ഏണിപ്പടികൾ തകർന്നു

Title in English
Enippadikal thakarnnu

ഏണിപ്പടികൾ തകർന്നു വീണാൽ
ഏറുവതെങ്ങനെ ഞാൻ
ഈ ജീവിതമാം നൊമ്പരഗോപുരം
ഏറുവതെങ്ങനെ ഞാൻ
ഓമനേ ഓമനേ
ഏണിപ്പടികൾ തകർന്നു വീണാൽ
ഏറുവതെങ്ങനെ ഞാൻ ഓമനേ

കടത്തുവഞ്ചി നീ താണുകഴിഞ്ഞാൽ
കടക്കുമെങ്ങനീ കണ്ണീർ നദി
തണ്ണീർപ്പന്തലും വെയിലിലെരിഞ്ഞാൽ
താങ്ങുവതെങ്ങനീ ഗ്രീഷ്മഭൂമി
ഏണിപ്പടികൾ തകർന്നു വീണാൽ
ഏറുവതെങ്ങനെ ഞാൻ ഓമനേ

പ്രതിജ്ഞ ചെയ്തു നാമൊന്നായ് കഴിയാൻ
മരിച്ചു ചെല്ലുന്ന ലോകത്തിലും
കുത്തുവിളക്കിനെയിരുളിലാക്കി
പൊൻതിരി നാളം പൊലിഞ്ഞിടാമോ

അമ്പിളിനാളം

Title in English
Ambilinaalam

അമ്പിളിനാളം അംബരമുകിലി-
ന്നാദ്യ ചുംബനമേകി
ആമ്പല്‍പൊയ്കകള്‍ ദീപാവലിയാല്‍
ആശംസകളേകീ
(അമ്പിളിനാളം...)

കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ
കല്‍ഹാരപുഷ്പദളങ്ങള്‍
കണ്മണീ നിന്‍ ലജ്ജാലോലമാം
ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി
ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി
സുന്ദര സ്വര്‍ഗങ്ങള്‍ തേടി
ഓ...ഓ....
അമ്പിളിനാളം അംബരമുകിലി-
ന്നാദ്യ ചുംബനമേകി

കൊച്ചുരാമാ കരിങ്കാലീ

Title in English
kochurama karinkalee

കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
കൊച്ചുരാമാ കുള്ളാ കള്ളാ
ഇക്കളി തീക്കളി ഓർമ്മിച്ചോ
ജയരാജാ തണ്ടാമണ്ടാ
ജീവൻ വേണേൽ ഓടിക്കോ
പ്രേമയൂണിയൻ സിന്ദാബാദ്
പ്രേമവൈരികൾ മൂർദ്ദാബാദ്
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ

പ്രണയം.. മധുരം...മനോഹരം(2)
പ്രമദഹൃദയമൊരു സ്വരമുരളി
പ്രപഞ്ചമൊരു വൃന്ദാവനം
അതിൽ പ്രണയികൾ രാധാരമണന്മാർ
പ്രണയം മധുരം മനോഹരം....
ആ‍ഹാഹാ....ആഹാഹാ ..ആ‍...

കാവേരി പൂമ്പട്ടണത്തില്‍

Title in English
Kaveri poompattanathil

കാവേരി പൂമ്പട്ടണത്തില്‍
വാണരുളും കാമദേവാ
കന്യക ഞാന്‍ നിന്നെ മോഹിച്ചൂ
എന്‍ കോവിലാ
കണ്ണകി ഞാന്‍ നിന്നെ മോഹിച്ചൂ‍

മാനായ്ക്ക മകളേ എന്‍ മറിമാന്‍മിഴിയാളേ
മാനിനി നിന്നേ മോഹിച്ചൂ
എന്‍ കണ്ണകീ
മനസ്സാല്‍ നിന്നെ വരിച്ചൂ

മീനൊക്കും മിഴികളിലും
തേനൂറൂം ചൊടികളിലും
നാണത്തിന്‍ പൂവിരിഞ്ഞു
നല്ലാര്‍കുല മണിയേ

ചൊല്ലെഴും ധീരനല്ലേ
വില്ലാളി വീരനല്ലേ
കല്യാണ രൂപനെന്റെ
കണ്‍കണ്ട ദൈവമല്ലെ

നിന്‍ കരം ഞാന്‍ പിടിച്ചാല്‍
പൊന്‍പണം എന്തു തരും
കണ്ണകീ കണ്മണീ
നീ ചൊന്നാലും വൈകിടാതേ

ഉദയസൗഭാഗ്യതാരകയോ

Title in English
udaya soubhagya tharakayo

ഉദയസൌഭാഗ്യ താരകയൊ
എന്നുഷയോ -മോഹത്തിന്നുഷസ്സോ നീ
പ്രമദഹൃദയ വിപഞ്ചിയിലുണരും
പ്രണയ സാരംഗമോ
ഉദയസൌഭാഗ്യ താരകയൊ
സ്വാമീ...
പ്രിയേ...

