അറിയാമോ ചേച്ചീ അറിയാമോ

Title in English
Ariyamo Chechi Ariyamo

അറിയാമോ ചേച്ചീ അറിയാമോ
പതിനേഴിൻ പടി കടന്നാൽ
പ്രണയപ്പനി പിടിച്ച പിള്ളേര്
കാട്ടിക്കൂട്ടും കുണ്ടാമണ്ടികളറിയാമോ (അറിയാമോ...)

തനിച്ചിരുന്നു പിറുപിറുക്കും
തന്നോടായി പുഞ്ചിരിക്കും
കണ്ണടയ്ക്കാതിരുന്നുറങ്ങും
നിന്നുറങ്ങും നടന്നുറങ്ങും
കരയാതെ കണ്ണീർ വരും
കുളിരാതെ കോരിത്തരിക്കും
ഭക്തിമാർഗ്ഗം സ്വീകരിക്കും
ക്ഷേത്രം പുതിയ ഭവനമാക്കും
ദീപക്കാഴ്ച കാണാൻ വരും
നോട്ടം ദിക്കു തെറ്റിപ്പായും
പൂജ കാണുന്നോ അവൻ
ദേവിയെ കാണുന്നോ
ദീപം കാണുന്നോ അവൾ
ദേവനെ കാണുന്നോ (അറിയാമോ..)

കൂനാങ്കുട്ടിയെ

കൂനാങ്കുട്ടിയെ ചക്കരക്കുട്ടിയെ വേണോ വേണോ
ഏതു കുളത്തിൽ കിടന്നത് ?
പൊന്നു തമ്പുരാനും പൊന്നു തമ്പുരാട്ടീം
പൊന്നിട്ട കുളത്തിൽ കിടന്നത്
കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ

പൊന്നും കുളത്തിൽ കിടന്നതാണെങ്കിൽ
പൊന്നും വില മതിപ്പു വില
ആയിരമുമ്മകൾ രൊക്കം തരാം
ആയിരം അമ്മക്കു വേറേ തരാം (കൂനാങ്കുട്ടിയെ..)

അങ്ങാടിക്കവലയിലമ്പിളി വന്നൂ

Title in English
Angadikavalayil

അങ്ങാടിക്കവലയിലമ്പിളി വന്നൂ ഈ
മൺ കുടിലിൻ കൂരിരുളിൽ കണ്ണൻ പിറന്നു
അഷ്ടമിയും രോഹിണിയും ചേർന്നു വരാതെ
ഇഷ്ടദേവൻ പൊൻ മകനായനുഗ്രഹിച്ചു (അങ്ങാടി...)

അറിയാതെയീ ചേരി അമ്പാടിയായി
തെരുവിന്റെ സ്വപ്നങ്ങൾ കാളിന്ദിയായി
മധുരപ്രതീക്ഷകൾ ഗോപികളായി
കാർമേഘവർണ്ണന്റെ കാവൽ‌ക്കാരായി
കാവൽ‌ക്കാരായി (അങ്ങാടി..)

ഇളം ചുണ്ടിലൂറുന്ന മലർ മന്ദഹാസം
കണ്ണീരു കടഞ്ഞു നാം നേടിയോരമൃതം
മയിൽ പീലി കണ്ണിലെ മാണിക്യദീപം
വഴി കാട്ടാൻ വന്നോരു മായാവെളിച്ചം
മായാവെളിച്ചം (അങ്ങാടി..)

കാളീ ഭദ്രകാളീ

Title in English
kali bhadrakali

കാളീ ഭദ്രകാളീ
കാത്തരുളൂ ദേവീ
മായേ മഹാമായേ
മാരിയമ്മൻ തായേ  

അമ്മൻ‌കുടമേന്തി
ആടിയാടി വന്നേൻ
പമ്പമേളം കൊട്ടി
പാടിപാടി വന്നേൻ

നിന്റെ പാദപങ്കജങ്ങൾ
തേടി തേടി വന്നേൻ
കുങ്കുമവും കുരുന്നിലയും
മഞ്ഞളുമായ് വന്നേൻ (കാളീ..)

അറിയാതടിയങ്ങൾ
ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പു തരൂ
മായാഭഗവതിയേ

നിന്റെ കോവിൽ നട തുറക്കാൻ
ഓടിയോടീ വന്നേൻ
ദാരികനെ നിഗ്രഹിച്ച
ദേവതയേ കനിയൂ (കാളീ...)

ഭക്ത രക്ഷക നീ
ശക്തിരൂപിണി നീ
കരളിൽ തിരയടിക്കും
കരുണാസാഗരം നീ

സ്വർഗ്ഗവാതിലേകാദശി വന്നു

Title in English
swapnavathilekadasi vannu

സ്വർഗ്ഗവാതിലേകാദശി വന്നു
സ്വപ്നലോലയായ് ഞാനുണർന്നു
ഹരിനാമകീർത്തനത്തിൻ സ്വരധാരയിൽ
ഗുരുവായൂർ ദേവനെ കണി കണ്ടു ഞാൻ (സ്വർഗ്ഗ...)

മണിവർണ്ണനണിയുന്ന പീതാംബരം
മനതാരിൽ വിരിയിച്ചു കനകാംബരം
സ്വപ്നമല്ലാ മായമല്ലാ
സ്വർഗ്ഗനാഥനെൻ മുന്നിൽ വന്നൂ - ആ
സ്വർഗ്ഗനാഥനെൻ മുന്നിൽ വന്നൂ (സ്വർഗ്ഗ...)

