയായ് തെളിയും കരുണാമയീ (മലങ്കാവിൽ..)

മുട്ടിവിളിച്ചാൽ തുറക്കും മുക്തി തൻ വാതിൽ
നിന്റെ മുത്തുമണി വാതിൽ
തേടി വന്നാൽ കണ്ടെത്തും നിൻ താള പൊൻപാദം
കണ്ണകി നീയേ ചണ്ഡിക നീയേ
വരമരുളുക ഗൗരി ഭവാനി കാർത്ത്യായനി
കാളീ...ഭദ്രകാളീ..രുദ്രകാളീ (മലങ്കാവിൽ..)

മാനത്തെ പൂമരക്കാട്ടില്

ജിന്ദാരെ ഹയ്യ ജിന്ദാരെ ഹയ്യ
ജിന്ദാരെ ജിന്ദക ഹയ്യാ ജിന്ദാരെ (ജിന്ദാരെ..)

മാനത്തെ പൂമരക്കാട്ടില്
മാമാങ്കം കാണാൻ പോകും
മാടപ്പിറാവേ മണിപ്പിറാവേ
മാടപ്പിറാവേ മണിപ്പിറാവേ (മാനത്തെ..)

മലയോരം ഉരങ്ങു ഉണർന്നൂ
മഴവില്ലുകൾ വന്നു നിരന്നു
താഴെ നിന്നു തഴുകിടാൻ പോരൂ
താഴെ നിന്നു തഴുകിടാൻ പോരൂ (മലയോരം..)

കാട്ടുതത്തകൾ കുരവയിട്ടു
കാട്ടരുവികൾ കുമ്മിയടിച്ചു
താമരക്കൈ കൊട്ടി താളം ചവിട്ടുവാൻ
മാനത്തെ പെണ്ണേ പോരൂ
ആയിന്നാരോ ആയിന്നാരോ
ആയിന്നാരോ ആയിന്നാരോ (മാനത്തെ...)

ചന്നം പിന്നം മഞ്ഞു പൊഴിഞ്ഞു

Title in English
Channam Pinnam Manju Pozhinju

ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ
പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ
പൂമലയിൽ
തൈ പിറന്നല്ലോ പുതുവഴി പിറന്നല്ലോ
താഴ്വരയിൽ തമ്പുരാന്റെ നട തുറന്നല്ലോ
തന്തന തനാനാ
തന്തന തന്തന (ചന്നം പിന്നം..)

കാവടിച്ചിന്തും പാടി പൂയം പുലർന്നിടുമ്പോൾ
കാട്ടിലെ പൂവാടികൾ തേൻ കുടം നേദിക്കുമ്പോൾ
ഉള്ളിലെ പൂരക്കാവിൽ തുള്ളുന്നു കാവടികൾ
നേർമ്മ തൻ പാൽക്കാവടി
ഓർമ്മ തൻ പൂക്കാവടി
തന്തന തനാനാ
തന്തന തന്തന (ചന്നം പിന്നം..)


കാണാത്ത മൺ വീണകൾ
വായിക്കും തെന്നൽ കയ്യിൽ
കാൽത്തളനാദം തൂവി
പാലാറു പായുന്നല്ലോ

തെന്മല പോയ് വരുമ്പം

Title in English
Thenmala poy varumbam

തെന്മല പോയിവരുമ്പം 
തേവിക്കെന്തു കൊണ്ടുവരും 
മലക്കുറവാ മലക്കുറവാ 
(തെന്മല..)

ചെറുതേൻ കൊണ്ടുവരാം- കുറത്തീ 
ചെമ്പകപ്പൂ കൊണ്ടുവരാം മലക്കുറത്തി 
(ചെറുതേൻ..)

വേളിമല കണ്ടുവന്നാൽ 
വേളിക്കെന്തു കൊണ്ടുവരും എൻ കുറവാ 
താഴമ്പൂ കൊണ്ടുവരാം കുറത്തീ 
തഴപ്പാ കൊണ്ടുവരാം - പൊൻകുറത്തീ 
പൊൻകുറത്തീ
(തെന്മല..)

കൈലക്ഷണം നോക്കും നിന്റെ 
കല്യാണനട കഴിഞ്ഞാൽ 
കണവനെയോർക്കുമോ നീ 
പുള്ളിക്കുയിലേ 

കഞ്ചാവു കൊണ്ടുവരാം കരളേ 
കരിമീൻ കൊണ്ടുവരാം- എൻകരളേ
എൻകരളേ

ശ്രീരാമ നാമം

Title in English
Sreeraama naamam

ശ്രീരാമ നാമം ജപസാര സാഗരം (2)
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)

ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
രാമായണം സ്വരസാന്ദ്രമായ് (2)
കവിമുനിയോതിയോ വനമലർ കേട്ടുവോ
കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)

നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
കാണാകണം അകതാരിതിൽ (2)
അമരകിരീടവും രജത രഥങ്ങളും
അപരനു നൽകിയ ദശരഥ നന്ദനാ
രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

Film/album

ഇലാഹി നിൻ റഹ്മത്താലേ

ഇലാഹി നിൻ റഹ്മത്താലേ
പുതുമാരൻ വന്നണഞ്ഞൂ
കനകത്തിൻ കസവുള്ള പൊഞ്ചപ്പത്തുണിയുടുത്ത്
കവിളത്ത് മോഹത്തിൻ കസ്തൂരിപ്പൂവിരിഞ്ഞ്
പുതുമാരൻ വന്നണഞ്ഞു
മണിമാരൻ വന്നണഞ്ഞു (ഇലാഹി...)

കല്യാണപ്പന്തലിലു കതിർമാല പൂത്തുലഞ്ഞു
കളിയാക്കി കളിയാക്കി സോദരരും ചേർന്നിരുന്ന്
ആശമാരൻ വന്നിരുന്നു
അസലാമു അലൈക്കവർക്ക് (ഇലാഹി...)

നവരത്ന ചിങ്കാരം പൂണ്ട ബീവി അണിന്ത ബീവി
നാണം കൊണ്ടു കുണുങ്ങി നിൽക്കും പൊന്നും ബീവി
മികന്തെ ബീവി
മണിയറയിൽ കാത്തിരുന്നു
മലർമാരൻ ചെന്നിരുന്നു (ഇലാഹി...)

റൂഹിന്റെ കാര്യം

റൂഹിന്റെ കാര്യം  മുസീബത്ത്
ആരറിഞ്ഞുള്ളിൽ ഹഖീഖത്ത്
പഹയന്റെ പഹയനീ മുഹബ്ബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത്  അത്
പറയാനേ വയ്യാത്ത ഹാലത്ത് (റൂഹിന്റെ...)

പകലൊക്കെയാഹാരം ചിന്ത കൊണ്ട്
ഇരവായാലാഹാരം കനവു കൊണ്ട്
ഖൽബിന്റെ കളികൾക്കൊരെണ്ണമുണ്ടോ
കടലിലെ തിരകൾക്ക് പഞ്ഞമുണ്ടോ
ലൈല പകർന്ന മുഹബ്ബത്ത്
മജ്‌നു അറിഞ്ഞ മുസീബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത്  അത്
പറയാനേ വയ്യാത്ത ഹാലത്ത് (റൂഹിന്റെ...)

ഗംഗേ ഗിരിജേ

ഗംഗേ ഗിരിജേ ഹൈമവതീ
മംഗളദായികേ വരമരുളൂ (ഗംഗേ..)

ഓംകാളീ മഹാകാളീ ഭദ്രകാളീ
ഓടി വരൂ തേടി വരൂ രുദ്രകാളീ
ഉഗ്രലക്ഷ്മി വിശ്വലക്ഷ്മി വീരലക്ഷ്മി
ഉന്മത്തകേശിനീ ഉണരുണരൂ (ഗംഗേ...)

ദാരുകനാശിനീ ധർമ്മപ്രകാശിനീ
താരക ബ്രഹ്മ സ്വരൂപിണീ
ഭക്തന്മർക്കെന്നും സ്വർഗ്ഗതീർഥം നീ
ശത്രുക്കൾക്കെന്നും അഗ്നിബാണം (ഗംഗേ...)

ദാരിദ്രഭേദിനീ ത്രൈലോക്യമോഹിനീ
ദിവ്യസ്ഥാന നിവാസിനീ
മുക്കുവർക്കെന്നും നീ ഇഷ്ടദൈവം
മൂന്നുലകങ്ങൾക്കും കാവൽ ദൈവം (ഗംഗേ....)

അമ്മേ മഹാകാളിയമ്മേ

അമ്മേ മഹാകാളിയമ്മേ
കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ
അമ്മൻ കുടമെടുത്തേ തെയ്യത്തോം
അമ്മാനച്ചെപ്പെടുത്തേ
അഴകു കൈകളില് തെയ്യത്തോം
അരുമ വേലേടുത്തേ (അമ്മൻ..)

വെള്ളിക്കുടത്തില് വെള്ളിലപ്പൂക്കുല
തുള്ളിക്കളിക്കുമാറ്‌
വായുവിൽ ചന്ദനം കുങ്കുമം മഞ്ഞളും
വാരി വിതറുമാറ്‌ (അമ്മൻ..)

തമ്പുരാൻ കൊട്ടിയടച്ച പുറം വാതിൽ
തള്ളിത്തുറക്കും ഞങ്ങൾ
പള്ളിയുറങ്ങുന്ന സന്ന്യാസിവര്യനും
തുള്ളിയുറഞ്ഞു പോകും (അമ്മൻ..)