സഖി ചിത്രലേഖതന്‍ തൂലികത്തുമ്പിലായ്
സര്‍വാംഗ സൌന്ദര്യം ഒഴുകിവീണു
ജന്മജന്മങ്ങളായ് ഞാന്‍ കാത്തിരുന്നൊരാ
പുണ്യം നിന്നാകാരമാര്‍ന്നുണര്‍ന്നു
ജീവസംഗീതമാധുര്യം ഞാനറിഞ്ഞൂ
ഉദയസൌഭാഗ്യ താരകയൊ

താഴമ്പൂ മുല്ലപ്പൂ

Title in English
Thazhampoo mullappoo

താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ...
താഴമ്പൂ മുല്ലപ്പൂ താമരപ്പൂ
തങ്കക്കസവിട്ട കൊങ്ങിണിപ്പൂ
ജമന്തി മന്ദാരം ചെമ്പരത്തി
ചെത്തിപ്പൂ ചെമ്പകം ചെങ്കദളി
പൂ വേണോ - പൂ വേണോ...
ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്‌
ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്‌

ആശിച്ചു നിൽക്കാതടുത്ത്‌ വന്നാൽ
ആകാശ നീലിമ കാട്ടിതരാം
ആ...ആ....ആ....
ആരും നുകരാത്ത ഗന്ധം തരാം
ആനന്ദ രോമാഞ്ചക്കൂടു തരാം
തിന്തിമിതാനെ തിന്തിമിതാനെ
തിന്തിമി തിന്തിമി തിന്തിമി തിന്തിമി
പൂ വേണോ - കനകാമ്പരം
ഹഹാ....
(താഴമ്പൂ..)

സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ

 സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ
സങ്കല്പ ഗന്ധർവലോകത്തിലോ
ദീപങ്ങളോ മണ്ണിൻ താരങ്ങളൊ
നാദങ്ങളോ ദേവ രാഗങ്ങളോ
ഹേ ഓ..ഹഹഹാ  (സ്വർഗ്ഗത്തിലോ....)

മേഘങ്ങൾ രമ്യഹർമ്മ്യങ്ങളിൽ
മേലാപ്പു പണിയുന്നു
വർണ്ണങ്ങൾ തന്നിന്ദ്രജാലങ്ങളിൽ
കണ്ണുകൾ തെളിയുന്നു (2)
ഒഴുകാം ഈ മേളത്തിൽ
തഴുകാം അഴകിനെ (സ്വർഗ്ഗത്തിലോ....)

ആകാശവും ഭൂവിന്നാഘോഷങ്ങൾ
കാണുമ്പോൾ നാണിക്കുന്നു
ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം
നമ്മേയും പന്താടുന്നു (2)
മറക്കാം ആ വേഷങ്ങൾ
രസിക്കാം സുഖിക്കാം (സ്വർഗ്ഗത്തിലോ...)

എന്തിനെന്നെ വിളിച്ചു നീ വീണ്ടും

Title in English
Enthinenne vilichu nee veendum

എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ..

ഈ വസന്ത ഹൃദന്തവേദിയിൽ
ഞാനുറങ്ങിക്കിടക്കവേ..
ഈണമാകെയും ചോർന്നു പോയൊരെൻ
വേണുവും വീണുറങ്ങവേ..
രാഗവേദന വിങ്ങുമെൻ കൊച്ചു
പ്രാണതന്തു പിടയവേ...
(എന്തിനെന്നെ...)

ഏഴു മാമലയേഴു സാഗര
സീമകൾ കടന്നീ വഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ..
പാതി നിദ്രയിൽ പാതിരാക്കിളി
പാടിയ പാട്ടിലൂടവേ..
(എന്തിനെന്നെ...)

പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി

Title in English
pathu paisaikkoru

പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി - ഒന്നു
തൊട്ടാൽ തുളുമ്പുന്ന വീണക്കുട്ടി
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ - ഇത്
വയറിലെ വീണ തൻ വിളിയാണേ (2)  
(പത്തുപൈസ...)

ഏഴുസ്വരങ്ങളുമൊരു തന്ത്രിയിൽ
എല്ലാ സ്വപ്നവും ഒരു രാഗത്തിൽ
ചിലമ്പില്ലാതാടുന്ന മോഹമാണേ - ഇത്
ചിരിക്കാൻ കൊതിക്കുന്ന കരച്ചിലാണേ (ചിലമ്പില്ലാ..)
കളി വീണ എന്റെ കളിവീണ (2) 
(പത്തുപൈസ...)

ഏതു വികാരവുമൊരു ശ്രുതിയിൽ
എല്ലാ ചിന്തയുമൊരു താളത്തിൽ
കളിപ്പാട്ടം മാത്രമായ് കരുതരുതേ ഇതു
തളി൪ക്കാൻ കൊതിക്കുന്ന ഹൃദയമാണേ
കളി വീണ എന്റെ കളിവീണ (2) 

(പത്തുപൈസ...)

Year
1976

എന്റെ ജീവിതം നാദമടങ്ങി

എന്റെ ജീവിതം നാദമടങ്ങി
ഉറങ്ങും മണിവീണ
ഏതോ ശാപം വളർത്തുമിരുളിൽ
ഉറങ്ങും മണിവീണ
ഉറങ്ങും മണിവീണ(എന്റെ...)

ജീവദാഹം തന്ത്രി തോറും
തുളുമ്പി നിന്നിട്ടും
രാഗധാരകളൊഴുകിടാതെ
മയങ്ങും മണിവീണ
ചുംബനശ്രുതി വിടർത്തി നിന്ന
വിരലുകൾ മറഞ്ഞു
നൊമ്പരങ്ങളിൽ ചിറകൊതുക്കി
കാലവും കടന്നു
കാലവും കടന്നു (എന്റെ...)