പള്ളിമണികളേ പള്ളിമണികളേ

Title in English
Pallimanikale

പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ (2)
നല്ലൊരു നാളയെ മാടിവിളിക്കുവിൻ
നല്ലൊരു നാളേ - നാളേ (2)
പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ

ദീപമേ നയിച്ചാലും - ദീപമേ നയിച്ചാലും
ആയിരം തിരിയുള്ള നീലവിണ്മണിവിളക്കേ (2)
താരമേ ചിരിച്ചാലും - ആയിരമിതളുള്ള
താമര മലർവിളക്കേ - വാടാത്ത
താമര മലർവിളക്കേ
പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ 

അദ്ധ്വാന ഭാരമേന്തീ അത്താണിതേടിപ്പോകും
ദുഖിത കോടിയിതാ
നാദങ്ങളാൽ ദിവ്യഗീതങ്ങളാലെന്നും
ദാഹജലം പകരൂ -  ഞങ്ങൾക്കു
ദാഹജലം പകരൂ

ഓണത്തുമ്പീ ഓണത്തുമ്പീ

Title in English
Onathumbee onathumbee

 

ഓണത്തുമ്പീ ഓണത്തുമ്പീ
ഓടി നടക്കും വീണക്കമ്പി (2)
ഓണത്തുമ്പീ ഓണത്തുമ്പീ

നീരാടാൻ പൂങ്കുളമുണ്ടേ
നൃത്തമാടാൻ പൂക്കളമുണ്ടേ (2)
പൂ ചൂടാൻ പൂമരമുണ്ടേ
പുതിയൊരു രാഗം മൂളെടി തുമ്പി 

(ഓണത്തുമ്പീ.........)

ആറ്റിന്നക്കരെയോടേണ്ടാ
ആമ്പൽപ്പൂവിനു നോമ്പാണ്‌ (2)
വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും
കണ്ണുമടച്ചു തപസ്സാണ്‌ (2)

(ഓണത്തുമ്പീ.........)

പച്ചമുരിക്കിൽ കയറേണ്ടാ
പഴനിയിൽ പോവാൻ വ്രതമാണ്‌ (2)
വാർമഴവില്ലിൻ കാവടിയേന്തി
കാവിയുടുക്കാൻ വ്രതമാണ്‌

(ഓണത്തുമ്പീ.....)

 

ശ്രാവണം വന്നു

Title in English
Shravanam vannu

ശ്രാവണം വന്നൂ നിന്നെ തേടി
ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർ-
സന്ധ്യപോൽ പോരൂ നീ
ശ്രാവണം വന്നു

എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ
എന്റെ നെഞ്ചും വീണയാക്കി
പാടുന്നാരോ സഖീ (2)
നീയാം ശ്രീരാഗം തേടുന്നു ഞാൻ
എന്റെ മൗനങ്ങളിൽ ഏതു ചക്രവാകം
ആരെയാരെ തേടി ദൂരെ കേഴുന്നു
ശ്രാവണം വന്നൂ..

പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ
പൂമുത്ത്‌ തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ
(പുഷ്പശൈലങ്ങളിൽ..)
ഏതു ചക്രവാകം
ആരെയാരെ തേടി ദൂരെ കേഴുന്നു

ആലിലമഞ്ചലിൽ

Title in English
aalila manjalil

ആ . . . . . . . . . .
ആ . . . . . . . . . .

ആലിലമഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ‌
പൂവൽ പൊന്നും തേനും നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്  (ആലില..)

പൂരം നാളല്ലോ പേരെന്താകേണം ഓമ‍ൽ കാതിൽ ചൊല്ലാം (2)
നാഗം കാക്കും കാവിൽ നാളെ പൂവും നീരും (2)
ഉണ്ണിക്കൈകാൽ വളര് തിങ്കൾപ്പൂ പോൽ വളര് (ആലില..)

തങ്കക്കൈക്കുള്ളിൽ ശംഖും താമരയും കാണും കണ്ണിൻ പുണ്ണ്യം (2)
സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ (2)
നീരാടാൻ പോയ് വരാം ആരോമൽ പൂങ്കുരുന്നേ (ആലില..)

ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ

ഇത്തിരിപൂവിന്റെ കൈക്കുമ്പിളിൽ

വീണ മുത്തേ മണിമുത്തേ

മാറൊടണച്ചു ഞാൻ പാടാൻ

താമര നൂലിന്മേൽ ആലോലം (2)

നീർമണി മുത്തുപോൽ ആടാടു (ഇത്തിരി..(2))

ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളിൽ വീണ

മുത്തേ മണി മുത്തേ (2)

മാറൊടണച്ചു ഞാൻ പാടാൻ

താമര നൂലിന്മേൽ ആലൊലലം (2)

നീർമണി മുത്തുപോൽ ആടാടു (ചിപ്പി..(2))

സാന്ദ്രമാം മൗനത്തിൻ

Title in English
saandramaam mounathin

സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ
സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ
നാദമായ് അന്ത്യമാം ശയ്യ പുല്‍കീ
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദുഃഖമീമഞ്ചത്തില്‍ പൂക്കളായി
(സാന്ദ്രമാം...)

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും
(സാന്ദ്രമാം...)

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ (2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും 
(സാന്ദ്രമാം......)

ഇനി നീലവിശാലതയിൽ

ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ

ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ

ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ

ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം

ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം

ഋതുശാരിക പ്രിയഗായിക

ഋതുശാരിക ഗായിക കൂട്ടിനുവരുമിനി

ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം

ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം

ഭാവനയിൽ ശുഭകാമനയിൽ

ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം

ഭാവനയിൽ ശുഭകാമനയിൽ

ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം

എന്നരികിൽ നീ വന്നിടുകിൽ

എന്നരികിൽ നീ വന്നിടുകിൽ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:20

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു

പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു

കാറ്റായ്‌വരും നുറുങ്ങു ഗാനങ്ങളും

കേൾക്കാൻ വരും വിടർന്നൊരുന്മാദവും

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു

പുഷ്‌പങ്ങളിൽ സുഗന്ധം ചേക്കേറുന്നു

മാധവം സുരഭില മാധവം

മാധവം നറു മാധവം

ഇതു മദനോത്സവകാലം

ഭൂമി നൃത്തലോലയാകുന്നിതാ

മർമ്മരം സുമദല മർമ്മരം

മർമ്മരം ദല മർമ്മരം

ഇതു കളകൂജനകാലം

വിണ്ണിൽ മേഘരാഗ സങ്കീർത്തനം

ശ്രീയാകെ ചിറകുവിടർത്തീ പൂക്കാലം

വാസന്ത സൗവ്വർണ്ണവീണമീട്ടിയൊരു പ്രിയകരദിനവധു

വർണ്ണങ്ങളിൽ വസന്തം നീരാടുന്നു

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:19

പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ

പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ

പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ

പൂവാങ്കുരുന്നില പോലെ നിന്നേ

കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ

പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ

പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ

പൂവാങ്കുരുന്നില പോലെ നിന്നേ

കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ

കുഞ്ഞിളം സൂര്യനുദിക്കും

മഞ്ഞുനീർ തുള്ളികളോടും

മഞ്ചാടിമുത്തുപെറുക്കും

മഞ്ഞണി തെന്നലിനോടും

കിന്നാരമോതി നടന്നൂ

നീ പുലരിതൻ തോഴിയായ് തീർന്നൂ

പുലരിതൻ തോഴിയായ് തീർന്നൂ.

പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ

പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:18

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ

ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ എന്തിനു വെറുതേ നിന്നൂ

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ

മൗനം തുന്നിയ മൂടുപടത്തിൽ നീരസഭാവമൊതുക്കീ

മൗനം തുന്നിയ മൂടുപടത്തിൽ നീരസഭാവമൊതുക്കീ

പരിഭവമൊന്നും ചൊല്ലാതേ പരിചയമൊന്നും കാട്ടാതേ

നീ വരും‌നേരം നിൻ‌മിഴിക്കോണിൽ ഒളിയുന്ന ചിരിതേടി നിന്നൂ, നിൻ

ചിരിയുടെ ഒളിതേടി നിന്നൂ...... ചിരിയുടെ ഒളിതേടി നിന്നൂ

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ പിന്നെയുമെന്തേവന്നൂ

ഗാനശാഖ
Submitted by Manikandan on Thu, 06/25/2009 - 11:14