സാഗരനീലിമയോ കണ്ണിൽ

സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ

ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ

എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ

എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ

സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ

ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ

എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ

എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ

{തെയ്യാരം പാടെടി പാടെടി തെല്ലിട പെൺകിളിയേ

ഒരു പുന്നാരം കൊയ്യടി കൊയ്യടി  ഇന്നിനിയെൻ കിളിയേ

ഒ ഹോയ് ഒ ഹോയ് ഒ ഹോയ് ഹോയ് ഹോയ് ഹോയ്}

സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ

ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:11

ജന്മസാഗര സീമയിൽ നിന്നെയും

Title in English
Janmasagara seemayil

(ആലാപ്‌)
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
(ആലാപ്)
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

(ആലാപ്)
ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും
താഴം‌പൂവുപോൽ എൻ മനം താഴെ നിന്നു വിമൂകമായ്
താഴെ നിന്നു വിമൂകമായ്
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:08

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

നിൻ‌കരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ

നിൻ‌കരലാളന സുഖമറിയാൻ കാത്തിരിപ്പൂ മീരാ

നിന്നെ ഓർത്തിരിപ്പൂ മീരാ

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

ജീവിതന്ത്രി മുറുക്കീ ഞാൻ നിനക്കു മീട്ടാൻ തന്നൂ

ജീവിതന്ത്രി മുറുക്കീ ഞാൻ നിനക്കു മീട്ടാൻ തന്നൂ

വൃന്ദാവനസുമമാല്യം കോർത്തു നിനക്കു ചാർത്താൻ വന്നൂ

ഓ........ ശ്യാമമനോഹരാ... ശ്യാമമനോഹരരമണാ....

ഈ പൂവിനെ നുള്ളിയെടുക്കൂ എൻ വിരഹ വിഷാദമൊടുക്കൂ

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

ഗിരിധരനന്ദകുമാരാ മുരളീധരഗോപാലാ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:07

ഈ പ്രേമഗീതകം പാടാൻ നീ മറന്നോ

ഈ പ്രേമഗീതകം പാടാൻ നീ മറന്നോ

ഈ പ്രേമഗീതകം പാടാൻ നീ മറന്നോ

രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ

പ്രേമഗീതകം പാടാൻ നീ മറന്നോ

ഓമൽക്കിനാവിൻ ചന്ദനത്തൂവൽ

മെല്ലെത്തലോടാൻ നീ മറന്നോ, ഈ

പ്രേമഗീതകം പാടാൻ നീ മറന്നോ

ഓർമ്മതൻ വാടാമലരുകൾ തോറും

ഹേമന്ദസന്ധ്യകൾ തേൻ‌കുടഞ്ഞൂ

(ആലാപ്)

ഓർമ്മതൻ വാടാമലരുകൾ തോറും

ഹേമന്ദസന്ധ്യകൾ തേൻ‌കുടഞ്ഞൂ

അന്തിനിലാവിൻ അലകളിലൂടെ

നിൻ മൃദുസ്‌മേരം നീന്തിവന്നൂ

നീന്തിവന്നൂ, ഈ

പ്രേമഗീതകം പാടാൻ നീ മറന്നോ

രാത്രിലില്ലികൾ ചൂടാൻ നീ മറന്നോ, ഈ

പ്രേമഗീതകം പാടാൻ നീ മറന്നോ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:06

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ

ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ

മൗനാനുവാദം തരാമോ.....

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

നിൻ നയനങ്ങൾ നീയറിയാതേ

എൻ വഴി നീളേ പൂവിതറീ...

മുകിലിൽ മറയും മതികല നിന്നെ

നിറയെക്കാണാൻ കൊതിയായീ

എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,

എന്തെന്നറിയാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:04

അന്നു സന്ധ്യക്കു നമ്മൾ ഒന്നായ്

അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ

മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ

ഓർമ്മയില്ലേ ഓർമ്മയില്ലേ

അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ

മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ

ഓർമ്മയില്ലേ ഓർമ്മയില്ലേ

എങ്ങോ പാടീ രാക്കിളീ അതിലൂഞ്ഞാലാടീ നീ

എന്തോ കണ്ടൂ യാമിനി ഇനിയെന്തെന്നോതീ നീ

അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ

മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ

ഓർമ്മയില്ലേ ഓർമ്മയില്ലേ

പോയനാളിൻ മയിൽപ്പീലിചൂടീ വീണ്ടുമെൻ‌മന്ദിരത്തിൽ വരൂ നീ

എൻ‌മന്ദിരത്തിൽ വരൂ നീ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:03

തുമ്പപ്പൂക്കാറ്റിൽ

Title in English
Thumbappoo Kattil

തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി
കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പി തുള്ളു    തുള്ളു തുമ്പി

മടിയിൽ മണിമുത്തുമായ്
ഒരുങ്ങും പൂവനങ്ങൾ
ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
അല്ലിത്തേനും മുല്ലപ്പൂവും
ചുണ്ടിൽനിനും ചുണ്ടത്തേകാൻ
ഉണരുമാരാധനാ
ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ (2)
തുമ്പിതുള്ളു   തുള്ളുതുമ്പി   (തുമ്പപ്പൂകാറ്റിൽ ...)

Year
1986

നാദങ്ങളായ് നീ വരൂ

Title in English
Naadangalaay nee varoo

സാ......ആ.....
പാ.......ആ....
സാ.......ആ.....

നാദങ്ങളായ് നീ വരൂ.........
നാദങ്ങളായ് നീ വരൂ....
നിസനിപഗ നിപസ...
ആ.............

നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേൻ തരൂ
പ്രിയകരമൊരു നവ ഗീതം
വിരിയണമതിൽ ലയ ഭാവം
നാദങ്ങളായ് നീ വരൂ.....

മധുര മധുര സ്വര നിരകൾ നിറയുമക തളിരിൽ
വിളയുമൊരു താളം
ലളിത സരള പദമൊഴുകി വഴിയുമൊരു
പുതിയ കവിതയുടെ ഈണം

മുഹമ്മദ് സുബൈർ

Name in English
Mohammed Subair

സ്വാമി നാരായണഗുരു(1986),കള്ളിമുള്ള്(1988),ഒരു വാക്കു പറഞ്ഞെങ്കിൽ(1990) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കു ഈണം നല്കിയിരിക്കുന്നു.