ചിരിയുടെ കവിത വേണോ

ചിരിയുടെ കവിത വേണോ
മണമുതിരുന്ന കുളിരിന്റെ കൂമ്പാരം വേണോ
കരയാനറിയാത്ത സൗന്ദര്യം
കള്ളമറിയാത്ത ശൈശവം
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)

കാറ്റത്തടർന്നതല്ല
കള്ളിമുള്ളിൽ വീണതല്ല
കന്യക തൻ കൈവിരൽ തൊട്ടു തലോടിയ
കമനീയ സങ്കല്പങ്ങൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)

വാടിത്തുടങ്ങിയില്ല
വർണ്ണങ്ങൾ മാഞ്ഞതില്ല
കണ്ണുകാണാ പെണ്മണി കണ്ടു വരും
കറ തീർന്ന മധുരിമകൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം (ചിരിയുടെ....)