ഭക്തിപുഷ്പ മാലകള്‍ കോർക്കും ഞാൻ
ഭഗവാന്റെ തിരുമാറിൽ ചാർത്തും ഞാൻ
പുഷ്പമല്ലാ - തീർഥമല്ലാ
ജീവഗാനം ഞാൻ കാഴ്ച വെയ്ക്കും - എൻ
ജീവഗാനം  ഞാൻ കാഴ്ച വെയ്ക്കും (സ്വർഗ്ഗ...)

തേടി വന്ന വസന്തമേ

Title in English
Thedi vanna vasanthame

തേടി വന്ന വസന്തമേ
നേർന്നിടുന്നു മംഗളം
നീറുമീ മരുഭൂവിനും നീ
ഏകി സാന്ത്വനസൗരഭം
(തേടി വന്ന..)

പൂവു കാണാച്ചില്ലകൾ ഇന്നു
പൂത്തുലഞ്ഞു തുടങ്ങിയോ
പാതി മീട്ടി മയങ്ങും വീണയിൽ
പാട്ടിന്നുറവ് തുളുമ്പിയോ
അല്ലലിൻ കഥ ചൊല്ലും ഭൂമിയിൽ
അപ്സരസ്സായിറങ്ങിയോ നീ
അഴകിൻ ദേവിയായൊരുങ്ങിയോ
(തേടി വന്ന...)

ദീപം കാണാവീഥികൾ നിറ
താലപ്പൊലികളിൽ മുങ്ങിയോ
കനവു ചൂടിയ തോരണം കതിർ
മണ്ഡപം തന്നെയൊരുക്കിയോ
എന്നും കാർമുകിൽ തിങ്ങുമോർമ്മയിൽ
ഇന്ദ്രധനുസ്സായ് തെളിഞ്ഞുവോ നീ
എന്റെ മോക്ഷമായണഞ്ഞുവോ
(തേടി വന്ന...)

വെള്ളിലക്കിങ്ങിണിതാഴ്വരയിൽ

Title in English
Vellilkkingini thazhvarayil

വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍ ഓ.. 
വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍ ഓ.. 
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടീ - ചെമ്മരിയാട്ടിന്‍ കുട്ടി 
(വെള്ളില..)

ചോര മണത്തു മണത്തൊരു ചെന്നായ്‌
നീരാട്ടു കടവില്‍ വന്നു
അക്കരെ നില്‍ക്കും ആട്ടിന്‍ കുട്ടിയെ
ഇക്കരെ നിന്നു കൊതിച്ചൂ - ഇക്കരെ നിന്നു കൊതിച്ചു
(വെള്ളില..)

ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ

Title in English
uthrattathiyil ucha thirinjappol

ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ
കല്യാണച്ചെറുക്കനും ഞാനും പോയ്
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ

അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍
അങ്ങേതില്‍ പെണ്ണുങ്ങള്‍ കളിയാക്കീ
കളിയാക്കീ - എന്നെ കളിയാക്കീ
കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍
കിന്നാരം പറഞ്ഞവര്‍ ചിരിതൂകി
ചിരിതൂകി - അവർ ചിരിതൂകി
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ

പഞ്ചവർണ്ണപൈങ്കിളികൾ

Title in English
panchavarna painkilikal

പഞ്ചവർണ്ണ പൈങ്കിളികൾ ഭജന പാടിയ രാവിൽ
പാട്ടു കേട്ടു കാട്ടുപൂവിൻ കരളു നൊന്തരാവിൽ
പറയി തന്നെയീ പറയൻ പാടിയ പാട്ടിൻ രാഗമായ്‌ മാറി
പാല പൂത്ത പുഴക്കടവിൽ മാല ചാർത്തി നിന്നു - അവർ
മാല ചാർത്തി നിന്നു

മല വെള്ളമിരമ്പി മറിഞ്ഞു - മഴവില്ലിൻ തോണി ചരിഞ്ഞു
മാടത്ത പൈങ്കിളിപ്പെണ്ണിൻ മണിമാളിക വീണു തകർന്നൂ
ഇണയെവിടെ - കിളിയെ ഇണയെവിടെ - ഇണയെവിടെ…

കവിത പാടി മാരൻ - കുളിരു നൽകി മാരൻ
കവിളിണയിൽ കൈ വിരലാൽ കളമെഴുതി മാരൻ
കാലമെല്ലാം കരളു പോലെ കാത്തിടാമെന്നോതി
പറയിപ്പെണ്ണിൻ പാരിജാതം കവർന്നെടുത്തു കള്ളൻ

പാതി വിടർന്നൊരു പാരിജാതം

Title in English
paathi vidarnnoru paarijaatham

പാതി വിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു
പരിമളത്തെന്നൽ പഴി പറഞ്ഞകന്നു
പകലൊളിയതിനെ പരിഹസിച്ചു (പാതി..)

വിധിയുടെ മടിയിൽ (2) വിരഹത്തളിർ പോൽ
വീണു കിടന്നാ പുഷ്പം
ഹൃദയം കൊണ്ടു പുണർന്നൂ പൂവിനെ
ഒരു പൂജാമലരാക്കി - ദേവൻ
ഒരു പൂജാമലരാക്കി (പാതി..)

പുതുമണമുയരും (2) പുലരി ചിരിച്ചു
പൂവിനൊരുക്കീ തല്പം
പുളകം കൊണ്ടു പുകഴ്ത്തീ പൂവിനെ
നിലയറിയാത്തൊരു ലോകം - കരളിൻ
കഥ കാണാത്തൊരു ലോകം (പാതി...)